രാത്രിയാത്ര
--------------
ആഡംബരത്തിന്റെ മുല്ലമാലയണിഞ്ഞ്
ആത്മധൈര്യത്തിന്റെ ചുവടുകൾവച്ച്
മോഹത്തിന്റെ കതിർമണ്ഡപത്തിലേക്ക്
നീകടന്നുവന്നപ്പോൾ,
രാത്രിയുടെ രതിഭാവമണിഞ്ഞകാഴ്ച്ചകൾ
എന്റെ മുന്നിലണിനിരന്നു.
നിന്റെ നഗ്നമായ വിരലുകൾകൊണ്ട്
എന്നെതലോടിയ നിമിഷം,
ആനന്ദത്തിന്റെ ആർപ്പുവിളികളുമായി
നിശാപക്ഷികൾ പറന്നുയർന്നു.
ആത്മാനുരാഗത്തിന്റെ വീർപ്പുമുട്ടലുകളിൽ
ഉടച്ചുവാർത്തമോഹങ്ങൾ
ചിറകറ്റകിളിയെപോലെ പിടഞ്ഞുവീണു.
പൊട്ടിച്ചിതറിയ മുല്ലമാലയിൽ കോർത്ത
നിന്റെസ്വപ്നങ്ങൾ പിന്നെയും
ഇരുളിന്റെമറവിൽ നൃത്തംചെയ്തിരുന്നു.
അഴിഞ്ഞുവീണ നിന്റെ മുലകച്ചയിൽ
തുന്നിച്ചേർത്ത എന്റെപ്രണയം
രാത്രിയുടെ നീളുന്നയാത്രയിൽ ഞാനറിഞ്ഞു.
തിളച്ചുമറിയുന്ന കനലുകൾകോരിയിട്ട കനവുകളിൽ
വികൃതമായ ഒരുമുഖം വൃഥാചിരിതൂകി,
വിധിയുടെ പരിലാളനകലേറ്റുവാങ്ങി
ചതിയുടെ വാൾമുനയിലൊതുങ്ങിയ അവൾ
രാത്രിയുടെ ഉള്ളകങ്ങളിൽ അലസമലഞ്ഞിരുന്നു.
-------------------അമൽദേവ്.പി.ഡി............................................................................................................
amaldevpd@gmail.com
htpp://www.facebook.com/amaldevpd
--------------
ആഡംബരത്തിന്റെ മുല്ലമാലയണിഞ്ഞ്
ആത്മധൈര്യത്തിന്റെ ചുവടുകൾവച്ച്
മോഹത്തിന്റെ കതിർമണ്ഡപത്തിലേക്ക്
നീകടന്നുവന്നപ്പോൾ,
രാത്രിയുടെ രതിഭാവമണിഞ്ഞകാഴ്ച്ചകൾ
എന്റെ മുന്നിലണിനിരന്നു.
നിന്റെ നഗ്നമായ വിരലുകൾകൊണ്ട്
എന്നെതലോടിയ നിമിഷം,
ആനന്ദത്തിന്റെ ആർപ്പുവിളികളുമായി
നിശാപക്ഷികൾ പറന്നുയർന്നു.
ആത്മാനുരാഗത്തിന്റെ വീർപ്പുമുട്ടലുകളിൽ
ഉടച്ചുവാർത്തമോഹങ്ങൾ
ചിറകറ്റകിളിയെപോലെ പിടഞ്ഞുവീണു.
പൊട്ടിച്ചിതറിയ മുല്ലമാലയിൽ കോർത്ത
നിന്റെസ്വപ്നങ്ങൾ പിന്നെയും
ഇരുളിന്റെമറവിൽ നൃത്തംചെയ്തിരുന്നു.
അഴിഞ്ഞുവീണ നിന്റെ മുലകച്ചയിൽ
തുന്നിച്ചേർത്ത എന്റെപ്രണയം
രാത്രിയുടെ നീളുന്നയാത്രയിൽ ഞാനറിഞ്ഞു.
തിളച്ചുമറിയുന്ന കനലുകൾകോരിയിട്ട കനവുകളിൽ
വികൃതമായ ഒരുമുഖം വൃഥാചിരിതൂകി,
വിധിയുടെ പരിലാളനകലേറ്റുവാങ്ങി
ചതിയുടെ വാൾമുനയിലൊതുങ്ങിയ അവൾ
രാത്രിയുടെ ഉള്ളകങ്ങളിൽ അലസമലഞ്ഞിരുന്നു.
-------------------അമൽദേവ്.പി.ഡി............................................................................................................
amaldevpd@gmail.com
htpp://www.facebook.com/amaldevpd
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ