ഈ ബ്ലോഗ് തിരയൂ

ഭ്രാന്തൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഭ്രാന്തൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ജൂൺ 22, തിങ്കളാഴ്‌ച

ഭ്രാന്തൻ

പിച്ചിചീന്താൻ എനിക്ക്
നഖമുനകളില്ല,
കടിച്ചു പറിയ്ക്കാൻ
കൂർത്ത പല്ലുകളില്ല
നിനക്ക് വരാം
എന്റെ അരികിലേക്ക്,
ഞാനൊരു പാവം
ഭ്രാന്തൻ,...
എന്റെ കണ്ണുകളിൽ
നിന്നോട്ടുള്ള സ്നേഹം മാത്രം,
എന്റെ കൈകൾ
നിന്നെ താലോലിക്കും...
നീയെനിക്ക് മകളാണ്
നീയെനിക്ക് സഹോദരിയാണ്
നീയെനിക്ക് ഭാര്യയാണ്
നീയെനിക്ക് അമ്മയാണ്
നീയെനിക്ക്,....
നീയെനിക്ക് ഒരു പെണ്ണാണ്...
നിന്നെ ഞാൻ അറിയണം
അതാണ് ദൈവവചനം
നീയെന്നെയും അറിയണം
അതാണ് ദൈവ വചനം...
നീയെന്നെ വെറുക്കരുതേ,
ഞാനൊരു ഭ്രാന്തൻ...

Amaldevpd@gmail.com