ഈ ബ്ലോഗ് തിരയൂ

2024, മേയ് 10, വെള്ളിയാഴ്‌ച

11 May 2024 ♥️

 "  വർഷങ്ങൾ കടന്നു പോകുന്നു. കാലം സമ്മാനിച്ച ഓർമ്മകളുടെ ഉള്ളകങ്ങളിൽ നരവീണു. ഇനിയും ദൂരമേറെ പോകാനുണ്ട്. മടുപ്പില്ലാത്ത യാത്രകൾ അതങ്ങനെ തുടരണം. ഇടയ്ക്കിടെ കാണുന്ന തണലിടങ്ങളിൽ അല്പം വിശ്രമം. 


   നോവുപാടം കടന്ന്, ആനന്ദോന്മാദിയിൽ ആകാശത്തിന്റെ അങ്ങേയറ്റത്ത് ചെന്നിരിക്കണം. ഉറക്കെ ചിരിക്കണം... 


  ഈ നിമിഷവും കടന്നു പോകും. ഓർമ്മ പാകിയ ചിന്തകൾക്ക് നടുവിലിരുന്ന് ഓർത്തെടുക്കണം കഴിഞ്ഞ നിമിഷങ്ങൾ... ദിവസങ്ങൾ... മാസങ്ങൾ... വർഷങ്ങൾ... 


  മൗനമായിരിക്കുക എന്നത് ഏറെ ശ്രമകരവും; അതിലേറെ പ്രിയമുള്ളതുമാകുന്നു. മനോഹരമായ ഇടങ്ങൾ സമ്മാനിക്കുന്ന നിശബ്ദതയിൽ തനിയെ ഇരുന്ന് സ്വപ്നങ്ങൾ കാണണം... ഈ ഭൂമിയുടെ ഓരോ ഇടങ്ങളിലേക്കും മൗനമായി കടന്നു ചെല്ലണം. 


  കാലമിങ്ങനെ വഴിയറിയാതെ അലയുകയാണ്. ഒപ്പം എങ്ങോട്ടെന്നില്ലാതെ ഞാനും...." ♥️



Amaldevpd@gmail.com






2024, ജനുവരി 15, തിങ്കളാഴ്‌ച

ഇന്നു ഒരു യാത്ര പോയി...

 ഇന്നു ഒരു യാത്ര പോയി...

അതിമനോഹരം എന്ന് പറയാൻ പറ്റില്ല. അതിനേക്കാൾ ഏറെ,...  അത്രയേറെ മധുരവും മനോഹരവും ആയിരുന്നു ആ യാത്ര.


      ഏതോ നിഗൂഢമായ ഒരു ആനന്ദത്തിന്റെ അലയൊലികൾക്കൊപ്പം ആ വന്യതയുടെ ഉൾത്തുടിപ്പുകൾ തൊട്ടറിഞ്ഞു; വശ്യമായ ഒരു അലച്ചിൽ. വെയിലേറ്റു തിളങ്ങുന്ന പുഴയുടെ ഓളങ്ങൾ എൻ്റെ കണ്ണുകളിൽ മുത്തമിട്ടു. ആനച്ചൂരു മാറാത്ത എണ്ണപ്പന തോട്ടങ്ങൾക്ക് നടുവിലൂടെ അവളുടെ സ്വപ്നങ്ങൾക്കൊപ്പം ഞാനും നടന്നു നീങ്ങി. 


     പലവട്ടം പോയതാണ്. അത്രയേറെ ഹൃദയത്തെ തൊട്ടിട്ടുള്ള ഇടങ്ങൾ. മോഹങ്ങൾക്ക് കടിഞ്ഞാൺ ഇടുമ്പോൾ മനസ്സ് വല്ലാത്ത ഒരു ഭ്രാന്തിലേക്ക് പതിയെ യാത്ര തുടങ്ങും. പിന്നെ ഓരോ നിമിഷവും... ഓരോ ഇടങ്ങൾ സമ്മാനിക്കുന്ന നിർവൃതിയിലേക്ക് വൃഥാ സഞ്ചരിക്കും. അവിടെ കാണുന്ന പുൽത്തകടിയോടും, കാട്ടുപൂവിനോടും, ഉറുമ്പിനോടും, പുഴയോളങ്ങൾക്കൊപ്പം കളിക്കുന്ന ചെറുപരൽ മീനിനോടും ഒക്കെ മിണ്ടി മിണ്ടി അങ്ങനെ ആ യാത്ര തുടരും. 


സ്വപ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ നൂറു ചിറകുകൾ ആണ്. നട്ടുച്ചക്ക് ഓളം തെറ്റിയ ചിന്തകളുമായി അങ്ങനെ ആ വന്യ വനാന്തരങ്ങൾക്ക് നടുവിലൂടെ എൻ്റെ SP 125 ബൈക്കിൽ പതിയെ നീങ്ങുമ്പോൾ എന്തെന്നില്ലാത്ത  അനുഭൂതിയായിരുന്നു.


      ഇളവെയിലിൻ്റെ നേർത്ത കിരണങ്ങൾ ഞങ്ങളെ സ്പർശിച്ചിരുന്നു. സ്വപ്ന സാക്ഷാത്കാരമെന്നോണം അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ; മനോഹരമായ ഒരു സുദിനം ഓർമ്മകളിൽ കുറിക്കുകയായിരുന്നു. വശ്യമനോഹരമായ ആ ഇടം സമ്മാനിച്ച ഓർമ്മകളിൽ പുൽകി പിന്നെ ഞാൻ പതിയെ ആ സ്വപ്നസൂചികയിൽ നിന്നും തിരികെ യാത്ര തുടങ്ങി. 


    പിന്നെ ഞാൻ കണ്ട ആയിടങ്ങൾ, മുൻപ് പലവട്ടം പോയ വഴികൾ... എല്ലാം എനിക്ക് പുതിയതായിരുന്നു. അറിയാത്ത ഏതോ വഴികളിലൂടെ അലസം ഞാനെൻറെ ബൈക്കിലെ യാത്ര തുടർന്നു. നിശബ്ദതയുടെ താഴ്വാരങ്ങളിൽ നിന്നും പിന്നെ തിരക്കുകളുടെ ബഹളങ്ങൾക്കിടയിലേക്ക് ഞാൻ ചെന്നുകയറി. 


     മുറിഞ്ഞുപോയ സ്വപ്നത്തിന്റെ ചിതലരിക്കാത്ത ഏടുകളിൽ ഇപ്പോഴും അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നുണ്ട്. എത്ര പോയാലും മതിവരാത്ത ആയിടങ്ങൾ ഇനിയും എന്നെ വിളിച്ചു വരുത്തുമെന്ന് ഉറപ്പുണ്ട്. ഇനിയും ആ കൈകൾ എന്നെ ചേർത്ത് പിടിക്കുമെന്ന് വിശ്വാസമുണ്ട്. ആ പുഴയുടെ ഓളങ്ങൾ ഒഴുകിയൊഴുകി ഇനിയും എന്നിലേക്ക് എത്തുമെന്ന ഉറപ്പുണ്ട്. വന്യമായ ആ ഉൾക്കാടിനുള്ളിലേക്ക് അരിച്ചിറങ്ങിയ വെയിൽ കിരണങ്ങൾ ഇനിയും ഞങ്ങളെ തഴുകുമെന്ന പ്രതീക്ഷയുണ്ട്. 


amaldevpd@gmail.com

Insta: pdamaldev_globetrotter


















2023, നവംബർ 5, ഞായറാഴ്‌ച

ചിരിച്ചാൽ പിന്നെ സൂപ്പറാ .....

 " ചിരിച്ചാൽ പിന്നെ സൂപ്പറാ....ന്ന് ആരോ പറഞ്ഞു വച്ച നുണക്കഥയുണ്ട്. കഥകേട്ട് ചിരിച്ചു ചാവുന്ന ഞാനുമുണ്ട്. " 


ഫോട്ടോ എടുക്കാൻ പോസുകൾ പറഞ്ഞു തരുന്ന @rj_hevana RJ Hevana യെ നോക്കി ഞാൻ മാത്രമല്ല ഗെയ്സ് ഇങ്ങനെ വള്ളി പൊട്ടി ചിരിക്കുന്നത്... പടം പിടിക്കുന്ന ഇവനും ഉണ്ട്. 📸 @rshh.in ആദർശും 🤟😍😁


Location: @university_college_tvm 




#shoottime 


@pdvlog_s

Trivandrum Diaries 😍📸♥️

 K E R A L E E Y A M

T r i v a n d r u m D i a r i e s ♥️

.

.

" ആൾക്കൂട്ടത്തിനിടയിലെ ഫോട്ടോഗ്രഫി ട്രിക്കുകൾ...📸


അങ്ങനെ അവർ നടന്നു നീങ്ങുകയാണ്. പരിചിതമല്ലാത്ത പരിച്ചിതരായ മുഖങ്ങൾ... ചിരിയും, ചിന്തയും, കൗതുകങ്ങളും നിറഞ്ഞ വർത്തമാനങ്ങൾ. അവർക്കിടയിലൂടെ ഞാനെൻ്റെ കൗതുകം നിറഞ്ഞ ചിന്തകളുമായി നടന്നു.


  അപ്പോഴെല്ലാം അവൻ്റെ ക്യാമറ കണ്ണുകൾ എന്നിലേക്ക് ഫോക്കസ് ആയിരുന്നു. ഞാനറിയാതെയും അറിഞ്ഞും പിന്നെ പിറന്ന പടങ്ങൾ..." 



POV: ' അവസരം കിട്ടിയാൽ ഇനിയും നല്ല പോസ്സുകൾ തരാം എന്ന് ലെ തൊപ്പിക്കാരൻ '






📸 @rshh.in 



#trivandrumdiaries #tvm #keraleeyam2023 #keraleeyam #trivandrumvibes 

2023, ഒക്‌ടോബർ 31, ചൊവ്വാഴ്ച

അവർക്കറിയില്ലല്ലോ അമ്മക്കിളി ഇനി തിരിച്ചു വരില്ല എന്ന്... !

 😔........... ?

.

RoadStory's_4

.

കൂട്ടിൽ ഒരു നുള്ള് ഇരയ്ക്കായി കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടാകും. തങ്ങളുടെ സ്നേഹം നിറഞ്ഞ അമ്മക്കിളി തൻറെ കൊക്കിൽ ഒതുങ്ങിയ ഇരകളെ പിടിച്ചു വരുന്നതും കാത്ത് ആ  കുഞ്ഞുങ്ങൾ ആകാശം നോക്കി ഇങ്ങനെ ഇരിക്കുന്നുണ്ടാകും...


അവർക്കറിയില്ലല്ലോ അമ്മക്കിളി ഇനി തിരിച്ചു വരില്ല എന്ന്... !


ഒരു നേരത്തെ അശ്രദ്ധയിൽ പൊലിയുന്ന ജീവനുകൾ... ഇങ്ങനെ എത്രയെത്ര അമ്മക്കിളികളും കുഞ്ഞിക്കിളികളും ഇഴജീവികളും എല്ലാം ഓരോ ദിവസവും ആരുടെയോ വേഗതക്കു മുമ്പിൽ തീർന്നുപോകുന്നു...


രാവിലെ സൈക്കിളിന് പോകുമ്പോൾ കാണുന്നു കാഴ്ചകളാണ്. മനസ്സിനെ ഏറെ നൊമ്പരം തരുന്ന കാഴ്ചകൾ. ജീവനില്ലാത്ത അമ്മക്കിളിയെ റോഡിൽ നിന്ന് മാറ്റിയിടുമ്പോൾ കരച്ചിൽ അടങ്ങാത്ത ആ കുഞ്ഞിക്കിളികളുടെ ശബ്ദം ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു....,



#roadstories #roadstory #storyofmylife #storyoflife #lifelessons #life 



@pdvlog_s 

2023, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

റോഡ് മുറിച്ച് കടക്കുന്ന ഞങ്ങളെ കണ്ടാൽ തന്നെ ബ്രേക്ക് ഇടുമ്പോഴേക്കും ഞങ്ങളുടെ മേൽ ആ ടയറുകൾ കയറിയിറങ്ങിയിട്ടുണ്ടാകും.

 #roadstory #roadlife 😔

.

" രാവിലെ സൈക്ലിംഗ് പോകുമ്പോൾ കാണുന്ന കാഴ്ചകളാണ്. കാറിലോ, ബസിലോ , ബൈക്കിലോ പോകുമ്പോൾ നമ്മുടെ ശ്രദ്ധയിൽ അധികം വരാറില്ല.


  " നിങ്ങൾ ഓവർ സ്പീഡിൽ വരുമ്പോൾ ഇരതേടിയിറങ്ങിയ ഞങ്ങളെ ശ്രദ്ധിക്കാൻ എവിടെ സമയം അല്ലെ. അവർ ചോദിക്കുന്നു ? റോഡ് മുറിച്ച് കടക്കുന്ന ഞങ്ങളെ കണ്ടാൽ തന്നെ ബ്രേക്ക് ഇടുമ്പോഴേക്കും ഞങ്ങളുടെ മേൽ ആ ടയറുകൾ കയറിയിറങ്ങിയിട്ടുണ്ടാകും. 


   തിരക്കിട്ട ജീവിതം ....! 


   പാഞ്ഞു പോകുന്ന ഈ ജീവിതത്തിൽ നിങ്ങളെ പോലെ ഞങ്ങൾക്കും ഉണ്ട് ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഒക്കെ. അതിലേക്കുള്ള യാത്രയിൽ നിങ്ങളും ഞങ്ങളും എല്ലാം ഒരു നിമിഷത്തിന്റെ അശ്രദ്ധയിൽ തീരുന്നു. " 




' സൈക്ലിംങ്ങിനിടയിൽ കണ്ണിൽപ്പെടുന്ന കാഴ്ച്ചകളാണ്. ദിനവും ഇങ്ങനെ എത്രയെത്ര ജീവനുകളാണ് റോഡിൽ പൊലിയുന്നത്,... '



#roadlife #lifelessons #life #lifestop #roadstories #mobilephotography 

2023, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

ഈ മഴയെത്ര കനത്തിലാണ് പെയ്യുന്നത്...

 "ഈ മഴയെത്ര കനത്തിലാണ് പെയ്യുന്നത്. അത്രമാത്രം ദുഃഖഭാരം താങ്ങാനാവുന്നില്ലേ ഈ മഴയ്ക്ക്. ഭൂമിക്ക് മേൽ തൻറെ നൊമ്പരങ്ങൾ പെയ്തു തീർക്കുകയാണ് തുലാമഴ. "


   അതെ, മഴയടുപ്പങ്ങൾ സമ്മാനിച്ച നൊമ്പരപ്പാടുകൾ എനിക്കുമുണ്ട്. തുലമഴയ്ക്കൊപ്പം പെയ്തിറങ്ങുന്ന ഓർമ്മപ്പാടുകൾ... കനപ്പെട്ട മഴ പെയ്തിനൊപ്പം കാലം വച്ചു നീട്ടിയ ഉണങ്ങാത്ത മുറിപ്പാടുകൾ ഉണ്ട്. ഭൂമിക്ക് മേൽ  ആഴത്തിലേറ്റ മഴപ്പാടുപോലെ മായാതെ ഇന്നും മനസ്സിൻറ ഉൾക്കോണിൽ ചിതലരിച്ചു കിടക്കുന്ന നിമിഷങ്ങളുണ്ട്... ഓർമ്മകളുണ്ട്...


  സ്വപ്നങ്ങൾക്ക് മേൽ വിധി വരച്ചിട്ട ജലരേഖ പോലെ; ഇന്നും മൗനമായെൻ്റെ ജീവിതപാതകളിൽ വെറുതെ മഴ പെയ്തു തോരാറുണ്ട്. ഓർമ്മകൾ വീണുടയാറുണ്ട്... " 


♥️