ഈ ബ്ലോഗ് തിരയൂ

2015, ജനുവരി 13, ചൊവ്വാഴ്ച

അയാളിലെ എഴുത്തുകാരൻ മരിച്ചു...

അയാളിലെ എഴുത്തുകാരൻ മരിച്ചു...

അയാളിലെ എഴുത്തുകാരൻ
മരിച്ചു...
ഇനിയും മരിക്കാത്ത
സ്വപ്നങ്ങളും ജീവിതവും
വരിഞ്ഞു കെട്ടി
അയാൾ
ഒരു യാത്രക്കൊരുങ്ങി.
വഴിയരികെ
കണ്ണുന്തി
കുറെ നരഭോജികൾ
അയാളുടെ നിഴലിനെ പിന്തുടർന്ന്,
ദാഹം ശമിക്കാത്ത കണ്ണുകളോടെ
ചൂഴ്ന്നിറങ്ങി
ആ കവിതയിലെ
രക്തമൂറ്റി കൊടിക്കുന്നു...
വശ്യമായ - ലളിതമായ ജീവിതസാഹചര്യങ്ങൾ
തുന്നി ചേർത്ത് രൂപപെടുത്തിയ
തന്റെ സാഷാത്കാരം,
ചിട്ടയായ വടിവൊത്ത അക്ഷര ധ്വനികൾ,
എവിടെയോ പാളിപോയ
തൊലികറുത്ത നിരത്തുകളിൽ
വിറ്റഴിച്ച തന്റെ അറിവിനെ
ചവിട്ടി താഴ്ത്തി
നിഷ്ഠൂര കേളിയാടുന്ന
അധ:മൻമാരുടെ ഇടയിൽ,
തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന...
തന്റെ സ്വപ്നങ്ങളെ തകർക്കുന്ന...
മനുഷ്യവേഷം കെട്ടിയാടുന്ന
കറുത്ത കിങ്കരന്മാരുടെ ഇടയിൽ...
ഒരു എഴുത്തുകാരൻ മരിച്ചിരിക്കുന്നു...

http://mizhipakarppukal.blogspot.in
amaldevpd@gmail.com
അയാളിലെ എഴുത്തുകാരൻ മരിച്ചു...




ഗുഡ് മോർണിംഗ്...

ഗുഡ് മോർണിംഗ്...
കാണുമ്പോഴും അതിലേറെ അടുക്കുമ്പോഴും മനസ്സിന് കുളിരേകുന്ന, ഒരു വസന്ത കാലം സമ്മാനിച്ചു കൊണ്ട് ചിരിതൂകി നില്ക്കുന്ന പൂക്കൾ... എന്നും കുട്ടിക്കാലത്തിന്റെ നുറുങ്ങോർമ്മകൾ വിടർത്തുന്ന ഇതളുകൾ... പൂക്കളെ കുറിച്ച് പറയുമ്പോൾ കുട്ടിത്തം നിറഞ്ഞ മനസ്സുമായി ഒരു അമ്മൂമ്മ കഥ കേൾക്കുന്ന പോലെ മനസ്സാകെ നിറഞ്ഞു തുളുമ്പും... ഏഴു വർണങ്ങളെഴും ശലഭവും വണ്ടുമെല്ലാം പൂക്കളെ കൂടുതൽ സൗന്ദര്യവതികളാക്കി...