-----
ഓളങ്ങളലത്തല്ലി
തീരത്തടുക്കുന്ന
ഓടത്തിൽ
ഓട്ടുവളകളുമായി
ഞാനെത്തിയനേരം.
കനംവച്ച
കാർമേഘങ്ങളെ സാക്ഷിയാക്കി,
തീരത്ത് നീപതിച്ച
കാൽപ്പാടുകളെന്നോട് ചൊല്ലി;
അവളൊരു കള്ളി.
കൈക്കുള്ളിൽ
ഞെരിഞ്ഞമർന്ന
ഓട്ടുവളപ്പൊട്ടുകളിൽ
ഒരു സംശുദ്ധ
പ്രണയത്തിന്റെ
രക്തം പുരണ്ടു.
പിന്നെയും,
കാൽപ്പാടുകൾ നീളെപ്പരന്നു.
പൊട്ടിച്ചിതറിയ
വളപ്പൊട്ടുകൾക്ക് മേലെ
നിന്റെ മൃദുലപാദം
മാപ്പുചോദിക്കുന്നു.
മടിക്കുത്തിലൊതുക്കിയ
പ്രണയകാവ്യങ്ങൾ
ഞാനാതിരയിലെറിഞ്ഞു,
തിരിഞ്ഞു നടക്കാനായില്ല;
നേരെ
കടലിന്റെ ആഴങ്ങളിലേക്ക്...
''എന്റെ രക്തം പുരണ്ട
വളപ്പൊട്ടുകൾക്കറിയാം
ഈ തീരം കവർന്നെടുത്ത
പ്രണയരസത്തെ''
----------------------------
----------------------------
അമൽദേവ്.പി.ഡി.
----------------------------
http://mizhipakarppukal.blogspot.com ഓര്‍മ്മകള്‍ വരച്ചിടുന്നിടം... വായനയുടെ ലോകത്ത് നിന്നും കിട്ടുന്ന അക്ഷരകൂട്ടങ്ങളെ ഇവിടെ അടുക്കിവയ്ക്കുന്നു. Contact: amaldevpd@gmail.com
ഈ ബ്ലോഗ് തിരയൂ
2017, മാർച്ച് 12, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
കടപ്പാട്: കുട്ടംകുളം സമരത്തെ കുറിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കിയതിന് Google, Wikipedia നന്ദി. ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക...
-
കടലിന്റെ ആഴങ്ങളിൽ നിറയെ മുത്തുകൾ ഉണ്ടെന്ന്...! നല്ല തിളക്കമുള്ള നീലവർണ്ണമുള്ള മുത്തുകൾ... 🙂 അവളുടെ മിഴികളിൽ ആ മുത്തെടുക്കാനുള്ള മോഹമാണ്......
-
''ഓരോ ദിനവും ലക്ഷ്യങ്ങളിലേക്കുള്ള പടവുകളാണ്, ആ പടവുകൾ കയറുന്പോൾ നാം ഇടക്കൊക്കെ ഒന്നിടറിയെന്നു വരാം. ചിലപ്പോൾ ആ ലക്ഷ്യങ്ങളിലെക്കെത്ത...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ