ശീമക്കൊന്ന പൂവ്
പഠനത്തിന്‍റെ ഇടവേളകള്‍ ധന്യമാക്കുവാന്‍ ഓടികിതച്ചെത്തുന്ന കുട്ടി കൂട്ടങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി നിരവധി മധുരനിമിഷങ്ങളുണ്ടാകും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍. മഴയും മഞ്ഞും മാറി വെയില്‍ നിറഞ്ഞ ഇടവഴികളിലൂടെ വട്ടുരുട്ടിയും പമ്പരം കൊത്തിയും ഗോലികളിച്ചും പൂക്കളിറുത്തും തൊടിയിലിറങ്ങി തോട്ടിന്‍വക്കത്തിരുന്നു മീന്‍ പിടിച്ചതും എല്ലാം, ഇന്നത്തെ നല്ലോര്‍മ്മകളായ നല്ല നിമിഷങ്ങള്‍. ഇന്നത്തെ പോലെ തന്നെ കുട്ടിക്കാലത്തും ശീമക്കൊന്ന പൂവ് എനിക്ക് നല്ല മധുരനിമിഷങ്ങളും ഓര്‍മ്മകളും സമ്മാനിച്ചിരുന്നു.
എന്‍റെ വീടിന്‍റെ അതിരുകളില്‍ നിറസാന്നിധ്യമായിരുന്നു ശീമകൊന്ന മരം, മാര്‍ച്ച് മാസമാകുന്നതോടെ നിറയെ പൂത്തു തളിര്‍ക്കുന്ന ശീമക്കൊന്നമരത്തിന് ഒരു പ്ലാവിന്‍ തടിയോളം തടിയും ശക്തിയും ഉണ്ടായിരിന്നു, ഞങ്ങളുടെ അവധിക്കാലങ്ങളിലെ വൈകുന്നേരങ്ങളില്‍ ഊഞ്ഞാല്‍ കെട്ടിയാടാനും - കുഞ്ഞു വീട് വച്ച് കളിക്കാനും ആ ശീമകൊന്ന മരവും അതിന്‍റെ തണലും ഞങ്ങള്‍ക്ക് വലിയ ആശ്രയമായിരുന്നു. അന്നെല്ലാം എന്നെയേറെ ആകര്‍ഷിച്ചിരുന്ന ആ പൂക്കാലം, ആ കൊന്നപൂക്കാലം എനിക്ക് എന്നും പ്രിയമുള്ളതായിരുന്നു. കാലമേറെ ചെന്നപ്പോള്‍ പ്രായമേറിയ കൊന്നമരം അതിന്‍റെ വളര്‍ച്ചയെ മറന്നു പൂവിടാനും. അതിരുകളില്‍ പുതിയ ചെടികളും മരങ്ങളും സ്ഥാനം പിടിക്കവേ, ഞങ്ങളുടെ നല്ല നിമിഷങ്ങള്‍ ഓര്‍മകളായി രൂപാന്തരപ്പെടുക കൂടിയായിരുന്നു.
ഇന്ന് വേലികളില്‍ കൊമ്പ് കുത്തി വളര്‍ന്ന ആ ചെറിയ മരങ്ങളില്‍ നിറയെ കൊന്നപൂവുകള്‍ കാണുമ്പോള്‍ കാലമിത്ര കഴിഞ്ഞു പോയിട്ടും , ഞങ്ങള്‍ അറിയാതെ പിരിഞ്ഞു പോയ ആ കൊന്നമരത്തണലും ഇടവഴികളും കുഞ്ഞുവീടുമെല്ലാം ഓര്‍മ്മയുടെ ചില്ലുകൊട്ടാരത്തില്‍ പൂത്തു തളിര്‍ക്കുകയാണ്.
വിക്കിപീഡിയ വിവരണം>>>>
കടപ്പാട് വിക്കിപീടിയ:
ഫബാസിയ (fabaceae) എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെറുമരമായ ശീമക്കൊന്ന നമ്മുടെ നാട്ടിന്‍പുറങ്ങളിലും മറ്റും പറമ്പുകളില്‍ അതിരുകള്‍ കെട്ടിത്തിരിക്കുന്നതിനു വേലികളായി കൊമ്പുകള്‍ കുത്തി നട്ടുവളര്‍ത്തുന്നു.
ശീമകൊന്നയില്‍ ഉണ്ടാകുന്ന പൂവ് (ശീമകൊന്നപൂവ്) പറയത്തക്ക ഗന്ധമോന്നും ഇല്ലെങ്കിലും വേലികളില്‍ പൂത്തു തളിര്‍ത്തു നില്‍ക്കുന്നത് കാണുന്നത് ആനന്ദകരമായ കാഴ്ച്ചയാണ്. മരത്തിന്‍റെ ഇലയില്ലാത്ത കൊമ്പുകളുടെ അറ്റത്തായാണ് കൊന്നപൂവ് ഉണ്ടാകുന്നത്. ഈ ചെടിയുടെ ജന്മദേശം മധ്യ അമേരിക്കയാണ്.
www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ