ഈ ബ്ലോഗ് തിരയൂ

2021, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

കവിത - ഓണം - പി ഡി അമൽദേവ്

 ഓണം



പുറത്ത് നല്ല മഴ !

കുടയെടുക്കാൻ മറന്നു

നനഞ്ഞൊട്ടിയ മനസ്സുമായി

ചോർന്നൊലിക്കുന്ന

കടത്തിണ്ണയിൽ

ചേർന്നുനിൽക്കാൻ

ഓർമ്മകൾപ്പോലുമില്ലാതെ

ഞാൻ നിന്നു.


പൊട്ടിപ്പൊളിഞ്ഞ,

സിമന്റ്തറയിൽ

ആരോയിലകളാൽതീർത്ത 

ഓണപ്പൂക്കളം.

ഭംഗിയേറാനായി

നടുവിലൊരുമന്ദാരപ്പൂവ് വച്ചിട്ടുണ്ട്.


ഇളകിമാറിയ

ഓടുകൾക്കിടയിലൂടെ

ഒരുബലിക്കാക്കയെത്തിനോക്കുന്നുണ്ട്.

അല്പം മുൻപുണ്ട,

ബലിച്ചോറിന്റെ വറ്റുകൾ

കൊക്കിന്റെ വശങ്ങളിൽ

കൊതിപ്പൂണ്ടിരിക്കുന്നു.

മഴകൊള്ളാതെയാകാക്ക

അഴികൾക്കിടയിലിരുന്നു.

ഓണമുണ്ട സന്തോഷത്തിൽ

എന്നെയും പൂക്കളത്തേയും

ആ കാകൻ മാറി മാറിനോക്കി.


ഓണമാണിന്ന്... 

തൊടികളിൽ പാടങ്ങളിൽ പറമ്പുകളിൽ

നാട്ടിടവഴികളിൽ

ഓണമാഘോഷമാക്കിയകാലം

സന്തോഷമുണർവേകിയകാലം

ഓണമായിരുന്നന്ന്


മഴ പെയ്തൊഴിഞ്ഞു !

ഓണവെയിൽ വീണുടഞ്ഞ,

വഴികളിൽ

ഇന്നിന്റെയോർമ്മകളെ

ചേർത്തുപിടിച്ചു

ഞാൻ നടന്നു... 

ഓണമാണിന്ന്... 



കവിത - ഓണം 

എഴുതിയത് - പി ഡി അമൽദേവ്




കവിത - ഓണം - പി ഡി അമൽദേവ്


പുറത്ത് നല്ല മഴ !

കുടയെടുക്കാൻ മറന്നു

നനഞ്ഞൊട്ടിയ മനസ്സുമായി

ചോർന്നൊലിക്കുന്ന

കടത്തിണ്ണയിൽ

ചേർന്നുനിൽക്കാൻ

ഓർമ്മകൾപ്പോലുമില്ലാതെ

ഞാൻ നിന്നു.


പൊട്ടിപ്പൊളിഞ്ഞ,

സിമന്റ്തറയിൽ

ആരോയിലകളാൽതീർത്ത 

ഓണപ്പൂക്കളം.

ഭംഗിയേറാനായി

നടുവിലൊരുമന്ദാരപ്പൂവ് വച്ചിട്ടുണ്ട്.


ഇളകിമാറിയ

ഓടുകൾക്കിടയിലൂടെ

ഒരുബലിക്കാക്കയെത്തിനോക്കുന്നുണ്ട്.

അല്പം മുൻപുണ്ട,

ബലിച്ചോറിന്റെ വറ്റുകൾ

കൊക്കിന്റെ വശങ്ങളിൽ

കൊതിപ്പൂണ്ടിരിക്കുന്നു.

മഴകൊള്ളാതെയാകാക്ക

അഴികൾക്കിടയിലിരുന്നു.

ഓണമുണ്ട സന്തോഷത്തിൽ

എന്നെയും പൂക്കളത്തേയും

ആ കാകൻ മാറി മാറിനോക്കി.


ഓണമാണിന്ന്... 

തൊടികളിൽ പാടങ്ങളിൽ പറമ്പുകളിൽ

നാട്ടിടവഴികളിൽ

ഓണമാഘോഷമാക്കിയകാലം

സന്തോഷമുണർവേകിയകാലം

ഓണമായിരുന്നന്ന്


മഴ പെയ്തൊഴിഞ്ഞു !

ഓണവെയിൽ വീണുടഞ്ഞ,

വഴികളിൽ

ഇന്നിന്റെയോർമ്മകളെ

ചേർത്തുപിടിച്ചു

ഞാൻ നടന്നു... 

ഓണമാണിന്ന്... 



കവിത - ഓണം 

എഴുതിയത് - പി ഡി അമൽദേവ്