പേജുകള്‍‌

2024, ജൂൺ 19, ബുധനാഴ്‌ച

ദൂരം...

 " ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും ഇടയിൽ ആർത്തിയോടെ ജീവിതമെന്ന യാനത്തിലൂടെ യാത്ര തുടരുകയാണ്. കൂട്ടിക്കിഴിക്കലുകൾ തെറ്റുമ്പോഴും, മുന്നിൽ കറുപ്പ് പടരുമ്പോഴും ഉള്ളിൽ ഉടച്ചുവാർത്ത ചിരിയുമായി, വെറുതെ പരസ്പരം നോക്കിയിരിക്കാൻ ആരുമില്ലാതെ ഒറ്റക്കൊരു പോക്ക് പോകണം. ദൂരേക്ക്,... ആരൊക്കെ എത്തിനോക്കിയാലും കാണാത്ത അത്ര ദൂരം. ഓളങ്ങളും, പാളങ്ങളും, പാലങ്ങളും, ഒരിടത്തും അറ്റമില്ലാത്ത വഴികളും പിന്നിട്ട് ആ യാത്ര തുടരണം. 


   പിന്നെ, ഇടയ്ക്കൊന്നു ആൾകൂട്ടത്തിൽ പോകണം. പുതിയ മുഖങ്ങൾ, പുതിയ മണങ്ങൾ, പുതിയ നിറങ്ങൾ.... എല്ലാം കാണണം, അറിയണം. എന്നിട്ട്, ഉറക്കെ ചിരിക്കണം. എത്രയൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും നടക്കാത്ത അല്ലെങ്കിൽ അതിന് ഒരിക്കലും സാധ്യതയില്ലാത്ത എൻ്റെ സ്വപ്നങ്ങളെ ഓർത്ത്, ആഗ്രഹങ്ങളെ ഓർത്ത്. 


  കാഴ്ചകള് കണ്ണിലെ കൃഷ്ണമണിയിൽ തുളച്ചു കയറി, യൗവനത്തിൻ്റെ തീഷ്ണമായ ചൂടും ചൂരും എല്ലാം അനുഭവിച്ചറിയുന്ന ഒരു നിമിഷമുണ്ട്. നെഞ്ചിലെ താളത്തിൻ്റെ വേഗതയേറുന്ന കാഴ്ചകൾ. മനസ്സിൻ്റെ താളം മുറുകുന്ന കാഴ്ചകൾ. ഓർമ്മകളുടെ നോവുകൾക്കൊപ്പം കായലോളങ്ങളെ പുൽകി മാറിയും മറിഞ്ഞും മുഖത്തടിക്കുന്ന ഉപ്പുകാറ്റിൻ്റെ ശക്തിയിൽ പിരിവിട്ടുപോകുന്ന അവസ്ഥകളുണ്ട്. എങ്കിലും, ആ വേദനയും, നോവും, ആനന്ദവും നിറയുന്ന നിമിഷങ്ങൾ... യാത്രകൾ... എല്ലാം അത്രമേൽ പ്രിയമാകുന്നത്. ഇടയ്ക്കെങ്കിലും; ഒരു കാറ്റിലൂടെ, ഒരു കാഴ്ചയിലൂടെ എൻ്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഇപ്പോഴും മരിച്ചിട്ടില്ലെന്ന് എനിക്ക് തന്നെ തിരിച്ചറിവിൻ്റെ നിമിഷമായതുകൊണ്ടാകാം. 


  അതെ, ഒറ്റയായി ഓളങ്ങൾക്കൊപ്പം 

ആർത്തിയോടെ, ആഗ്രഹങ്ങളുടെ സ്വപ്നങ്ങളുടെ തലതിരിഞ്ഞ ചിന്തകളിലൂടെ ചലിക്കണം. ചിതലരിക്കാത്ത ഓർമ്മകൾക്കൊപ്പം ഒറ്റയ്ക്കിരിക്കണം. ചിരിവരമ്പുകളിലിരുന്നു നൊമ്പരക്കാറ്റു കൊള്ളണം. കണ്ണീർച്ചാലുകളിൽ മോഹവിസ്മയത്തിൻ്റെ കളിവള്ളമിറക്കി കളിക്കണം. 


  സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഇല്ലാത്ത ഇടങ്ങളിൽ പോയി ഒറ്റയ്ക്കിരിക്കണം. ദൂരേക്ക്.. ദൂരേക്ക് നോക്കുമ്പോൾ ഒരു പൊട്ടു പോലെ പോലും ഒന്നും കാണാത്ത ഇടം."

amaldevpd@gmail.com










2024, ജൂൺ 12, ബുധനാഴ്‌ച

ബെന്യമിൻ ഒപ്പിട്ട് സമ്മാനിച്ച മഞ്ഞവെയിൽ മരണങ്ങൾ....

 കുറച്ച് നാളുകൾക്കു ശേഷം വീണ്ടും വായനയുടെ ലോകത്തേക്ക്...

ആടുജീവിതം സിനിമ ഇറങ്ങിയതിൻ്റെ ഭാഗമായി കഥാകൃത്ത് ബെന്യാമിന്റെ ഇൻറർവ്യൂ എടുക്കാൻ ആയിട്ടാണ് അദ്ദേഹത്തിൻറെ പന്തളത്തുള്ള വീട്ടിൽ ഞങ്ങൾ എത്തിയത്. വർഷങ്ങൾക്ക് മുമ്പ് ആടുജീവിതം വായിച്ചപ്പോൾ കഥാകൃത്തിനെ നേരിട്ട് കാണാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. ജോലിയുടെ ഭാഗമായി അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ കൂടെ കുറച്ചു സമയം ചെലവഴിക്കാനും കഴിഞ്ഞു,.. തിരികെ വരുമ്പോൾ സന്തോഷപൂർവ്വം അദ്ദേഹം ഒപ്പിട്ട " മഞ്ഞ വെയിൽ മരണങ്ങൾ " എന്ന നോവൽ എനിക്ക് സമ്മാനിച്ചപ്പോൾ ഏറെ സന്തോഷം ഉണ്ടായ നിമിഷമായിരുന്നു. 

പുസ്തകം കയ്യിൽ കിട്ടി  കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ കഥയിലൂടെ സഞ്ചരിക്കാനും വായിച്ചു തീർക്കാനും സാധിച്ചു... ബെന്യാമിനും കൂട്ടുകാരും നടത്തുന്ന അന്വേഷണാത്മകമായ യാത്ര,...  

 ഇടമുറിയാത്ത വായനയുടെ ശീലങ്ങൾക്ക് ഒരു തുടർച്ചയായി വീണ്ടും... 







2024, ജൂൺ 2, ഞായറാഴ്‌ച

World Bycycle day 🚴❤️

 ഇന്ന് ലോക ബൈസിക്കിൾ ദിനം ആണ്. 🚴 പതിവുപോലെ നാടിൻറെ മനോഹാരിതയൊക്കെ കണ്ട് അതിരാവിലെ തന്നെ സൈക്ലിംഗ് ആരംഭിച്ചു. സമയക്കുറവ് പോലും അധികം കിലോമീറ്റർ പോകാൻ കഴിഞ്ഞില്ല. 2020 ലാണ് ഞാൻ ആദ്യമായി സൈക്ലിങ്ങിനെ കുറിച്ച് ചിന്തിക്കുന്നത്. അന്നുമുതൽ ചെറിയ ഇടവേളകൾ വന്നുവെങ്കിലും കഴിയുന്നത്ര സൈക്ലിംഗ് സവാരി ചെയ്തുവരുന്നു. ഇന്ന് ഒരു ആവേശമാണ്.. അഭിനിവേശമാണ്... സൈക്കിൾ... ലക്ഷ്യങ്ങൾ ഉണ്ട്... ഇനിയും കുറേദൂരം പോകാനുണ്ട്. 


സൈക്കിളിങ്ങിലൂടെ എനിക്ക് മാനസികമായി ശാരീരികമായി വളരെ ആരോഗ്യം നേടാൻ ആകുന്നു. എന്നും രാവിലെ നാടിൻറെ മനോഹാരിത നേരിൽ കണ്ടു, പുതിയ പുതിയ വഴികളിലൂടെ... പുതിയ പുതിയ കാഴ്ചകളിലൂടെ...  സൈക്കിൾ സവാരി വളരെ മനോഹരമാണ്. അത് നൽകുന്ന ഒരു എനർജി ഉണ്ട്.. പോസിറ്റിവിറ്റി ഉണ്ട്.... 


Keep Cycling... Keep Healthy...🫂🚴❤️


WORLD BYCYCLE DAY ❤️🚴 WISHES ALL RIDERS