മറക്കില്ലൊരിക്കലും മധുരമായ് പാടുന്ന
കാക്കക്കുയിലേ നിന്‍ മൗനഗാനം
മിഴിക്കുമ്പിളില്‍ തട്ടിയുടയുന്ന മാത്രകള്‍
മഴവില്ലിന്‍ ചന്തമോടാനയിപ്പൂ...
നിന്‍ സ്വരം മാത്രമാണെന്നുമെന്നീണമായ്
ഹൃദ്യമായ് ഹൃത്തടം പുല്‍കുന്നു ഞാന്‍
നാളെയൊരിക്കലെന്‍ കൈവിരല്‍ തുമ്പിനാല്‍
നിന്‍ സ്വപ്‌നഗേഹം ഞാന്‍ പണിതുയര്‍ത്താം.
വിടപറയും മുന്‍പേ,യടര്‍ന്നുപോയന്നു നീ
വാടിത്തളര്‍ന്നൊരു കാട്ടുപൂവായ്,
കോടിജന്മങ്ങളായ് കാത്തുകാത്തങ്ങു ഞാന്‍
നിന്‍ സ്വരം തേടിയലഞ്ഞിരുന്നു.
എന്തിനു ദേവതേ നിന്‍ നിഴലെന്നെവി-
ട്ടെന്തിനോ തേങ്ങിപ്പിടഞ്ഞിരുന്നു
എന്നും നിനക്കായ് കാത്തുവക്കും പ്രേമ-
ഗന്ധമായ് ഗാനമായ് നിഴലായി ഞാന്‍...
നീളുന്ന മാത്രകള്‍ നുണയുന്ന മധുവുമായ്
നിരയിട്ടൊരോര്‍മ്മകളെന്നുമെന്നില്‍
ഉറവുപൊട്ടി,ച്ചാലുകീറിയാ കവിളത്ത്
കനമേറുമോര്‍മ്മകളൊഴുകിടുന്നു...
വിധിയുടെ വീഥിയില്‍ ചലനമറ്റന്നു ഞാന്‍
ചിരിയൂര്‍ന്നുവീണൊരു പാവായായി.
മറവിതന്‍ ചിതല്‍കാടു തേടുന്നൊരോര്‍മ്മകള്‍
ചന്ദന,ച്ചിതയിലിന്നുറങ്ങിടുന്നു...
-------------------------------------------------------------
അമല്‍ദേവ്.പി.ഡി
----------------------------------------------
http://www.facebook.com/amaldevpd
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ