ഈ ബ്ലോഗ് തിരയൂ

2023, ഒക്‌ടോബർ 8, ഞായറാഴ്‌ച

ഒരു മനോഹരമായ രാത്രി.

 One Night Life at Karaikudi/ Tamilnadu 🔥❤️


" ഒരു മനോഹരമായ രാത്രി.


 

തമിഴകത്തിൻ്റെ ഉൾത്തുടിപ്പാർന്ന ചോളരാജ്യ വീഥികൾ പിന്നിട്ട്, സ്വപ്നങ്ങളുടെ... മോഹങ്ങളുടെ... ഓർമ്മകളുടെ.... ഭാരവും പേറി ഞാൻ നടന്നു. 


  രാത്രിയുടെ നിഴലനക്കങ്ങളിലൂടെ പതിയെ, മനസ്സിൽ മൗനം നിറച്ച നിറങ്ങളെ തേടി അലയുമ്പോഴും; ആനന്ദത്തിൻ്റെ നിലാവെട്ടം ഇടവഴികളിൽ വീണുടഞ്ഞിരുന്നു. 


  ഇത്രയേറെ ശാന്തമായ... സന്തോഷിച്ച... ദിനങ്ങൾ അടുത്തെങ്ങും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇടയ്ക്കൊക്കെ ഇങ്ങനെ മനസിനെ അഴിച്ചിട്ടു എങ്ങോട്ടെന്നില്ലാതെ, യാത്രകൾ പോകണം. കൂടെ കൂടുന്നവരെ കൂട്ടി. ഇല്ലെങ്കിൽ ഒറ്റക്ക്.... 


  രാത്രി പിന്നെയും കനം കൂടി വന്നു. സിരകളിൽ ലഹരിയുടെ ആനന്ദം നിറഞ്ഞു കവിഞ്ഞു. തണുത്ത കാറ്റെന്നെ പതിയെ പതിയെ പുൽകുന്നുണ്ടായിരുന്നു. മനോഹരമായ ഒരു രാത്രി സമ്മനിച്ചവർക്ക്.... ❤️










#nightlife #karaikudinight #tamilnadu 


Pic Creditz:>>> 

@vivek_p_kinanoor

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ