ഈ ബ്ലോഗ് തിരയൂ

ട്രാഫിക് ബോധവത്ക്കരണം - ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാം.

      ''ദിനം പ്രതി കേൾക്കുന്ന വാഹനാപകടങ്ങളിൽ എത്ര ജീവനുകൾ പൊലിഞ്ഞു പോകുന്നു... അശ്രദ്ധമായ ഡ്രൈവിങ് കാരണം വണ്ടി ഓടിക്കുന്ന ആളുടെ മാത്രമല്ല ആ വാഹത്തിൽ യാത്ര ചെയ്യുന്ന ആളുകളും, വഴിയാത്രക്കാരും തുടങ്ങി എത്ര പേരുടെ ജീവിതം ആണ് നഷ്ടമാകുന്നത്. ഒരു നേരത്തെ അശ്രദ്ധ വരുത്തിവയ്ക്കുന്ന ഈ അപകടങ്ങളിൽ നമുക്ക് വേണ്ടപെട്ടവരടക്കം നമ്മെ വിട്ടു പോകുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന വാർത്തയാണ് നമ്മൾ എന്നും കേൾക്കുന്നത്. അതിവേഗത്തിലുള്ള വാഹനങ്ങളുടെ ഓട്ടവും, മദ്യപിച്ചു വാഹനം ഓടിക്കുന്നതും ഒട്ടേറെ ജീവനുകൾ നഷ്ടമാകുന്നത്തിനു കാരണമാകുന്നു.''


    ''ചാലക്കുടി സബ് ഡിവിഷണൽ പോലീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടത്തിയ ട്രാഫിക് ബോധവത്കരണ റാലി തികച്ചും ജന ശ്രദ്ധ ആകർഷിക്കുന്നതും, ജനങ്ങളിൽ വാഹനം ഓടിക്കുന്പോൾ ഉണ്ടാകേണ്ട ജാഗ്രതയും - സുരക്ഷയും ഉറപ്പിക്കുന്നതായിരുന്നു. ചാലക്കുടി സൗത്ത് ജങ്ഷനിൽ തുടങ്ങി കോടതി ജങ്ഷൻ വഴി ചാലക്കുടി ടൗൺ ചുറ്റി നടത്തിയ റാലിയിൽ 700 ലധികം വരുന്ന വിദ്യാർത്ഥികളാണ് പങ്കെടുത്തത്, ഒപ്പം ചാലക്കുടി സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥതരും റാലിയിൽ പങ്കെടുത്തു. പൊതുജനങ്ങളുടെ  സുരക്ഷക്കായി ചാലക്കുടി പോലീസ് സംഘടിപിച്ച ബോധവത്കരണ റാലി ചാലക്കുടി എം.എൽ.എ   ബി.ഡി.ദേവസ്സി  ഫ്ലാഗ് ഓഫ് ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷാജു റാലിയിൽ പങ്കെടുത്തു.''

                             ''ട്രാഫിക് ബോധവത്കരണം പോലുള്ള പരിപാടികൾ സംഘടിപ്പിച്ചും, വാഹനങ്ങൾ ഓടിക്കുന്പോൾ ഉണ്ടാകുന്ന അശ്രദ്ധകൾ ഒഴിവാക്കിയും  ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് നമുക്ക്  പരിശ്രമിക്കാം.''
http://mizhipakarppukal.blogspot.com



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ