ചെട്ടിനാട് - നാട്ടുകൊട്ടൈ ചെട്ടിയാർ എന്ന സമ്പന്ന സമുദായത്തിൻ്റെ മാതൃദേശം. 📸♥️
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ഒരു പ്രദേശമാണ് ചെട്ടിനാട്. കാരൈക്കുടി എന്ന ഒരു ചെറിയ പട്ടണവും, 74 ഗ്രാമങ്ങളും ചേരുന്നതാണ് ചെട്ടിനാട്. നാട്ടുകോട്ടൈ ചെട്ടിയാർ എന്ന സമ്പന്ന സമുദായത്തിന്റെ മാതൃദേശവുമാണ് ഇത്. ഈ സമുദായത്തിൽപ്പെടുന്ന ധാരാളം ആളുകൾ തെക്കൻ, തെക്കുക്കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക്, (പ്രത്യേകിച്ചും സിലോൺ, ബർമ എന്നിവിടങ്ങളിലേക്ക്) 19, 20 നൂറ്റാണ്ടുകളിൽ കുടിയേറിയിട്ടുണ്ട്. തമിഴാണ് ചെട്ടിയാർമാരുടെ സംസാരഭാഷ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചെട്ടിയാർ സമുദായാംഗങ്ങൾ താമസിക്കുന്നുണ്ട്.
ഭക്ഷണത്തിനും, മണിമാളികകൾക്കും, ക്ഷേത്രങ്ങൾക്കും പേരുകേട്ട നാടാണ് ചെട്ടിനാട്. കലാ-വാസ്തുവിദ്യാ രംഗങ്ങളിൽ സമ്പന്നമായ ഒരു പൈതൃകം ചെട്ടിനാടിനുണ്ട്. ചെട്ടിനാടൻ സൗധങ്ങളാണ് ഇവിടുത്തെ മറ്റൊരാകർഷണം. സമ്പന്നകുടുംബങ്ങളുടെ വീടുകളായതിനാൽ ചെട്ടിനാടൻ സൗധങ്ങൾ അവരുടെ സമ്പത്ശക്തി പ്രതിഫലിപ്പിക്കും വിധമാണ് പണിതീർത്തിരുന്നത്. ബർമീസ് തേക്കും, ഇറ്റാലിയൻ മാർബിളും ജാപ്പനീസ് തറയോടുകളുമെല്ലാം ചെട്ടിനാടൻ സൗധങ്ങളുടെ പ്രധാന നിർമ്മാണ സാമഗ്രികളായിരുന്നു. ഒരു നടുമുറ്റത്തിനുചുറ്റും ക്രമീകരിച്ച വിശാലമായ മുറികളായിരുന്നു ഈ സൗധങ്ങളിലേത്. 18ആം നൂറ്റാണ്ടിലാണ് ഇവയി അധികവും നിർമ്മിക്കപ്പെടുന്നത്.
ചെട്ടിനാടൻ മണിമാളികകൾ ഇവിടെയെങ്ങും കാണാം. പലതിലും കയറാൻ കഴിയില്ല എങ്കിലും പുറമെ നിന്നുള്ള കാഴ്ച തന്നെ വേറെയാണ്. വൈവിധ്യങ്ങളായ നിറങ്ങളാൽ മാളികകൾ ചായം തേച്ചു പിടിപ്പിചിട്ടുണ്ട്. ചെറിയ ഫീസിൽ ചില മാളികകൾക്കുള്ളിൽ നമുക്ക് കയറാൻ സാധിക്കും. വളരെ മനോഹരമാണ്.
നൂറ്റാണ്ടുകളിലൂടെ ഒരു യാത്ര. ഓരോ സ്ഥലത്തും പോകുമ്പോൾ ഫോട്ടോ എടുക്കാൻ മാത്രം വെറും ഒരു യാത്ര അല്ലാതെ, അവിടത്തെ ഹിസ്റ്റോറിക്കൽ ജീവിതം കൂടി അറിയാൻ ശ്രമിക്കുമ്പോൾ ആ യാത്ര മനോഹരമാകും."
#chettinadu #chettinadpalace #chettiyar #chettiyarpalace #karaikudi #tamilnadu
@pdvlog_s
Pic: Shemin Saidu
Vivek P Kinanoor Anjitha Asok
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ