" ആകാശത്തിൻ്റെ അടരുകളിലേക്ക് രാത്രി തുറന്നിട്ട കവാടം.
അത്, അനന്തമാണ്... അജ്ഞാതമാണ്...
ഏകാന്തതയുടെ മേഘ കീറുകൾ വകഞ്ഞു മാറ്റി ഞാൻ അവിടേക്ക് യാത്ര തിരിച്ചു. നക്ഷത്രങ്ങൾ എനിക്കായി വെളിച്ചമേകി. ചക്രവാള സീമകൾക്കുമപ്പുറം ചുവന്ന തുടുത്ത ആകാശത്തിന്റെ അങ്ങേ ചെരുവിലൂടെ ഞാനെൻ്റെ മൗനസഞ്ചാരം തുടർന്നു.
എൻ്റെ ഉൾത്തുടിപ്പുകളിൽ ഉയർന്നു കേൾക്കുന്ന കനപ്പെട്ട കാതടിപ്പിക്കുന്ന ആരവം, ആ ചുവന്ന മേഘമാർഗത്തിൽ തട്ടിയുടയുന്നത് എനിക്ക് കാണാം. നിസ്സാരമായ ഈ കർമ്മ വീഥികളിൽ ഞാനെൻ്റെ സ്വർഗം തീർക്കുന്നു. അനന്തമാണ്... ആനന്ദമാണ്... അവിടെക്ക് ചെല്ലുമ്പോഴൊക്കെ എൻ്റെ മനസ്സ് എന്തിനോ പിടയ്ക്കുന്നത് ഞാനറിയുന്നു. അറ്റുപോയ ജന്മാന്തരങ്ങളുടെ കണ്ണികളെ കൂട്ടിച്ചേർക്കും വിധം ഒരു തപസ്യ എന്നിലേക്ക് ഊർന്നിറങ്ങുന്നു. വിജനമായ പാതകൾ പിന്നിട്ട് ഞാനെൻ്റെ സ്വർഗ്ഗ കവാടത്തിലേക്ക് എത്തിച്ചേർന്നു. അവിടെമാകെ ചുവന്ന മേഘങ്ങൾ പെയ്തിറങ്ങിക്കൊണ്ടേയിരുന്നു
ഞാനെൻ്റെ നിസ്സാരമായ ജീവിതത്തിൻ്റെ ഏടുകളിലേക്ക് തിരിച്ചിറങ്ങി. അവിടെ, തിരക്കിട്ട യാത്രകൾ... മൗനമുടയുന്ന പകലുകൾ... രാത്രികൾ... ഏകാന്തമായ നിമിഷങ്ങൾ...
" ഒരിക്കൽ കൂടി പോകണം ആ വന്യമായ മൗനത്തിൻ്റെ ഉള്ളകങ്ങളിലേക്ക്, ചുവന്ന ചക്രവാള സീമകൾക്കുമപ്പുറത്തേക്ക്... ആകാശത്തിന്റെ ആ നിഗൂഢതയിലേക്ക്..
#GoodnightEveryone #HAVEaBEAUTIFULnigh
❤️❤️
❤️t ." ". .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ