ഈ ബ്ലോഗ് തിരയൂ

2022, നവംബർ 26, ശനിയാഴ്‌ച

നാടെങ്ങും കാൽപന്തുകളിയുടെ ആരവങ്ങൾ ഉയരുകയാണ്

 നാടെങ്ങും കാൽപന്തുകളിയുടെ ആരവമാണ്. ലോക ഫുട്ബോൾ താരങ്ങൾ ഒരിടത്ത് മാറ്റുരയ്ക്കുമ്പോൾ, ഇവിടെ നാട്ടിൻപുറങ്ങളിലും കാൽപന്തുകളിയുടെ ആരവങ്ങൾ ഉയരുകയാണ്...



#fifaworldcup2022 #football #worldcup2022 #footballseason #sports #irinjalakuda #irinjalakudakkaran_insta #irinjalakudagram #muncipalmaithanamirinjalakuda


#pdvlogs 



@pdvlog_s

2022, നവംബർ 22, ചൊവ്വാഴ്ച

ചിന്തകൾക്ക് മരിക്കാനാകില്ലെ ?

 ഭ്രാന്തമാകുന്നുണ്ട് ചിലപ്പോഴെല്ലാം_🤯

.

.

ചിന്തകൾക്ക് മരിക്കാനാകില്ലെ ?

.

കനപ്പെട്ട മൗനം ഉറഞ്ഞുകൂടി; ഒറ്റപ്പെടലിൻ്റെ തീഷ്ണത എന്നെ വല്ലാതെ വരിഞ്ഞു മുറുക്കുന്നു. എവിടെയൊക്കെയോ ചില ശബ്ദങ്ങൾ കേൾക്കുന്നു. നിഴലുകൾ തെന്നിമാറുന്നു.


      " പരമാനന്ദത്തിലേക്ക് പതിയെ പതിയെ ഊർന്നിറങ്ങണം. മരണമണം വരിഞ്ഞു മുറുകുമ്പോഴും; അറ്റുപോകുന്ന ചിരികളുണ്ട്... വേദനകളുണ്ട്... മൗനങ്ങളുണ്ട്... "


      ചുറ്റും വേഗതകളുടെ ആരവമാണ്. തിരക്കുകളുടെ അതിപ്രവാഹത്തിൽപ്പെട്ടു; തിടുക്കത്തിൽ മറയുകയാണ് ഞാനും. ഭ്രാന്തമാകുന്നുണ്ട് എൻ്റെ ചിന്തകളും വിചാരങ്ങളും...



@pdvlog_s

2022, നവംബർ 19, ശനിയാഴ്‌ച

സ്വാമി ശരണം

 സ്വാമി ശരണം. 




വൃശ്ചികം പിറന്നാൾ പിന്നെ നാടെങ്ങും ശരണം വിളികളാണ്... 


        ഓർമ്മകളുടെ, നാട്ടുവഴികൾ പിന്നിട്ട് ഏറെ ദൂരം നടന്നു. അതിരാവിലെ തന്നെ മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ മുങ്ങി നിവരുമ്പോൾ മനസ്സിന് ഒരു ആനന്ദമാണ്. വൃശ്ചികം പിറന്ന് മാലയിട്ടാൽ പിന്നെ ക്ഷേത്രക്കുളത്തിൽ നിറയെ സ്വാമിമാരും ശരണമന്ത്രങ്ങളുമാണ്. ദേഹത്ത് ചാർത്തുന്ന ഭസ്മത്തിന്റെ ഗന്ധം. 



        നേരിയ മഞ്ഞിന്റെ കുളിരുള്ള ദിനങ്ങൾ. മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രവും, ചാത്തന്നൂർ ദേവീക്ഷേത്രവും, പറക്കാട്ട് മഹാദേവ ക്ഷേത്രവും... ഒരുപാട് പിന്നിലേക്ക് യാത്ര ചെയ്യുമ്പോൾ ഓർമ്മകളുടെ കൽപ്പടവുകൾ ഇറങ്ങി ചെല്ലുന്നത് എത്ര മനോഹരമായ ഇടങ്ങളിലേക്ക്. കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും അങ്ങനെയാണ്; പിന്നീട് എപ്പോഴോ ഓർമ്മകളുടെ കണക്ക് പുസ്തകത്തിൽ മായാത്ത മധുരമുള്ള നിമിഷങ്ങൾ തരും. ആ ഓർമ്മകളുടെ തികെട്ടിവരവിൽ നെഞ്ചിനൊരു നീറലാണ്. എത്ര മനോഹരമായിരുന്നു ആ ദിനങ്ങൾ. തിരികെ വരുമെന്ന പ്രതീക്ഷയിൽ എത്രയെത്ര ജന്മങ്ങളാണ് ഓരോ നിമിഷവും കടന്നുപോകുന്നത്. 



       ശരണമന്ത്രങ്ങളുമായി വൃശ്ചികപ്പുലരിതോറും, നാടും നാട്ടു പച്ചയും കണ്ടു; ദിനവും അമ്പലക്കൽ പടവുകൾ ഇറങ്ങി, കുളിച്ച് ഈറനോടെ ക്ഷേത്രദർശനം നടത്താൻ അത്രയേറെ ആഗ്രഹം.


        







2022, നവംബർ 11, വെള്ളിയാഴ്‌ച

ഈ രാത്രിയും ആവർത്തനങ്ങളുടെ ആഢംഭരം നിറഞ്ഞ യാത്രയിലാണ്.

             


               "സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചം വീണു കറുപ്പായ് നീളുന്ന പാതയുടെ മനോഹരമായ ഒരു രാത്രി കാഴ്ച്ച. നിശയുടെ ഒറ്റ നിറത്തിനുള്ളിൽ ആ വെളിച്ചം ഒരു മൂകത സമ്മാനിക്കുന്നു. തുടരെ തുടരെ കടന്നുപോകുന്ന വാഹനങ്ങളുടെ ചുവപ്പ് വെട്ടം ആ മൂകതയെ കീറിമുറിച്ച് എങ്ങോട്ടെന്നില്ലാതെ പാഞ്ഞു... "



                  പറഞ്ഞു പഴകിയ, ചിലപ്പോഴൊക്കെ പാതിയിൽ പറഞ്ഞുപേക്ഷിച്ച മനോഹാരിത. ഈ രാത്രിയും ആവർത്തനങ്ങളുടെ ആഢംഭരം നിറഞ്ഞ യാത്രയിലാണ്. അതേ, ഇരുട്ട് ... അതേ, വഴികൾ ... അതേ, മുകത ... ഇടയ്ക്കെപ്പോഴോ പെയ്ത മഴച്ചാറ്റലിൽ ഏതേതോ ഓർമ്മകളുടെ വേലിയേറ്റം. 


                 അതേ, ഈ രാത്രിയെത്ര സുന്ദരമാണ്...



                 മഴ വീണു നനവുപടർന്ന മണ്ണിലൂടെ, രാത്രിയുടെ അതിശയിപ്പിക്കുന്ന മൗനത്തിലേയ്ക്ക്... നടന്നുകയറുമ്പോൾ; ഉള്ളിലൊരാളലുണ്ട്. അപ്പോഴൊക്കെ അകച്ചുരുളിൽ കത്തിപ്പടരുന്ന ഓർമ്മകളുടെ വന്യതയിലേയ്ക്ക് ഞാനോടിക്കയറും. കണ്ണും മുഖവും പൊത്തിപിടിച്ചു, അതിൽ ലയിക്കും. സിരകളിലേയ്ക്ക് ഇരമ്പിക്കയറുന്ന ലഹരിയാണ് ഇന്നാ ഓർമ്മകൾ. 







                അറ്റമില്ലാത്ത ഈ ജീവിതപാത താണ്ടി, എത്രയെത്ര ആത്മാക്കളാണ് നടന്നകലുന്നത്. നിസ്സാരമായ ഈ ചെറു ജീവിതം കലഹപൂർണ്ണവും, നിരർത്ഥകവുമാക്കി എത്രയെത്ര നിഴലുകളാണ് വഴിപിരിയുന്നത്. വെറുതെയെങ്കിലും, ആ നിസ്സാരതയിൽ ഞാനും വീണുടയുകയാണ്....



                മണ്ണടികൾ പിന്നിട്ട്, ദേശങ്ങൾ കടന്നു, യാത്ര തുടരുകയാണ്. രാത്രിയെന്നോ, പകലെന്നോ നോക്കാതെ അത് തീരാത്ത യാത്രയുടെ അടിയൊഴുക്കിലേയ്ക്ക് കുത്തിയൊലിച്ചു പായുകയാണ്. ആനന്ദത്തിലേയ്ക്ക്... ആത്മാവിലേക്ക്...



                നീളുന്ന നിശയുടെ ഉൾച്ചുഴിയിൽപ്പെട്ട്, ഉന്മാദത്തിന്റെ അതിരറ്റത്തു ചെന്നുനില്ക്കുമ്പോൾ... അകലെയെവിടെയോ ആനന്ദത്തിന്റെ ആർപ്പുവിളികൾ മുഴങ്ങുന്നത് കേൾക്കാം. ഞാനും എന്റെ കനപ്പെട്ട മൗനത്തെ വെറുതെ ഉയർത്തിപ്പിടിക്കും.



                 വിജനമായ വഴിയോരത്ത് നിരത്തിയ മേശയ്ക്കരികിൽ ഞാനൽപ്പമിരുന്നു. കടലാസു ഗ്ലാസിൽ നിറച്ച ഫിൽറ്റർ കോഫി മഴയ്ക്കൊപ്പമൽപ്പം കുടിച്ചു. കാലമേറെയായി, കടലാസു പോലെ മഴയിൽ കുതിർന്നു പോകുന്ന ഈ ജീവിതവുമായി തുടരുന്ന യാത്ര. എവിടെയൊക്കെയോ... എപ്പോഴൊക്കെയോ... അവസാനിച്ചു; വീണ്ടും എന്തിനെന്നില്ലാതെ തുടരുന്ന യാത്ര. അങ്ങനെ, മടുപ്പിക്കുന്ന തുടർച്ചകളുടെ അനിവാര്യതയിലേയ്ക്ക് എന്നെങ്കിലും എവിടെവച്ചെങ്കിലും തീരുമെന്ന കനപ്പെട്ട വിചാരത്തിലൂന്നി ഞാനെന്റ മൗനം തുർന്നു. "





                      

















 amaldevpd@gmail.com

 http://www.instagram.com/pdamaldev_globetrotter

    







2022, നവംബർ 3, വ്യാഴാഴ്‌ച

"സായന്തനം ചന്ദ്രികാലോലമായ്... "

 "സായന്തനം ചന്ദ്രികാലോലമായ്... "


രവീന്ദ്രൻ മാഷിന്റെ സംഗീതം 🎼🎵🎶 കാതുകളെ അത്രയേറെ കുളിരണിയിക്കുന്നു, ഒപ്പം ആകാശത്തിലെ ഈ വർണ്ണോത്സവം; കണ്ണുകളെ ഭ്രമിപ്പിക്കുന്ന ഈ കാഴ്ച എത്ര നേരം നോക്കി നിന്നു എന്നറിയില്ല. 


"കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങു നീ...   " 


    "  സായം സന്ധ്യ മാഞ്ഞു. ദൂരെ ആകാശവീചികളിൽ ആനന്ദത്തിന്റെ കമലദളം വിടരുകയായി. സന്ധ്യ സൂര്യന്റെ ചുവന്ന രശ്മികൾ വീണ് കായലോളങ്ങൾ അതിന്റെ മനോഹാരിതയിൽ നിറഞ്ഞൊഴുകി.


     അനന്തമായ ആ നക്ഷത്രപഥത്തിൽ ആത്മാവുകളുടെ ആനന്ദ നൃത്തം തുടരുകയാണ്. മനസ്സിളകിമറിയുകയാണ് ഈ ചുവന്നുതുടുത്ത ആകാശത്തിന് കീഴിൽ നിൽക്കുമ്പോൾ. കണ്ണെടുക്കാൻ തോന്നില്ല ആ കായലോളങ്ങളിൽ നിന്നും. ഓർമ്മകളുടെ ചക്രവാള സൂചികകളിൽ എന്റെ മൗനം കനപ്പെടുന്നത് ഞാനറിയുന്നു. അനന്തമായ ഈ പരമാനന്ദ ലോകത്തിൽ അൽപനേരം തനിച്ചൊന്ന് നിൽക്കട്ടെ...


   "കാതുകളെ കുളിരണിയിക്കുന്ന കായലലകളുടെ ശബ്ദം."


  "അത്രയേറെ മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കുന്ന കാഴ്ച്ച."


  ഓർമ്മകളുടെ കാണാക്കയങ്ങളിൽ മുങ്ങി നിവർന്ന്,  മൗനത്തിന്റെ തിരയടുക്കുകളിൽ അവശേഷിച്ച നൊമ്പരപ്പൂക്കളെ തലോടി, മേലെ മാനത്ത് തുറന്നിട്ട സ്വർഗ്ഗ കവാടത്തിലേക്ക് ഞാനെന്റെ യാത്ര തുടർന്നു... "




@pdvlog_s 


#sunset #nature #landscape #eveningvibes #sunsetphotography #endoftheday #goodvibes #mindfulness #mindspirit