വടുക്കൾ
....................
കാലമേ,
കലികാലഹേമന്ദമേ ......
കടലുപ്പുവറ്റി-
ച്ചെടുത്തൊരാ,
കണ്ണുനീർ ചാലിലെ-
ന്നോർമ്മകളുന്മാദ
നൃത്തമാടവേ.
പിരിയുന്നു
കൈവഴികളാ-
യൊരുപുഴയൊഴുകുന്നു
വഴിക്കടയാളമാ-
യിടയ്ക്കൊരു
ചന്ദനഗന്ധമമരും
തരുതൻ
നിഴലിലുറങ്ങു-
മാർദ്രയാമനുരാഗിണീ
നി-
ന്നുടലാഴങ്ങളിലൊരു,
വേരുറച്ചെന്നറി -
ഞ്ഞിടറിയൊരൊച്ചയിൽ
ചിതറിത്തെറിച്ചൊരു
വാക്കുകളീ.....
ക്കാലമത്രയും
വറ്റാകണ്ണുനീർ
പാകിയ വടുക്കളായ്
കിടപ്പതെൻ
ഹൃത്തടത്തിലായ് ......
രാവിനെയറുത്തു,
മാറ്റിയാകല്പന,
പൂവിട്ടപകലിന്റെ
മധ്യത്തിലാനന്ദം
തേടിയാചന്ദന മുട്ടിയി-
ലടക്കുന്നനേരത്തു,
ചിന്തകളറ്റെന്റെ
ചിരിയന്ന്യമായി
ചിതൽവീണ ജീവിത -
പ്പാടുകൾ മാത്രമായ്
വേരുകരിഞ്ഞു കരിഞ്ഞു
കിടക്കുമാചന്ദനരേണുവിൽ
കാലമിനിയും
തീർക്കും വടുക്കളിൽ
നിന്നാർദ്രമോഹങ്ങളുരുകി ,
യൊലിക്കവേ ......
അമൽദേവ് പി ഡി
amaldevpd@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ