ഈ ബ്ലോഗ് തിരയൂ

2021, മേയ് 15, ശനിയാഴ്‌ച

ഇരുട്ടാണ് എങ്ങുമിരുട്ടാണ്...

 

ഇരുട്ടാണ്

എങ്ങുമിരുട്ടാണ്...

എൻ്റെ

നിൻ്റെ

മനസ്സു നിറയെ

ഇരുട്ടാണ്...

മഹാമാരി വന്നു

ഭൂമി

വിഴുങ്ങി

സകലതും

മാളത്തിലൊളിച്ചു,

പിന്നെ,

കൊടുങ്കാറ്റായി

ആർത്തലച്ചു

മഴയായി

പെയ്തു

നിറയെ നിറയെ

ജീവിതങ്ങൾ

പരന്നൊഴുകി

ഇരുട്ടു പരന്നു.


ഇരുട്ടാണ്

എങ്ങും

ഇരുട്ടാണ്...

എൻ്റെ

നിൻ്റെ

മനസ്സു നിറയെ

കനത്ത 

ഇരുട്ടാണ്...


വീട്ടിലിരിക്കാൻ

പറഞ്ഞാലും

മാസ്ക്

ഇടാൻ

പറഞ്ഞാലും

ഇതൊന്നും

എനിക്കല്ല,

എന്ന 

ചിന്ത...

ഇന്ന്

ബന്ധനം

സർവ്വ

ജന്മബന്ധങ്ങളും.

മരിച്ചാലും

ഒരുനോക്കു

കാണാൻ

കഴിയാതെ

ബന്ധുക്കളില്ലാതെ

കർമ്മങ്ങളില്ലാതെ

പോകുന്നു

നമ്മളും....


ഭൂമിയിൽ

ആവോളം

കിട്ടുന്ന

ഓക്സിജന്

വേണ്ടി

നെട്ടോടമോടുന്നു

മനുഷ്യർ,

ഓർത്തില്ല

സ്വാർത്ഥത

വരുത്തും

വിനയെ...


ഭൂമിയെ

തുരന്ന്

തിന്നാൻ

വെമ്പുന്ന

കീടങ്ങൾ

നമ്മൾ

മറന്ന

മണ്ണ്...


ഭ്രാന്താണ്

മനുഷ്യ നിനക്ക്

എല്ലാം

വെട്ടിപ്പിടിക്കാൻ

സ്വാർഥത

നിറഞ്ഞ

നിൻ്റെ

ജീവിതം

ഒടുവിൽ

നിനക്ക്

തരും

ആറടി

മണ്ണിനു

വിലയിടുന്നു

മക്കളും.


ഇരുട്ടല്ലെ

മനുഷ്യ

നിൻ്റെ

ചിന്തകളിൽ

നിറയെ...


ഒരുതിരി

കത്തിച്ചു

വെളിച്ചം

നിറയ്ക്കു

അകറ്റാം

ഒന്നായ്

ഇരുട്ടിനെ,

ഹൃദയത്തിൽ

പരക്കട്ടെ

വെളിച്ചം...




പി ഡി അമൽദേവ്

http://www. instagram.com/devaragam_pdamaldev

amaldevpd@Gmail.com




2021, മേയ് 9, ഞായറാഴ്‌ച

നിഴൽ പടർന്ന മുഖം

 അവൻ്റെ കണ്ണുകൾ 

സന്ധ്യാസൂര്യൻ്റെ 

നഗ്നമേനിയെ നോക്കി 

പുഞ്ചിരിതൂകി. 

വെയിൽ കിരണങ്ങൾ 

നിഴൽ വിരിച്ച മുഖത്ത് 

മാറുന്ന മനസ്സിൻ്റെ

ഇലയനക്കങ്ങൾ കാണാം.

വിദൂരതയിൽ,

അവശേഷിച്ച

ഓർമ്മകളുടെ നെരിപ്പോടുമായി

അവനിരുന്നു....

കാലമേറെമാറിയിട്ടും

കാത്തിരിപ്പിൻ്റെ

കടലാഴങ്ങളിൽ

ഒറ്റപ്പെട്ടുപോയ

ആ മനസ്സിൻ്റെ,

നൊമ്പരമകറ്റാൻ

ഇന്നുമീസന്ധ്യാ-

കിരണങ്ങൾക്കായില്ല.



പി ഡി അമൽദേവ് 

___________________






2021, മേയ് 3, തിങ്കളാഴ്‌ച

വടുക്കൾ

 വടുക്കൾ

....................



കാലമേ,

കലികാലഹേമന്ദമേ ......

കടലുപ്പുവറ്റി-

ച്ചെടുത്തൊരാ,

കണ്ണുനീർ ചാലിലെ-

ന്നോർമ്മകളുന്മാദ

നൃത്തമാടവേ.


പിരിയുന്നു

കൈവഴികളാ-

യൊരുപുഴയൊഴുകുന്നു

വഴിക്കടയാളമാ-

യിടയ്ക്കൊരു

ചന്ദനഗന്ധമമരും

തരുതൻ

നിഴലിലുറങ്ങു-

മാർദ്രയാമനുരാഗിണീ

നി-

ന്നുടലാഴങ്ങളിലൊരു,

വേരുറച്ചെന്നറി -

ഞ്ഞിടറിയൊരൊച്ചയിൽ

ചിതറിത്തെറിച്ചൊരു

വാക്കുകളീ.....

ക്കാലമത്രയും

വറ്റാകണ്ണുനീർ

പാകിയ വടുക്കളായ്

കിടപ്പതെൻ

ഹൃത്തടത്തിലായ് ......


രാവിനെയറുത്തു,

മാറ്റിയാകല്പന,

പൂവിട്ടപകലിന്റെ

മധ്യത്തിലാനന്ദം

തേടിയാചന്ദന മുട്ടിയി-

ലടക്കുന്നനേരത്തു,

ചിന്തകളറ്റെന്റെ

ചിരിയന്ന്യമായി

ചിതൽവീണ ജീവിത -

പ്പാടുകൾ മാത്രമായ്

വേരുകരിഞ്ഞു കരിഞ്ഞു

കിടക്കുമാചന്ദനരേണുവിൽ

കാലമിനിയും

തീർക്കും വടുക്കളിൽ

നിന്നാർദ്രമോഹങ്ങളുരുകി ,

യൊലിക്കവേ ......



അമൽദേവ് പി ഡി



amaldevpd@gmail.com