നിത്യാരാധന നടക്കുന്ന ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ വലിയ മഹാക്ഷേത്രമാണ് ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം. തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിക്ക് സമീപം ശ്രീരംഗം ദ്വീപിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മഹാ വിഷ്ണുക്ഷേത്രമാണ് ഇത്. കൂറ്റൻ 21 ഗോപുരങ്ങൾ കാവൽ നിൽക്കുന്ന ഈ മഹാക്ഷേത്ര സമുച്ചയം 156 ഏക്കർ വിസ്തീർണത്തിൽ പരന്നു കിടക്കുന്നു. അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണു പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭാരത വർഷത്തിലെ 108 വൈഷ്ണവാലയങ്ങളിലെ പ്രധാനപ്പെട്ട ആരാധനാലയം കൂടിയാണിത്.
@sreeranganathaswamytemple
#trichy #tamilnadu #tiruchirappalli #sreeranganathaswamitemple #temple #bigtemple
@pdvlog_s
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ