ഈ ബ്ലോഗ് തിരയൂ

2023, ഒക്‌ടോബർ 31, ചൊവ്വാഴ്ച

അവർക്കറിയില്ലല്ലോ അമ്മക്കിളി ഇനി തിരിച്ചു വരില്ല എന്ന്... !

 😔........... ?

.

RoadStory's_4

.

കൂട്ടിൽ ഒരു നുള്ള് ഇരയ്ക്കായി കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടാകും. തങ്ങളുടെ സ്നേഹം നിറഞ്ഞ അമ്മക്കിളി തൻറെ കൊക്കിൽ ഒതുങ്ങിയ ഇരകളെ പിടിച്ചു വരുന്നതും കാത്ത് ആ  കുഞ്ഞുങ്ങൾ ആകാശം നോക്കി ഇങ്ങനെ ഇരിക്കുന്നുണ്ടാകും...


അവർക്കറിയില്ലല്ലോ അമ്മക്കിളി ഇനി തിരിച്ചു വരില്ല എന്ന്... !


ഒരു നേരത്തെ അശ്രദ്ധയിൽ പൊലിയുന്ന ജീവനുകൾ... ഇങ്ങനെ എത്രയെത്ര അമ്മക്കിളികളും കുഞ്ഞിക്കിളികളും ഇഴജീവികളും എല്ലാം ഓരോ ദിവസവും ആരുടെയോ വേഗതക്കു മുമ്പിൽ തീർന്നുപോകുന്നു...


രാവിലെ സൈക്കിളിന് പോകുമ്പോൾ കാണുന്നു കാഴ്ചകളാണ്. മനസ്സിനെ ഏറെ നൊമ്പരം തരുന്ന കാഴ്ചകൾ. ജീവനില്ലാത്ത അമ്മക്കിളിയെ റോഡിൽ നിന്ന് മാറ്റിയിടുമ്പോൾ കരച്ചിൽ അടങ്ങാത്ത ആ കുഞ്ഞിക്കിളികളുടെ ശബ്ദം ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു....,



#roadstories #roadstory #storyofmylife #storyoflife #lifelessons #life 



@pdvlog_s 

2023, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

റോഡ് മുറിച്ച് കടക്കുന്ന ഞങ്ങളെ കണ്ടാൽ തന്നെ ബ്രേക്ക് ഇടുമ്പോഴേക്കും ഞങ്ങളുടെ മേൽ ആ ടയറുകൾ കയറിയിറങ്ങിയിട്ടുണ്ടാകും.

 #roadstory #roadlife 😔

.

" രാവിലെ സൈക്ലിംഗ് പോകുമ്പോൾ കാണുന്ന കാഴ്ചകളാണ്. കാറിലോ, ബസിലോ , ബൈക്കിലോ പോകുമ്പോൾ നമ്മുടെ ശ്രദ്ധയിൽ അധികം വരാറില്ല.


  " നിങ്ങൾ ഓവർ സ്പീഡിൽ വരുമ്പോൾ ഇരതേടിയിറങ്ങിയ ഞങ്ങളെ ശ്രദ്ധിക്കാൻ എവിടെ സമയം അല്ലെ. അവർ ചോദിക്കുന്നു ? റോഡ് മുറിച്ച് കടക്കുന്ന ഞങ്ങളെ കണ്ടാൽ തന്നെ ബ്രേക്ക് ഇടുമ്പോഴേക്കും ഞങ്ങളുടെ മേൽ ആ ടയറുകൾ കയറിയിറങ്ങിയിട്ടുണ്ടാകും. 


   തിരക്കിട്ട ജീവിതം ....! 


   പാഞ്ഞു പോകുന്ന ഈ ജീവിതത്തിൽ നിങ്ങളെ പോലെ ഞങ്ങൾക്കും ഉണ്ട് ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഒക്കെ. അതിലേക്കുള്ള യാത്രയിൽ നിങ്ങളും ഞങ്ങളും എല്ലാം ഒരു നിമിഷത്തിന്റെ അശ്രദ്ധയിൽ തീരുന്നു. " 




' സൈക്ലിംങ്ങിനിടയിൽ കണ്ണിൽപ്പെടുന്ന കാഴ്ച്ചകളാണ്. ദിനവും ഇങ്ങനെ എത്രയെത്ര ജീവനുകളാണ് റോഡിൽ പൊലിയുന്നത്,... '



#roadlife #lifelessons #life #lifestop #roadstories #mobilephotography 

2023, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

ഈ മഴയെത്ര കനത്തിലാണ് പെയ്യുന്നത്...

 "ഈ മഴയെത്ര കനത്തിലാണ് പെയ്യുന്നത്. അത്രമാത്രം ദുഃഖഭാരം താങ്ങാനാവുന്നില്ലേ ഈ മഴയ്ക്ക്. ഭൂമിക്ക് മേൽ തൻറെ നൊമ്പരങ്ങൾ പെയ്തു തീർക്കുകയാണ് തുലാമഴ. "


   അതെ, മഴയടുപ്പങ്ങൾ സമ്മാനിച്ച നൊമ്പരപ്പാടുകൾ എനിക്കുമുണ്ട്. തുലമഴയ്ക്കൊപ്പം പെയ്തിറങ്ങുന്ന ഓർമ്മപ്പാടുകൾ... കനപ്പെട്ട മഴ പെയ്തിനൊപ്പം കാലം വച്ചു നീട്ടിയ ഉണങ്ങാത്ത മുറിപ്പാടുകൾ ഉണ്ട്. ഭൂമിക്ക് മേൽ  ആഴത്തിലേറ്റ മഴപ്പാടുപോലെ മായാതെ ഇന്നും മനസ്സിൻറ ഉൾക്കോണിൽ ചിതലരിച്ചു കിടക്കുന്ന നിമിഷങ്ങളുണ്ട്... ഓർമ്മകളുണ്ട്...


  സ്വപ്നങ്ങൾക്ക് മേൽ വിധി വരച്ചിട്ട ജലരേഖ പോലെ; ഇന്നും മൗനമായെൻ്റെ ജീവിതപാതകളിൽ വെറുതെ മഴ പെയ്തു തോരാറുണ്ട്. ഓർമ്മകൾ വീണുടയാറുണ്ട്... " 


♥️



2023, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

ഓർമ്മകളിലൂടെ നീന്തിക്കയറി .... തുലാവർഷമഴ കൂട്ടിന് എത്തി...

 " ഓർമ്മകളുടെ ഓളപ്പരപ്പിലൂടെ ഞാനിന്നു നീന്തിക്കയറിയപ്പോൾ വല്ലാത്തൊരു നോവു കലർന്ന അനുഭൂതിയാണ് ഉള്ളിൽ ഉലഞ്ഞാടിയത്.


  കാലമെത്ര കടന്നു പോയാലും, ചിലതൊക്കെ മനസ്സിൻറെ ഉൾകോണിൽ പതിയിരിക്കും, ഇങ്ങനെ ഒരോയിടങ്ങളിൽ വല്ലകാലത്തും എത്തുമ്പോൾ ഒരു വിതുമ്പലായി... പുറത്തു വരും. പിന്നെ, ആ ഓർമ്മകളിൽ അങ്ങനെ കുറെ നേരം ഇരിക്കും. ഓർമ്മകൾ നീന്തി കയറി പോയാലും തീരില്ല ആ കാത്തിരിപ്പ്. 


  കുട്ടികാലത്ത് വേനലായാൽ പിന്നെ മുകുന്ദപുരം അമ്പലകുളത്തിൽ എന്നും രാവിലെ ഉള്ള കുളിയുണ്ടാകും. വേനലായാൽ പിന്നെ കുളത്തിൻ്റെ ആഴം കുറയും. പിന്നെ അക്കരക്ക് നടന്നും പോകാം. അപ്പോഴാണ് ഞങ്ങൾക്ക് നീന്തൽ പഠിക്കാൻ പറ്റിയ അവസരം. 


  മണ്ഡലകാലത്ത് അച്ഛനോടൊപ്പം അതിരാവിലെ കുളിക്കാൻ പോകുമ്പോൾ ഉള്ള ഒരു തരം സന്തോഷമുണ്ട്.

 " സ്വാമിയേ ശരണമയ്യപ്പ" എന്ന് അയ്യപ്പ മന്ത്രധ്വനി നാടുണർത്തും വിധം ഉച്ചത്തിൽ ചൊല്ലിയാണ് അമ്പലക്കുളത്തിലേക്ക് ഉള്ള നടപ്പ്. അതികാലത്ത് ആ തണുത്ത വെള്ളത്തിൽ ഇറങ്ങുമ്പോൾ ശരീരവും മനസ്സും ഒരുപോലെ കുളിരു കോരും. 


  വീണ്ടും ഒരു മണ്ഡലകാലം വരികയാണ്. ഇന്നും അതെ ചെറുപ്പത്തിന്റെ നനുത്ത കുളിരോർമ്മയിൽ ഇളം പച്ചയാർന്ന ഈ അമ്പലക്കുളത്തിലെ വെള്ളത്തിലൂടെ നീന്തിയപ്പോൾ; കഴിഞ്ഞുപോയ എത്രയെത്ര ഓർമ്മകളാണ് പെട്ടെന്ന് തന്നെ മനസ്സിലേക്ക് ഓടിവന്നത്. നെഞ്ചു വിങ്ങുന്ന ആ ഓർമ്മകളിൽ നിന്നും, നീന്തിക്കയറുമ്പോഴേക്കും തുലാവർഷ മഴ പെയ്തു തുടങ്ങിയിരുന്നു. 


  മഴയുടെ ആ ലാസ്യതാളത്തിനൊപ്പം വീണ്ടും ഒരു ചെറുപ്പകാലത്തിന്റെ സ്മരണകളിലേക്ക് ഞാൻ അറിയാതെ നീന്തി കയറുകയായിരുന്നു." 



❤️




#memories #myvillage #templepond #ambalakulam #memory #childhoodmemories #childhoodnostalgia 

കിളിപോയപ്പോൾ... ആ ബസ്സിന്റെ ടയറുകൾക്കിടയിൽ ഞാനൊരു ജീവിതം കണ്ടു...

   " ബസ്സിനടിയിലൂടെ രണ്ട് കാലുകൾ വളരെ വേഗതയിൽ എൻറെ അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു. ബസ്സിന്റെ വിൻഡോകളിലൂടെ കുറെ തലകൾ താഴേക്ക് എത്തി നോക്കുന്നു....


  ചേട്ടാ ഒന്ന് പിടിക്കോ... 


കണ്ടക്ടർ തൻറെ പണം അടങ്ങുന്ന പേഴ്സ് റോഡിലേക്ക് ഇട്ടുകൊണ്ട്, എൻറെ മേലെ കിടക്കുന്ന ബൈക്ക് എടുത്തുപൊക്കുന്നു. അപ്പോഴേക്കും ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വന്ന ഡ്രൈവർ ചേട്ടൻ എൻറെ കൈപിടിച്ചു എന്നെ പൊക്കി. 


എവിടെ നിന്നൊക്കെയോ ആളുകൾ ഓടിക്കൂടി; അപ്പോഴേക്കും ചോദ്യങ്ങൾ തുടങ്ങി... 


കുഴപ്പമൊന്നുമില്ലല്ലോ...?


പാൻറ് കീറിയിട്ടുണ്ട്...?


കാലും കയ്യും പൊട്ടിയിട്ടുണ്ട്, എന്തായാലും ഡോക്ടറെ കാണിക്കൂ...


തൊട്ടടുത്ത് തന്നെ ഹോസ്പിറ്റൽ ഉണ്ട് അങ്ങോട്ട് പോകാം...


ചോദ്യങ്ങൾ പതുക്കെ കുറഞ്ഞു.

ഞാൻ പറഞ്ഞു കുഴപ്പമില്ല.. ചെറിയ പൊട്ടലുണ്ട്... ഹോസ്പിറ്റൽ പോയില്ലെങ്കിലും കുഴപ്പമില്ല.


അപ്പോഴേക്കും ബസ് ഡ്രൈവർ പറഞ്ഞു, എങ്കിൽ ബ്രോ ഞങ്ങൾ പോകട്ടെ. കുഴപ്പമൊന്നുമില്ലല്ലോ. അവരുടെ സമയം കളയാതെ അവരോട് യാത്ര പറഞ്ഞു...


" രാവിലെ 9 മണി ആയി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ. എറണാകുളത്തേക്കുള്ള പോക്കാണ്. ഡെയിലി പോകുന്ന വഴിയാണ് ഒട്ടും പ്രതീക്ഷിച്ചില്ല ഈ അപകടം. വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ റോഡ് പണി നടക്കുന്നതിനാൽ നിറയെ ചരലും റോഡ് കുണ്ടും കുഴിയും ആയി കിടക്കുകയാണ്... എതിരെ വന്ന ബസ് കണ്ടപ്പോൾ ഒന്ന് ഒതുങ്ങി ഓടിച്ചതാണ്. ചെറിയൊരു കുഴിയായിരുന്നു. മുൻപിലത്തെ ടയർ ഇറങ്ങി, പിന്നെ അ ടയർ കുഴിയിൽ നിന്ന് കയറിയില്ല. ഞാനും ബൈക്കും നേരെ റോഡിലേക്ക് മറിഞ്ഞു. 


   എതിരെ വന്ന ബസ്സ് കയറിയെന്ന് വിചാരിച്ചു. ഡ്രൈവറുടെ ഡ്രൈവിംഗ് പാഡവം അവിടെ തെളിഞ്ഞു. എന്തോ ഒരു ഭാഗ്യം. ഞാൻ നോക്കുമ്പോൾ ഒരു കൈ അകലത്തിൽ ബസ്സിന്റെ രണ്ട് ടയറുകൾ എൻറെ തലക്ക് നേരെ. പൊളി സീൻ " ചെറുതായി ഒന്ന് കിളി പോയി..." അപ്പോഴേക്കും ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു പറയുന്നു...


   ബസിനടിയിലൂടെ ഉള്ള കാഴ്ചയിൽ കുറെ കാലുകൾ ഓടിവരുന്നുണ്ട്.... 


   ആദ്യം എത്തിയത് ആ ബസിന്റെ കണ്ടക്ടർ തന്നെ. ബൈക്ക് പിടിച്ചു പൊക്കി സഹായിച്ചു. ബൈക്ക് തെന്നി വീണതാണ്. വലിയ പരിക്കുകൾ ഇല്ലാതെ രക്ഷിച്ചതിന് നന്ദി. ' 


ബൈക്ക് റോഡിൻറെ സൈഡിലേക്ക് ഒതുക്കി വെച്ചു. ബൈക്കിന്റെ മുൻവശം റോഡിൽ ഉരഞ്ഞ് അടിപൊളിയായിട്ടുണ്ട്. അപ്പോഴേക്കും അതുവഴി വന്ന ഒരു കാറിൽ എന്നെ കയറ്റി ഒരു കിലോമീറ്റർ അകലെയുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. ഹോസ്പിറ്റലിന്റെ പഠിക്കൽ നിന്നും ഞാൻ അത്യാഹിത വിഭാഗത്തിലേക്ക് പതുക്കെ നടന്നു.


അത്യാഹിത കവാടത്തിലേക്കുള്ള നടത്തതിനിടയിൽ ഞാൻ ഓഫീസിലേക്ക് വിളിച്ചുപറഞ്ഞു ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം. തുടർന്ന് അച്ഛനെ വിളിച്ചു. ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു വലിയ പ്രശ്നങ്ങളൊന്നുമില്ല ചെറിയ ചതവുണ്ട്... കാലിനും കയ്യിക്കും കുറച്ചു തൊലി പോയിട്ടുണ്ട്,...


ടി ടീ എടുത്തു. ചതവിനും മുറിവിനും പുരട്ടാൻ മരുന്ന് കിട്ടി. 


അപ്പോഴേക്കും അച്ഛൻ വന്നു. അവിടെ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് പോയി. തിരിച്ച് ബൈക്ക് എടുത്ത് നേരെ വീട്ടിലേക്ക്.


NB: " സമയം കയ്യിൽ പിടിച്ചു കൊണ്ട് പോകുമ്പോൾ കിട്ടുന്ന ചില പാഠങ്ങൾ. "


" പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ, പിന്നെ കുറേ കഴിയുമ്പോൾ തോന്നും എന്നോ എവിടെയോ ഒക്കെ നടന്നിട്ടുള്ളത് പോലെ... ചില സ്വപ്നങ്ങൾ അങ്ങനെയാണ്... അല്ലേലും നമ്മുടെ ജീവിതം ഒക്കെ ഒരു സ്വപ്നം പോലെ അല്ലേ... " 




2023, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

അവളുടെ സ്വപ്നങ്ങൾ... മോഹങ്ങൾ... എല്ലാം ഇവിടെ ഇപ്പോഴുമുണ്ട്.

 " അവളുടെ സ്വപ്നങ്ങൾ... മോഹങ്ങൾ... എല്ലാം ഇവിടെ ഇപ്പോഴുമുണ്ട്.

  

     ഇടനാഴികളിൽ ഇടയ്ക്കിടെ അവളുടെ കാൽച്ചിലമ്പിൻ ശബ്ദം കേൾക്കാം. അവളുടെ ചടുലമായ ചുവടുകൾക്ക് കാതോർത്ത് ഞാൻ ആ നടുമുറ്റത്തു പലപ്പോഴും നിൽക്കാറുണ്ട്. അവളുടെ സ്വരഭംഗിയിൽ ഒഴുകുന്ന ആഹിരി രാഗത്തിലെ ഈരടികൾ... ഇപ്പോഴും ഈ തെക്കിനിയിലും, ഇടനാഴികളിലും ഒക്കെയായി കേൾക്കാം... !


   ഒരിക്കൽ അവളുടെ സ്വപ്നങ്ങൾ ഈ നടുമുറ്റത്താണ് തകർന്ന് വീണത്. അവളുടെ ചൂവടുകൾ അന്ന് പിഴച്ചിരുന്നു. അവളുടെ സ്വരങ്ങൾ ഇടറിയിരുന്നു. 


  അവളുടെ കാത്തിരിപ്പിന് ഇന്നും അവസാനമില്ല. അതെ, അവളുടെ സ്വരമതുരിമയിൽ ശ്രുതിമീട്ടാൻ കഴിയാതെ ഇന്നും ആ തമ്പുരു തേങ്ങുകയാണ്. കനവുകളുടഞ്ഞ ഇരുളാണ്ട നിലവറയിൽ അവളുടെ ആത്മാവെന്തോ തേടുന്നുണ്ടായിരുന്നു... 





#chettinadu#karaikudi #karaikudidiaries #chettinadudiaries #soul #memories 



@pdvlog_s 


📸 @sheminsaidu 

2023, ഒക്‌ടോബർ 14, ശനിയാഴ്‌ച

കാരൈക്കുടിയിലെ രണ്ടുദിവസം.

 Love the Days,... ♥️


" തിരികെ പോകണമെന്നില്ല.


ആഗ്രഹങ്ങൾക്ക് കൂട്ടായി... 

സ്വപ്നങ്ങൾക്ക് കൂട്ടായി...

ഇവിടെ ഇങ്ങനെ ഇരിക്കണം.


കാരൈക്കുടിയിലെ രണ്ടുദിവസം. 


 @chola.heritage 🤝♥️ 


മനോഹരമായ അടിപൊളി Ambience 🔥

പഴയ ഒരു ചെട്ടിയാർ മണിമാളിക. വ്യത്യസ്തമായ നിർമിതിയിൽ വേറിട്ടു നിൽക്കുന്ന മനോഹരമായ ഒരു മാളിക. 


രാവിലെ തന്നെ ഒരു ചായയൊക്കെ കുടിച്ചു, Heritage ൻ്റെ മനോഹരമായ ഇടത്ത് ഇങ്ങനെ ഇരുന്നു. ഇന്ന് നാട്ടിലേക്ക് തിരിച്ചു പോവുകയാണ്. മനോഹരമായ രണ്ടുദിവസം തീരുകയാണ്... 


ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒരു യാത്രയായിരുന്നു. ഒത്തിരി ഓർമ്മകളും നല്ല നിമിഷങ്ങളും ബാക്കി വച്ച യാത്ര. 


ഇനിയും പോകണം. തമിഴകത്തിന്റെ ഉൾവഴികളിലൂടെ നടക്കണം. 


♥️




@vivek_p_kinanoor 

@sheminsaidu 

@asokanjitha 




@pdvlog_s 

2023, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

അങ്കെ പാലസ് പക്കത്തിലു വച്ച് ചില മനിതർക്ക് എൻ മേലെ; വന്ത പാസം അതുക്ക് തെളിവ്.

 ഇതൊരു വല്ലാത്ത കഥയാണ്...


എത്രയെത്ര പറഞ്ഞാലും തീരാത്ത കഥ.


അങ്ങനെ തമിഴ് മക്കളുടെ നാട്ടുപെരുമ കണ്ടും കേട്ടും ഏറെക്കുറെ ഒരു തമിഴ് ടച്ച് എൻറെ നടത്തത്തിലും ഭാവത്തിലും സംസാരത്തിലും ഒക്കെ വന്നു എന്ന് പലർക്കും സംശയമുണ്ട്. 


 റോക്ക് ഫോർട്ട് ടെമ്പിളിന്റെ മുകളിലെ പാറപ്പുറത്ത് ഇരിക്കുന്ന സമയവും ആ സംശയം ബലപ്പെട്ടിരുന്നു. 


" അങ്കെ പാലസ് പക്കത്തിലു വച്ച് ചില മനിതർക്ക് എൻ മേലെ; വന്ത പാസം അതുക്ക് തെളിവ്. അന്ത വേഷ്ടിയെല്ലാം കെട്ടി റോക്ക് ഫോർട്ട് ടെമ്പിൾ മേലെ ഇരിക്കുമ്പോത് നിജമ എനിക്കും അപ്പടി താൻ തോന്നിച്ച്. തഞ്ചാവൂർ കോവില്ക്ക് ഉള്ളെ ക്യാമറയാലെ ഫോട്ടോ എടുക്കുമ്പോത്; ദാവണി പോട്ട ദേവതൈ പോലെ ഒരുവൾ എന്നൈ സുറ്റി വന്തത് നിജംതാ. അന്ത കരൈക്കുടി സ്ട്രീറ്റ്ക്ക് ഉള്ളേ ഈവനിംഗ് ടൈമിൽ സുറ്റിപ്പാക്കുമ്പോത് വഴി തെരിയാതെ തമിഴ് മക്കൾ എങ്കിട്ടെ വന്ത്, കറക്റ്റാ വഴി ചോദിച്ചതും നിജം താൻ." 


എന്നുടെ തമിഴ് പേചി കറക്റ്റ് താ...? ഇല്ലേന നിങ്കെ മന്നിച്ചിടുങ്കോ... ! 


ആ,.... 


അങ്ങനെ എത്രയെത്ര കഥകൾ. 



☺️♥️😁


#tamilnadu #karaikudi #chettinadu #chettinadpalace #trichy #trichyrockfort #tanjavur #tiruchirappalli 


amaldevpd@gmail.com 

@pdvlog_s 

നൂറ്റാണ്ടുകളുടെ വിസ്മയം... ROCKTEMPLE TRICHY

 RockFortTemple #trichy ❤️


"നൂറ്റാണ്ടുകളുടെ വിസ്മയം. 


ഇവിടെ ഇരുന്ന് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം അതിമനോഹരമായ കാഴ്ചകളാണ്. എത്രനേരം ഇങ്ങനെ ഇരുന്നു എന്നറിയില്ല. തിരിച്ചിറങ്ങുമ്പോൾ മനസ്സിന് വല്ലാത്ത വിങ്ങലായിരുന്നു.


     ആകാശത്തോളം ഉയരത്തിൽ...  

      ഗോപുരത്തോളം ഉയരത്തിൽ.... 

അങ്ങനെ ആ പാറക്കല്ലുകൾക്ക് മുകളിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്... 


  തെക്കുനിന്നും തണുത്ത കാറ്റ് വീശുന്നുണ്ട്. സന്ധ്യാനേരത്ത് ദൂരക്കാഴ്ചകൾ കണ്ടിരിക്കാൻ എന്ത് രസമാണ്. പകലിന്റെ വെട്ടം പതിയെ പതിയെ താഴ്ന്നു തുടങ്ങി. ഇരുളിന്റെ മനോഹാരിത നിറയുന്നു. അങ്ങിങ്ങായി തെളിയുന്ന ഇത്തിരി വെട്ടങ്ങൾ... ഇലക്ട്രിക് വെളിച്ചത്തിന്റെ ശോഭയാൽ ആ സന്ധ്യാനേരത്തെ ദൂരക്കാഴ്ചകൾ മനോഹരമായി.... 


എത്ര മനോഹരമായാണ് ഇത്ര വലിയ പാറ തുരന്ന് വലിയൊരു ക്ഷേത്രഗോപുരം പണിതിരിക്കുന്നത്... വിസ്മയം തന്നെ. 


   മനസ്സ് വല്ലാതെ വീർപ്പുമുട്ടുകയാണ്. ഇപ്പോഴും ആ പഴക്കമേറിയ ആകാശപാറയുടെ മുകളിൽ ഇരിക്കുന്ന പോലെ... ശരിയാണ്; ഏതൊരു യാത്രയും അവസാനിക്കുമ്പോൾ നാം അറിയും ആ യാത്രയുടെ ആത്മാവിനെ... ! ♥️




#trichy #tamilnadu #tamilgramam #rocktemple 

ചിരിയുണ്ട് 😁 ചിന്തകളുണ്ട് 😌 സമാധാനമുണ്ട്☺️ .

 ചിരിയുണ്ട് 😁

ചിന്തകളുണ്ട് 😌

സമാധാനമുണ്ട്☺️

.

.

ചിലപ്പോഴൊക്കെ ഏതോ ഒരു ഉന്മാദത്തിൽ ഇങ്ങനെ എല്ലാം മറന്നു ചിരിക്കും.😁



അപ്പോഴെല്ലാം അറിയാതെ മനസ്സ് പിടയും; പെട്ടന്ന് കലുഷിതമായ ചിന്തകളെന്നിൽ നിറയും. അറിയാതെ, എന്തൊക്കെയോ ഓർത്തുപോകും...😔


പിന്നെ, ഒരു സമാധാനമാണ്. ഉള്ളിലെരിഞ്ഞമരുന്ന ചിന്തകൾ...ഓർമ്മകൾ... എല്ലാം വെറും നിമിഷമാത്ര വ്യഥകളെന്ന് മനസ്സിലാകുന്ന സമയം.



യാത്രയുടെ അവസാനം സ്വയം മറന്നുറങ്ങണം. സ്വപ്നം കാണണം. ഓർമ്മകളിലൂടെ ഒഴുകണം.❤️


( ചെട്ടിനാട് നിന്നും ഓറഞ്ച് ജ്യൂസ് കുടിക്കുന്ന സമയം കിട്ടിയ ചിന്തകൾ.



പറയാതിരിക്കാൻ വയ്യ നല്ല അടിപൊളി ഓറഞ്ച് ജ്യൂസ് ആയിരുന്നു. ) 


#chettinadpalace

#chettinaddiaries

#chettinaddays #chettinadu #karaikudi #tamilnadu 



@pdvlog_s 

2023, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

നിനക്കെന്താ എവിടെ ചെന്നാലും ഓർമ്മകളിലൂടെയുള്ള യാത്ര മാത്രമേ ഉള്ളൂ.. !

 നിനക്കെന്താ എവിടെ ചെന്നാലും ഓർമ്മകളിലൂടെയുള്ള യാത്ര മാത്രമേ ഉള്ളൂ.!


Hmm.... 😌


ഓരോ യാത്ര കഴിയുമ്പോഴും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്., എവിടേക്ക് യാത്ര തുടങ്ങിയാലും, അത് ചെന്നെത്തുന്നിടത്ത് ബാക്കിവെച്ച് വരുന്ന ഒരുപിടി നല്ല നിമിഷങ്ങൾ ഉണ്ട് ഓർമ്മകൾ ഉണ്ട്... 


അതെ, പിന്നെയുള്ള യാത്രകൾ ഓർമ്മകളിലൂടെ ആയിരിക്കും. 


വിട്ടുപോരാൻ തോന്നില്ല. മനസ്സിനേ പിടിച്ചുനിർത്താൻ എന്തോ ഒന്നുണ്ട് അവിടെ. ഏതൊരു യാത്രയിലൂടെയും മനസ്സിനേൽക്കുന്ന നൊമ്പരങ്ങളുണ്ട്... ആനന്ദമുണ്ട്... :)


ചിലപ്പോഴൊക്കെ ഓരോ കാഴ്ചകളും കണ്ട് അങ്ങനെ നിന്നുപോകും. എത്രനേരം എന്നറിയില്ല. മൗനമായി എന്തോ ഒന്ന് എന്നെ പുണരും. ചിന്തകളറ്റ് മനസ്സാകെ ശൂന്യനായി അങ്ങനെ നിൽക്കും. അതെ, തിരിച്ചു പോകണം... 


തിരികെയുള്ള യാത്രയിൽ കാഴ്ചകൾ മാറിമാറി വരുമ്പോഴും; എന്തോ ഒന്ന് അവിടെ മറന്നു വെച്ചതുപോലെ ഒരു തോന്നൽ ഉണ്ടാകും... അവിടെ ആ യാത്ര സമ്പൂർണ്ണമാകും... ♥️




#chettinadpalace

#chettinadu

#tamilgramam #tamilnadutourism #tamilnadu #travelling #travelphotography #travelgram #traveller #india #tourism #memories #silence #soul #soulmate #single #travelblogger #journeyman 



@pdvlog_s 


Click : @vivekpkinanoor

2023, ഒക്‌ടോബർ 10, ചൊവ്വാഴ്ച

ചെട്ടിനാട് - നാട്ടുകൊട്ടൈ ചെട്ടിയാർ എന്ന സമ്പന്ന സമുദായത്തിൻ്റെ മാതൃദേശം.

 ചെട്ടിനാട് - നാട്ടുകൊട്ടൈ ചെട്ടിയാർ എന്ന സമ്പന്ന സമുദായത്തിൻ്റെ മാതൃദേശം. 📸♥️



തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ഒരു പ്രദേശമാണ് ചെട്ടിനാട്. കാരൈക്കുടി എന്ന ഒരു ചെറിയ പട്ടണവും, 74 ഗ്രാമങ്ങളും ചേരുന്നതാണ് ചെട്ടിനാട്. നാട്ടുകോട്ടൈ ചെട്ടിയാർ എന്ന സമ്പന്ന സമുദായത്തിന്റെ മാതൃദേശവുമാണ് ഇത്. ഈ സമുദായത്തിൽപ്പെടുന്ന ധാരാളം ആളുകൾ തെക്കൻ, തെക്കുക്കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക്, (പ്രത്യേകിച്ചും സിലോൺ, ബർമ എന്നിവിടങ്ങളിലേക്ക്) 19, 20 നൂറ്റാണ്ടുകളിൽ കുടിയേറിയിട്ടുണ്ട്. തമിഴാണ് ചെട്ടിയാർമാരുടെ സംസാരഭാഷ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചെട്ടിയാർ സമുദായാംഗങ്ങൾ താമസിക്കുന്നുണ്ട്.






   ഭക്ഷണത്തിനും, മണിമാളികകൾക്കും, ക്ഷേത്രങ്ങൾക്കും പേരുകേട്ട നാടാണ് ചെട്ടിനാട്. കലാ-വാസ്തുവിദ്യാ രംഗങ്ങളിൽ സമ്പന്നമായ ഒരു പൈതൃകം ചെട്ടിനാടിനുണ്ട്. ചെട്ടിനാടൻ സൗധങ്ങളാണ് ഇവിടുത്തെ മറ്റൊരാകർഷണം. സമ്പന്നകുടുംബങ്ങളുടെ വീടുകളായതിനാൽ ചെട്ടിനാടൻ സൗധങ്ങൾ അവരുടെ സമ്പത്ശക്തി പ്രതിഫലിപ്പിക്കും വിധമാണ് പണിതീർത്തിരുന്നത്. ബർമീസ് തേക്കും, ഇറ്റാലിയൻ മാർബിളും ജാപ്പനീസ് തറയോടുകളുമെല്ലാം ചെട്ടിനാടൻ സൗധങ്ങളുടെ പ്രധാന നിർമ്മാണ സാമഗ്രികളായിരുന്നു. ഒരു നടുമുറ്റത്തിനുചുറ്റും ക്രമീകരിച്ച വിശാലമായ മുറികളായിരുന്നു ഈ സൗധങ്ങളിലേത്. 18ആം നൂറ്റാണ്ടിലാണ് ഇവയി അധികവും നിർമ്മിക്കപ്പെടുന്നത്.









   ചെട്ടിനാടൻ മണിമാളികകൾ ഇവിടെയെങ്ങും കാണാം. പലതിലും കയറാൻ കഴിയില്ല എങ്കിലും പുറമെ നിന്നുള്ള കാഴ്ച തന്നെ വേറെയാണ്. വൈവിധ്യങ്ങളായ നിറങ്ങളാൽ മാളികകൾ ചായം തേച്ചു പിടിപ്പിചിട്ടുണ്ട്. ചെറിയ ഫീസിൽ ചില മാളികകൾക്കുള്ളിൽ നമുക്ക് കയറാൻ സാധിക്കും. വളരെ മനോഹരമാണ്. 














   നൂറ്റാണ്ടുകളിലൂടെ ഒരു യാത്ര. ഓരോ സ്ഥലത്തും പോകുമ്പോൾ ഫോട്ടോ എടുക്കാൻ മാത്രം വെറും ഒരു യാത്ര അല്ലാതെ, അവിടത്തെ ഹിസ്റ്റോറിക്കൽ ജീവിതം കൂടി അറിയാൻ ശ്രമിക്കുമ്പോൾ ആ യാത്ര മനോഹരമാകും." 


#chettinadu #chettinadpalace #chettiyar #chettiyarpalace #karaikudi #tamilnadu 


@pdvlog_s


Pic: Shemin Saidu 


Vivek P Kinanoor Anjitha Asok


തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം ....

 തഞ്ചാവൂർ 🕉️♥️

#brihadeeswarartemple #tanjavurperiyakovil 


@tanjavur 



" തമിഴ്നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് തഞ്ചാവൂർ. രാജരാജേശ്വര ക്ഷേത്രം അഥവാ ബൃഹദീശ്വര ക്ഷേത്രമാണ് തഞ്ചാവൂർ എന്ന പട്ടണത്തെ ലോകത്തിൻറെ ശ്രദ്ധയിൽ എത്തിച്ചത്. രാജരാജ ചോളനാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമാണ് ഇത്. " 















" ചരിത്രം ഉറങ്ങുന്ന തഞ്ചാവൂരിന്റെ മണ്ണിൽ രണ്ടാം തവണയാണ് ഞാൻ എത്തുന്നത്. പ്രഭാത സൂര്യന്റെ ഇളം ചൂടാർന്ന കിരണങ്ങൾ എന്നെ തലോടുന്നുണ്ടായിരുന്നു. ചോള സംസ്കാരത്തിൻറെ കൊത്തുപണികളും ലിപികളും അവശേഷിക്കുന്ന ഈ മണ്ണിൽ അൽപനേരം ഇരുന്നപ്പോൾ മനസ്സിന് വല്ലാത്ത ഏകാഗ്രത തോന്നി. 


  ഇടനാഴികളിലൂടെ നടന്നു നീങ്ങുമ്പോൾ എന്നെ സ്പർശിക്കുന്ന ഒരുപാട് ആത്മാക്കൾ ഉണ്ട്. രാജ്യ ഭരണകാലത്തെ അലയൊലികൾ അവിടുത്തെ കാറ്റിൽ അലിഞ്ഞു ചേർന്നിരുന്നു. ഒറ്റക്കല്ലിൽ തീർത്ത ഇടനാഴികളിലെ തൂണുകളിൽ പിടിച്ചു ഞാൻ നടന്നു. എത്രനേരം എന്നറിയില്ല; കലുഷിതമായ മനസ്സിനെ ശാന്തമാക്കുന്ന എന്തോ ഒന്ന് അവിടെയുണ്ട്. ഞാനറിയാതെ തന്നെ ആ സമാധാനം എന്നിലേക്ക് നിറയുന്നുണ്ടായിരുന്നു."


" ഒരു യാത്രയുടെ ഏറെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ. സ്വപ്നങ്ങളും ഓർമ്മകളും എല്ലാം ഉപേക്ഷിച്ച് ആകാശത്തിന്റെ അതിരുകൾക്കപ്പുറത്തുനിന്നും എന്നിലേക്ക് അരിച്ചിറങ്ങുന്ന പ്രഭാതകിരണങ്ങൾ നോക്കി ഞാൻ അവിടെ ഇരുന്നു. എത്ര മനോഹരം. കനപ്പെട്ട മനസ്സിനെ ഇല്ലാതെയാക്കുന്നു. " 


#templearchitecture #templephotography #tanjavurtemple #tanjavur #tanjavurbigtemple #tamilnadu #india 


Pic Cliçked By: @sheminsaidu