ഈ ബ്ലോഗ് തിരയൂ

2022, നവംബർ 26, ശനിയാഴ്‌ച

നാടെങ്ങും കാൽപന്തുകളിയുടെ ആരവങ്ങൾ ഉയരുകയാണ്

 നാടെങ്ങും കാൽപന്തുകളിയുടെ ആരവമാണ്. ലോക ഫുട്ബോൾ താരങ്ങൾ ഒരിടത്ത് മാറ്റുരയ്ക്കുമ്പോൾ, ഇവിടെ നാട്ടിൻപുറങ്ങളിലും കാൽപന്തുകളിയുടെ ആരവങ്ങൾ ഉയരുകയാണ്...



#fifaworldcup2022 #football #worldcup2022 #footballseason #sports #irinjalakuda #irinjalakudakkaran_insta #irinjalakudagram #muncipalmaithanamirinjalakuda


#pdvlogs 



@pdvlog_s

2022, നവംബർ 22, ചൊവ്വാഴ്ച

ചിന്തകൾക്ക് മരിക്കാനാകില്ലെ ?

 ഭ്രാന്തമാകുന്നുണ്ട് ചിലപ്പോഴെല്ലാം_🤯

.

.

ചിന്തകൾക്ക് മരിക്കാനാകില്ലെ ?

.

കനപ്പെട്ട മൗനം ഉറഞ്ഞുകൂടി; ഒറ്റപ്പെടലിൻ്റെ തീഷ്ണത എന്നെ വല്ലാതെ വരിഞ്ഞു മുറുക്കുന്നു. എവിടെയൊക്കെയോ ചില ശബ്ദങ്ങൾ കേൾക്കുന്നു. നിഴലുകൾ തെന്നിമാറുന്നു.


      " പരമാനന്ദത്തിലേക്ക് പതിയെ പതിയെ ഊർന്നിറങ്ങണം. മരണമണം വരിഞ്ഞു മുറുകുമ്പോഴും; അറ്റുപോകുന്ന ചിരികളുണ്ട്... വേദനകളുണ്ട്... മൗനങ്ങളുണ്ട്... "


      ചുറ്റും വേഗതകളുടെ ആരവമാണ്. തിരക്കുകളുടെ അതിപ്രവാഹത്തിൽപ്പെട്ടു; തിടുക്കത്തിൽ മറയുകയാണ് ഞാനും. ഭ്രാന്തമാകുന്നുണ്ട് എൻ്റെ ചിന്തകളും വിചാരങ്ങളും...



@pdvlog_s

2022, നവംബർ 19, ശനിയാഴ്‌ച

സ്വാമി ശരണം

 സ്വാമി ശരണം. 




വൃശ്ചികം പിറന്നാൾ പിന്നെ നാടെങ്ങും ശരണം വിളികളാണ്... 


        ഓർമ്മകളുടെ, നാട്ടുവഴികൾ പിന്നിട്ട് ഏറെ ദൂരം നടന്നു. അതിരാവിലെ തന്നെ മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ മുങ്ങി നിവരുമ്പോൾ മനസ്സിന് ഒരു ആനന്ദമാണ്. വൃശ്ചികം പിറന്ന് മാലയിട്ടാൽ പിന്നെ ക്ഷേത്രക്കുളത്തിൽ നിറയെ സ്വാമിമാരും ശരണമന്ത്രങ്ങളുമാണ്. ദേഹത്ത് ചാർത്തുന്ന ഭസ്മത്തിന്റെ ഗന്ധം. 



        നേരിയ മഞ്ഞിന്റെ കുളിരുള്ള ദിനങ്ങൾ. മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രവും, ചാത്തന്നൂർ ദേവീക്ഷേത്രവും, പറക്കാട്ട് മഹാദേവ ക്ഷേത്രവും... ഒരുപാട് പിന്നിലേക്ക് യാത്ര ചെയ്യുമ്പോൾ ഓർമ്മകളുടെ കൽപ്പടവുകൾ ഇറങ്ങി ചെല്ലുന്നത് എത്ര മനോഹരമായ ഇടങ്ങളിലേക്ക്. കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും അങ്ങനെയാണ്; പിന്നീട് എപ്പോഴോ ഓർമ്മകളുടെ കണക്ക് പുസ്തകത്തിൽ മായാത്ത മധുരമുള്ള നിമിഷങ്ങൾ തരും. ആ ഓർമ്മകളുടെ തികെട്ടിവരവിൽ നെഞ്ചിനൊരു നീറലാണ്. എത്ര മനോഹരമായിരുന്നു ആ ദിനങ്ങൾ. തിരികെ വരുമെന്ന പ്രതീക്ഷയിൽ എത്രയെത്ര ജന്മങ്ങളാണ് ഓരോ നിമിഷവും കടന്നുപോകുന്നത്. 



       ശരണമന്ത്രങ്ങളുമായി വൃശ്ചികപ്പുലരിതോറും, നാടും നാട്ടു പച്ചയും കണ്ടു; ദിനവും അമ്പലക്കൽ പടവുകൾ ഇറങ്ങി, കുളിച്ച് ഈറനോടെ ക്ഷേത്രദർശനം നടത്താൻ അത്രയേറെ ആഗ്രഹം.


        







2022, നവംബർ 11, വെള്ളിയാഴ്‌ച

ഈ രാത്രിയും ആവർത്തനങ്ങളുടെ ആഢംഭരം നിറഞ്ഞ യാത്രയിലാണ്.

             


               "സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചം വീണു കറുപ്പായ് നീളുന്ന പാതയുടെ മനോഹരമായ ഒരു രാത്രി കാഴ്ച്ച. നിശയുടെ ഒറ്റ നിറത്തിനുള്ളിൽ ആ വെളിച്ചം ഒരു മൂകത സമ്മാനിക്കുന്നു. തുടരെ തുടരെ കടന്നുപോകുന്ന വാഹനങ്ങളുടെ ചുവപ്പ് വെട്ടം ആ മൂകതയെ കീറിമുറിച്ച് എങ്ങോട്ടെന്നില്ലാതെ പാഞ്ഞു... "



                  പറഞ്ഞു പഴകിയ, ചിലപ്പോഴൊക്കെ പാതിയിൽ പറഞ്ഞുപേക്ഷിച്ച മനോഹാരിത. ഈ രാത്രിയും ആവർത്തനങ്ങളുടെ ആഢംഭരം നിറഞ്ഞ യാത്രയിലാണ്. അതേ, ഇരുട്ട് ... അതേ, വഴികൾ ... അതേ, മുകത ... ഇടയ്ക്കെപ്പോഴോ പെയ്ത മഴച്ചാറ്റലിൽ ഏതേതോ ഓർമ്മകളുടെ വേലിയേറ്റം. 


                 അതേ, ഈ രാത്രിയെത്ര സുന്ദരമാണ്...



                 മഴ വീണു നനവുപടർന്ന മണ്ണിലൂടെ, രാത്രിയുടെ അതിശയിപ്പിക്കുന്ന മൗനത്തിലേയ്ക്ക്... നടന്നുകയറുമ്പോൾ; ഉള്ളിലൊരാളലുണ്ട്. അപ്പോഴൊക്കെ അകച്ചുരുളിൽ കത്തിപ്പടരുന്ന ഓർമ്മകളുടെ വന്യതയിലേയ്ക്ക് ഞാനോടിക്കയറും. കണ്ണും മുഖവും പൊത്തിപിടിച്ചു, അതിൽ ലയിക്കും. സിരകളിലേയ്ക്ക് ഇരമ്പിക്കയറുന്ന ലഹരിയാണ് ഇന്നാ ഓർമ്മകൾ. 







                അറ്റമില്ലാത്ത ഈ ജീവിതപാത താണ്ടി, എത്രയെത്ര ആത്മാക്കളാണ് നടന്നകലുന്നത്. നിസ്സാരമായ ഈ ചെറു ജീവിതം കലഹപൂർണ്ണവും, നിരർത്ഥകവുമാക്കി എത്രയെത്ര നിഴലുകളാണ് വഴിപിരിയുന്നത്. വെറുതെയെങ്കിലും, ആ നിസ്സാരതയിൽ ഞാനും വീണുടയുകയാണ്....



                മണ്ണടികൾ പിന്നിട്ട്, ദേശങ്ങൾ കടന്നു, യാത്ര തുടരുകയാണ്. രാത്രിയെന്നോ, പകലെന്നോ നോക്കാതെ അത് തീരാത്ത യാത്രയുടെ അടിയൊഴുക്കിലേയ്ക്ക് കുത്തിയൊലിച്ചു പായുകയാണ്. ആനന്ദത്തിലേയ്ക്ക്... ആത്മാവിലേക്ക്...



                നീളുന്ന നിശയുടെ ഉൾച്ചുഴിയിൽപ്പെട്ട്, ഉന്മാദത്തിന്റെ അതിരറ്റത്തു ചെന്നുനില്ക്കുമ്പോൾ... അകലെയെവിടെയോ ആനന്ദത്തിന്റെ ആർപ്പുവിളികൾ മുഴങ്ങുന്നത് കേൾക്കാം. ഞാനും എന്റെ കനപ്പെട്ട മൗനത്തെ വെറുതെ ഉയർത്തിപ്പിടിക്കും.



                 വിജനമായ വഴിയോരത്ത് നിരത്തിയ മേശയ്ക്കരികിൽ ഞാനൽപ്പമിരുന്നു. കടലാസു ഗ്ലാസിൽ നിറച്ച ഫിൽറ്റർ കോഫി മഴയ്ക്കൊപ്പമൽപ്പം കുടിച്ചു. കാലമേറെയായി, കടലാസു പോലെ മഴയിൽ കുതിർന്നു പോകുന്ന ഈ ജീവിതവുമായി തുടരുന്ന യാത്ര. എവിടെയൊക്കെയോ... എപ്പോഴൊക്കെയോ... അവസാനിച്ചു; വീണ്ടും എന്തിനെന്നില്ലാതെ തുടരുന്ന യാത്ര. അങ്ങനെ, മടുപ്പിക്കുന്ന തുടർച്ചകളുടെ അനിവാര്യതയിലേയ്ക്ക് എന്നെങ്കിലും എവിടെവച്ചെങ്കിലും തീരുമെന്ന കനപ്പെട്ട വിചാരത്തിലൂന്നി ഞാനെന്റ മൗനം തുർന്നു. "





                      

















 amaldevpd@gmail.com

 http://www.instagram.com/pdamaldev_globetrotter

    







2022, നവംബർ 3, വ്യാഴാഴ്‌ച

"സായന്തനം ചന്ദ്രികാലോലമായ്... "

 "സായന്തനം ചന്ദ്രികാലോലമായ്... "


രവീന്ദ്രൻ മാഷിന്റെ സംഗീതം 🎼🎵🎶 കാതുകളെ അത്രയേറെ കുളിരണിയിക്കുന്നു, ഒപ്പം ആകാശത്തിലെ ഈ വർണ്ണോത്സവം; കണ്ണുകളെ ഭ്രമിപ്പിക്കുന്ന ഈ കാഴ്ച എത്ര നേരം നോക്കി നിന്നു എന്നറിയില്ല. 


"കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങു നീ...   " 


    "  സായം സന്ധ്യ മാഞ്ഞു. ദൂരെ ആകാശവീചികളിൽ ആനന്ദത്തിന്റെ കമലദളം വിടരുകയായി. സന്ധ്യ സൂര്യന്റെ ചുവന്ന രശ്മികൾ വീണ് കായലോളങ്ങൾ അതിന്റെ മനോഹാരിതയിൽ നിറഞ്ഞൊഴുകി.


     അനന്തമായ ആ നക്ഷത്രപഥത്തിൽ ആത്മാവുകളുടെ ആനന്ദ നൃത്തം തുടരുകയാണ്. മനസ്സിളകിമറിയുകയാണ് ഈ ചുവന്നുതുടുത്ത ആകാശത്തിന് കീഴിൽ നിൽക്കുമ്പോൾ. കണ്ണെടുക്കാൻ തോന്നില്ല ആ കായലോളങ്ങളിൽ നിന്നും. ഓർമ്മകളുടെ ചക്രവാള സൂചികകളിൽ എന്റെ മൗനം കനപ്പെടുന്നത് ഞാനറിയുന്നു. അനന്തമായ ഈ പരമാനന്ദ ലോകത്തിൽ അൽപനേരം തനിച്ചൊന്ന് നിൽക്കട്ടെ...


   "കാതുകളെ കുളിരണിയിക്കുന്ന കായലലകളുടെ ശബ്ദം."


  "അത്രയേറെ മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കുന്ന കാഴ്ച്ച."


  ഓർമ്മകളുടെ കാണാക്കയങ്ങളിൽ മുങ്ങി നിവർന്ന്,  മൗനത്തിന്റെ തിരയടുക്കുകളിൽ അവശേഷിച്ച നൊമ്പരപ്പൂക്കളെ തലോടി, മേലെ മാനത്ത് തുറന്നിട്ട സ്വർഗ്ഗ കവാടത്തിലേക്ക് ഞാനെന്റെ യാത്ര തുടർന്നു... "




@pdvlog_s 


#sunset #nature #landscape #eveningvibes #sunsetphotography #endoftheday #goodvibes #mindfulness #mindspirit 


2022, ഒക്‌ടോബർ 26, ബുധനാഴ്‌ച

രാത്രിയുടെ ആകാശം

      " ആകാശത്തിൻ്റെ അടരുകളിലേക്ക്  രാത്രി തുറന്നിട്ട കവാടം. 

       അത്, അനന്തമാണ്... അജ്ഞാതമാണ്...

      

       ഏകാന്തതയുടെ മേഘ കീറുകൾ വകഞ്ഞു മാറ്റി ഞാൻ അവിടേക്ക് യാത്ര തിരിച്ചു. നക്ഷത്രങ്ങൾ എനിക്കായി വെളിച്ചമേകി. ചക്രവാള സീമകൾക്കുമപ്പുറം ചുവന്ന തുടുത്ത ആകാശത്തിന്റെ അങ്ങേ ചെരുവിലൂടെ ഞാനെൻ്റെ മൗനസഞ്ചാരം തുടർന്നു.


    എൻ്റെ ഉൾത്തുടിപ്പുകളിൽ ഉയർന്നു കേൾക്കുന്ന കനപ്പെട്ട കാതടിപ്പിക്കുന്ന ആരവം, ആ ചുവന്ന മേഘമാർഗത്തിൽ തട്ടിയുടയുന്നത് എനിക്ക് കാണാം.  നിസ്സാരമായ ഈ കർമ്മ വീഥികളിൽ ഞാനെൻ്റെ സ്വർഗം തീർക്കുന്നു. അനന്തമാണ്... ആനന്ദമാണ്... അവിടെക്ക് ചെല്ലുമ്പോഴൊക്കെ എൻ്റെ മനസ്സ് എന്തിനോ പിടയ്ക്കുന്നത് ഞാനറിയുന്നു. അറ്റുപോയ ജന്മാന്തരങ്ങളുടെ കണ്ണികളെ കൂട്ടിച്ചേർക്കും വിധം ഒരു തപസ്യ എന്നിലേക്ക് ഊർന്നിറങ്ങുന്നു. വിജനമായ പാതകൾ പിന്നിട്ട് ഞാനെൻ്റെ സ്വർഗ്ഗ കവാടത്തിലേക്ക് എത്തിച്ചേർന്നു.  അവിടെമാകെ ചുവന്ന മേഘങ്ങൾ പെയ്തിറങ്ങിക്കൊണ്ടേയിരുന്നു


      ഞാനെൻ്റെ നിസ്സാരമായ ജീവിതത്തിൻ്റെ ഏടുകളിലേക്ക് തിരിച്ചിറങ്ങി. അവിടെ, തിരക്കിട്ട യാത്രകൾ... മൗനമുടയുന്ന പകലുകൾ...  രാത്രികൾ...  ഏകാന്തമായ നിമിഷങ്ങൾ...


     " ഒരിക്കൽ കൂടി പോകണം ആ വന്യമായ മൗനത്തിൻ്റെ ഉള്ളകങ്ങളിലേക്ക്,  ചുവന്ന ചക്രവാള സീമകൾക്കുമപ്പുറത്തേക്ക്... ആകാശത്തിന്റെ ആ നിഗൂഢതയിലേക്ക്..


#GoodnightEveryone #HAVEaBEAUTIFULnigh




❤️❤️


 



   ❤️t ." ".   .


    



2022, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഓർമ്മകൾക്ക് വല്ലാത്തൊരു നീറ്റലാണ്...





   ഓർമ്മകൾക്ക് വല്ലാത്തൊരു നീറ്റലാണ്...


   ഒന്നു പറഞ്ഞാൽ ചുടുചോര മണക്കുന്ന ദേഹത്തുനിന്നും ആത്മാവിറങ്ങിപ്പോകുന്ന പോലെ....


  അതങ്ങനെ ഉള്ളിൽ കിടന്ന് പുകഞ്ഞു പുകഞ്ഞു; വല്ലാത്തൊരു അവസ്ഥയിലാവും. അപ്പോഴൊക്കെ ഒരു തികട്ടിവരവുണ്ട്... 


    മധുരമെന്നോ... കയ്പ്പെന്നോ.... ഒന്നും പറയാൻ പറ്റില്ല. ഓർമ്മകളുടെ ആ ഇടവഴിയിൽ നിൽക്കുമ്പോൾ ഞാനെന്നും ഒരു പൊടിമീശക്കാരനാണ്. കവിളോട്ടിയ മീശ മുളച്ചു തുടങ്ങിയ പ്രായം. ആദ്യമായി കിട്ടിയ ഫിലിം ക്യാമറയിൽ നിന്ന് എടുത്ത ഒരു ഫോട്ടോ. അന്ന് വീട്ടിൽ ഒരു ഓട്ടോറിക്ഷ ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ച കാലം. വീടിൻറെ അന്തരീക്ഷവും വളരെ മനോഹരമായിരുന്നു. നിറയെ ചെടികളും പൂക്കളും നിറഞ്ഞുനിൽക്കുന്ന മുറ്റം. ഓർക്കുമ്പോൾ തന്നെ നാടിൻ്റെ ആ ഗന്ധം മൂക്കിലേക്ക് അരിച്ചു കയറുന്നു...


   വീട്ടിലേക്ക് പോകാൻ ഇന്നും വളരെ സന്തോഷമാണ്. പലതും ഓർമ്മകളിലേക്ക് മറയുന്ന ഈ സമയത്ത്, അത്രമേൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുണ്ട് വീണ്ടും ആ ഇടവഴിയും ഒക്കെയായി.... 


  വീട്ടിൽ ഒരു ദിവസം ചുമ്മാ ഇരുന്നപ്പോൾ ചില അടക്കി പൊറുക്കലുകൾ ഉണ്ടായി... അപ്പൊ കിട്ടിയതാണ് ഈ പടങ്ങൾ... അന്നത്തെ എൻ്റെ മുഖവും ഇന്നത്തെ മുഖവും എത്ര വ്യത്യാസം. ബെൽബോട്ടം പാന്റും, കുട്ടി ഷർട്ടും ഇട്ട്, ആവുന്ന പോലെ അന്നത്തെ ന്യൂജൻ ആവാൻ ഉള്ള ശ്രമങ്ങളെല്ലാം നടത്തിയിട്ടുണ്ട്. പരാജയമാണോ വിജയമാണോ എന്നൊന്നും അറിയില്ല, മുഖത്തെ ആ ചിരിയില്ലായ്മ ഇന്നും അതേപോലെ തുടരുന്നു. ഇന്നിൻ്റെ ജീവിത വഴികളിലൂടെ നടക്കുന്നതുകൊണ്ട് എല്ലാം ഒരുതരത്തിൽ പറഞ്ഞാൽ വിജയം തന്നെയാണ്...


   തിരിച്ചു കിട്ടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒന്ന്. ആഗ്രഹങ്ങളൊക്കെ അങ്ങനെയാണല്ലോ. പ്രായം കടന്നു പോകുമ്പോൾ ആണ് ബോധം ഉണ്ടാകുന്നത്. നഷ്ടപ്പെടുത്തിയ ആ കുട്ടികാലം,... പാടവരമ്പ്... അതികാലത്ത് ഞാവൽപഴം പറിക്കാൻ  പോകുന്ന ഓർമ്മകൾ... മഴക്കാലത്ത് നിഥുന്റെ പറമ്പിലെ തോട്ടിൽ നിന്നും മീൻ പിടിക്കുന്ന ഓർമ്മകൾ... മഴപെയ്തു തുറന്ന് ഇടവഴിയിൽ തളംകെട്ടി നിൽക്കുന്ന വെള്ളത്തിൽ നിന്നും പച്ചതവളയെ  പിടിക്കുന്ന കാലം... പൊടിമീനിനെ പിടിച്ചു വീട്ടിലെ കിണറ്റിൽ കൊണ്ടിടുന്ന ഓർമ്മകൾ....


   എല്ലാമെല്ലാം ഒരൊറ്റ ചിത്രത്തിലൂടെ ഒരു നീറ്റലായി,... കനപ്പെട്ട ഓർമ്മകളായി... ഒരു മഴ പോലെ ഇങ്ങനെ പെയ്യുകയാണ്... തോരാത്ത ഒരു മഴ പോലെ... 


  ഇന്ന് ഈ നിമിഷത്തിൽ ചെയ്യുന്ന ഓരോ കാര്യങ്ങളും, കാണുന്ന കാഴ്ചകളും, നാളെയുടെ ഓർമ്മപന്തലിൽ വാടാതെ നിൽക്കുന്ന പൂക്കൾ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും... ഇന്നിനെ ആഘോഷിച്ചു മുന്നോട്ടുപോവുക... ചിരിക്കുക... തിരിച്ചുവരവുകൾ ഇല്ലാത്ത കാലമാണ് കടന്നുപോകുന്നത്. തിരിഞ്ഞുനോക്കുമ്പോൾ കണ്ണുനീർ വാർക്കുമ്പോൾ എല്ലാം ആ നീറ്റൽ കനപ്പെട്ട ഓർമ്മകളായി ഹൃദയത്തിലേക്ക് അരിച്ചിറങ്ങിക്കൊണ്ടേയിരിക്കും... 


   " ഒരുവട്ടം കൂടി ആ മുറ്റം നിറയെ ചെടികൾ നിറഞ്ഞുനിൽക്കുവാൻ ആഗ്രഹിക്കുന്നു. ഒരുവട്ടം കൂടി ആ പാടവരമ്പിൽ നിന്ന് പൊടിമീനിനെ പിടിക്കാൻ ഇഷ്ടം തോന്നുന്നു. ഒരുവട്ടം കൂടി ഇടവഴിയിലെ മഴവെള്ളത്തിൽ നിന്ന് പച്ചതവളയെ 💖 പിടിക്കാൻ കൂട്ടുകാരെ തേടുന്നു... മഴ പെയ്തു തോരാതെ തോരാതെ... "


2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഓണം "സദ്യ" "പാലട" പിന്നെ ഞാനും

ഓണം "സദ്യ" "പാലട" പിന്നെ ഞാനും

 "ഓണം"


     പതിവു പല്ലവികള് കേട്ട് കേട്ടു, ഈ ഓണക്കാലവും എല്ലാർക്കും മടുത്തു കാണും.

     

       "സദ്യ" അതു തന്നെ.... 


പറഞ്ഞു വരുമ്പോൾ, പായസം ഒരു " വീക്നെസ് " ആണെന്ന് പറയാതെ പറഞ്ഞു വക്കാം....

   പ്രത്യേകിച്ച് പാലട ആകുമ്പോൾ അയിന് ഇത്തിരി രസം കൂടുതലാ...


   ഈ ഓണം അത്ര വല്യ ആഘോഷം ഒന്നുല്യട്ടോ. എങ്കിലും, ഓണത്തിന് രണ്ടീസം മുൻപ് കിട്ടിയ സദ്യയില് ഞാൻ പായസത്തെ വെറുതെ വിട്ടില്ല.


   കാരണം ഓണദിനത്തിലു, മുൻപാരോ പറഞ്ഞ പോലെ,.... കോരന് കുമ്പിളിൽ തന്നെ..... 


   ഓണം എന്ന് വച്ചാല്, ഓണ സദ്യ... ആഹാ... ഓഹോ....  


  കൂടുതലൊന്നും പറഞ്ഞു, മടുപ്പിക്കുന്നില്ല. 


  ഒരു സദ്യയ്ക്ക് കൂടി. പായസം കുടിച്ചു. അത്രേയുള്ളൂ....


  " ദേ... ദോണ്ടെ, ഇലയിലേക്ക് മൂക്കു മുട്ടെ ഇരുന്നു പപ്പടവും കൂട്ടി പാലട കയിക്കുന്ന എന്നെ പടമാക്കിയത് ജെൺസനാണ്..." 


   ' ദേ,... കണ്ടോ ദിങ്ങനെയും പായസം കുടിക്കാം എന്നാ തൊട്ടിപ്പ്രത്ത് മുഖാമുഖം നോക്കി ഇരിക്കുന്ന രണ്ടുപേര് പറയുന്നതും,...'


  നല്ല രസണ്ട്ല്ലെ... 


  😎🥰👌


🍛🍴



PDvlogs 


Click: Jenson J

2022, ജൂലൈ 15, വെള്ളിയാഴ്‌ച

കൊടിത്തൂവ ( ചൊറിയണം )

 💚

NatUre lOver💚 #nettleplants


കൊടിത്തൂവ ( ചൊറിയണം ) 

#mobileclick


" നാട്ടുപച്ചമണമുള്ള ഓർമ്മകൾ

നിറയ്ക്കുന്ന കാഴ്ചകൾ

ഇടയ്ക്കൊക്കെ മനസ്സിനെ

പിടിച്ചുലയ്ക്കാറുണ്ട്..." ❤️



#mobilephotography #imagism #naturephotography #naturelovers 


@pdvlog_s

2022, മാർച്ച് 18, വെള്ളിയാഴ്‌ച

നീലി

 നീലി....



ഇരുട്ടിനെന്തു കനമാണിന്ന്... !

ഒരു പ്രതാലയം പോലെ ഇരുട്ടിനൊപ്പം മൗനം കനം കെട്ടിനിൽക്കുന്നു.


       പേടിപ്പെടുത്തുന്ന ചീവീടുകളുടെ കരച്ചിൽ കാതിലേക്ക് തുളച്ചു കയറുന്നു...

ദൂരേ,... ആകാശകോട്ടയിലേക്ക് വളർന്നു പന്തലിച്ചു നിൽക്കുന്ന പനങ്കുലകൾക്കിടയിലിരുന്ന് കൂമൻ ഇടതടവില്ലാതെ ഒച്ചയിടുന്നു. സ്ട്രീറ്റ് ലൈറ്റിൻ്റെ ചോട്ടിൽ തെരുവുനായ്ക്കൾ എന്തിനോ കലപിലകൂട്ടുന്നു.


" ഫാൻ ഫുൾ സ്പീഡിൽ ഓൺ ആക്കി ഞാൻ, തുറന്നിട്ട ജാലകത്തിലൂടെ ആകാശകാഴ്ച്ചകൾ നോക്കി കിടന്നു... " 


       " പ്രിയനേ... പരിഭവമേറേയായ്

       പലകുറികാത്തു ഞാൻ

       നിനക്കായൊരിടമെൻ

       ഹൃത്തിലന്നേ കുറിച്ചു ഞാൻ... "


        ( മേഘക്കീറുകൾക്കിടയിൽ നിന്നെത്തിനോക്കുന്ന, ചന്ദ്രവട്ടം വിതറിയ നിലാപ്പുൽമെത്തയിലലിഞ്ഞ് മതിവരുവോളമവൾ പാടി.... ) 

        

        " രാത്രിതൻ രതികമ്പളം

        ചൂടും, നിലാപുഷ്പമേ...

        സുരഭിലയാം പ്രേമ -

        സരയുവിലായ് നീരാടുവാൻ

        വരികയെൻ്റെ നായകാ... "


     നിദ്രയിലൊഴുകിയ മോഹവിചാരങ്ങൾ ആ വരികളിലൂർന്ന താളത്തിനൊപ്പമെന്നിൽ പരമാനന്ദമേകി, മന്ദമെന്നെ തഴുകിയുണർത്തിയ മാർദ്ദവനാദത്തിനൊപ്പം പാതിമയക്കത്തിലെന്നപോലെ ഞാൻ ജനലഴികൾ കടന്നു ചെന്നു...


    " നിലാപൊയ്കയിൽ നീരാടും നേരം

    നീതേടും യൗവനതീരം

    മധുവൂറും മാനസമാകെ..... "


    ( പെട്ടന്ന് പാട്ട് നിർത്തിയവൾ, തിരിഞ്ഞു നോക്കി.... 

    " മുട്ടോളം മുടിയഴകിൽ..., കണ്ണെഴുതി..., കറുത്ത വട്ടത്തിൽ പൊട്ട് കുത്തി..., തിളങ്ങുന്ന വെള്ളനിറമാർന്ന സാരിയിൽ നിറയെ പൂക്കൾ വിരിച്ചിരുന്നു, ചെന്താമരയിതൾ പോൽ ചുവന്നയദരം, തിളങ്ങുന്ന കണ്ണുകളാലും... അവളൊരു യക്ഷിയെ പോലെ... )


എന്തെ, പാട്ട് നിർത്യേ....


ഒന്നുല്യ...


നല്ല വരികൾ, താനെഴുതീതാണോ ?


.....


എന്തെ, മിണ്ടാതെ... 


അല്ല.


പിന്നെ....


( എനിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട്.. )


നിങ്ങള്,... 


ഞാൻ... എന്ത്... ഞാനോ....


..... ( വീണ്ടും മൗനം.... )


"കൂമൻ, പിന്നെയും ഒച്ചയിടുന്നു. നിശാപക്ഷി ആരെയോ തേടി ചിലച്ചു കൊണ്ടേയിരുന്നു.... ചീവീടുകളുടെ ശബ്ദം കാതടപ്പിക്കും വിധം കനമേറി വന്നു..."


ഓർമ്മയില്ലേ, അമൽ...?


എത്ര ശ്രമിച്ചിട്ടും, ഈ പാട്ട് ഓർമ്മയിൽ വരുന്നില്ല.


( അവള് ചിരിക്കുന്നു... )


കുറച്ചായി. നമ്മളന്നു, ഇതുപോലെ സുന്ദരമായ രാത്രിയിൽ പുഴയിലെ ഓളങ്ങളെ പുൽകുന്ന നിലാവിനോടൊപ്പമിരിക്കുമ്പോൾ, നീ എനിക്കായെഴുതിയ വരികൾ... എത്ര പെട്ടന്നു മറന്നു നീ...

എത്ര മനോഹരമായിരുന്നു ആ രാത്രി...


(.... ഞാൻ മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളിലെ നിലാവിൻ്റെ വജ്രശോഭ എന്നെ അവളിലേക്ക് ആകർഷിക്കുകയായിരുന്നു. 


     അതെ, ആ രാത്രി... മറക്കാനാകില്ല. പക്ഷേ ഈ വരികൾ അതെനിക്ക് ഓർത്തെടുക്കാൻ ആകുന്നില്ലലോ... എത്ര സുന്ദരമായിരുന്നു ആ രാത്രി.....


      " ഒഴുകുമീ പുഴയലകൾ തൻ

      കമനീയഭംഗി നുകരുവാൻ

      പ്രിയമൊരാൾ വരുമെന്നു ഞാൻ

      വെറുതെയായ് മോഹിക്കയായ്.. "


"അവള് പുഴയോളങ്ങളെ തഴുകി മെല്ലെ പാടി... അവളുടെ മുടിയിഴകൾ എൻ്റെ മുഖമാകെ പടർന്നു."

       

    എത്ര രാത്രികൾ... എത്ര നിലാവുകൾ... )


" പെട്ടന്ന് വീശിയ കാറ്റിൽ ആകാശച്ചെരുവിലെ മേഘങ്ങൾ തെന്നി മാറി... പാതിമറഞ്ഞുനിന്ന ചന്ദ്രവട്ടം ചെറുചിരിയോടെ മേഘകോട്ടയിൽ നിന്നും പുറത്തു വന്നു. ആഞ്ഞിലി പ്ലാവിൻ്റെ മുകളിൽ വന്നു നിന്ന പൂർണചന്ദ്രൻ പടർത്തിയ നിലാവിൻ്റെ ശോഭയേറി... അവളുടെ കണ്ണുകൾ ആ നീലിമയിൽ തിളങ്ങി. "


നീലി... എവിടെയായിരുന്നു നീ...


( അവള്, ആകാശത്തിലേക്ക് നോക്കി...

അവളുടെ നോട്ടത്തെ പിന്തുടർന്ന് ഞാനും. അപ്പോൾ ആകാശത്തിൻ്റെ ഒരറ്റത്ത് ഒരു താരകം ചിരിതൂകി നിൽപ്പുണ്ടായിരുന്നു. )


ഒരുവട്ടം കൂടി, പാടാമോ... ആ വരികൾ ഞാൻ മറന്നു ... ( ആകാശത്തിൽ വിരിഞ്ഞ താരകത്തിൽ നോക്കി ഞാൻ പറഞ്ഞു... )


.... ( അവള് ഒന്നും മിണ്ടിയില്ല.... അവിടമാകെ ചെമ്പകപ്പൂവിൻ ഗന്ധം പരന്നു.)


" ആകാശത്ത് നിന്നും എൻ്റെ കണ്ണുകളെയെടുത്ത് ഞാൻ അവളിലേക്കെറിഞ്ഞു. അപ്പോൾ ചെമ്പക പൂവിൻ്റെ ഗന്ധമേറിയ കാറ്റെന്നെ പുണർന്നു. മേഘങ്ങൾ ചന്ദ്രവട്ടത്തെ മൂടി; നിലാവു മാഞ്ഞു. കൂരിരുട്ട് ഇടതൂർന്ന ഇടവഴിയിൽ, ഞാൻ ഒറ്റക്കായിരുന്നു. എന്നെ ഉണർത്തിയ പാട്ടിൻ്റെ വരികളോർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ തിരികെ മുറിയിലേക്ക് നടന്നു...


       സ്ട്രീറ്റ് ലൈറ്റിൻ്റെ വെട്ടം ജനലഴികൾ കടന്നു മുറിയിലെ ഭിത്തിയിൽ നിഴൽശോഭ പരത്തി. ദൂരേ,.. പനങ്കുലകൾക്കിടയിലിരുന്നു കൂമൻ അപ്പോഴും കൂവുന്നുണ്ടായിരുന്നു... ചീവീടുകൾ അല്പം ശബ്ദം താഴ്ത്തി കരച്ചിൽ തുടർന്നു... എവിടെനിന്നോ തെന്നിമാറിയെത്തിയ കാറ്റിൽ തെങ്ങോലകളും, ആഞ്ഞിലി പ്ലാവിൻ്റെ ചില്ലകളും ആടിയുലയുന്നുണ്ടായിരുന്നു.

       

       ഓർമ്മചില്ലകൾ ഒടിഞ്ഞു വീഴുന്നു.

       മാഞ്ഞു പോയ വരികൾ... 

       

       ഉറക്കത്തിൻ്റെ ആലസ്യത്തിലും അവളുടെ നീലക്കണ്ണുകളെന്നിൽ നിറഞ്ഞിരുന്നു. രാത്രിയുടെ ഉള്ളകങ്ങളിൽ അപ്പോഴും ആ വരികളുടെ മാർദ്ദവമേറിയ അലകൾ കേൾക്കാമായിരുന്നു... 



അമൽദേവ് പി ഡി

( നീലി )





Amaldevpd@gmail.com

#dreams 



        

        

2022, മാർച്ച് 13, ഞായറാഴ്‌ച

ഉപ്പുമാവ് ഉണ്ടാക്കിയ കഥ 🧑‍🍳

 ഉപ്പുമാവ് ഉണ്ടാക്കിയ കഥ. 😋🧑‍🍳


അതായത് രമണ... ആലങ്കാരികമായി പറഞ്ഞാൽ, രാത്രി വൈകിയുറങ്ങി അതികാലത്ത് എഴുനേറ്റു, തലയ്ക്ക് ഉള്ളിൽ എന്തേലും ഉണ്ടോ എന്ന് ഉറപ്പാക്കുന്ന ചിന്താശേഷിയുടെ വൈദഗ്ധ്യം തിരിച്ചറിയുന്ന ആ നിമിഷമുണ്ടല്ലോ... ആ 🤓 അത് തന്നെ, അങ്ങനെ ബോധി വൃക്ഷചുവട്ടിലെന്നപോലെ ഇരിക്കുന്ന വേളയിലാണ് ഉപ്പുമാവ് എന്ന ദേശീയാഹാരം ഉണ്ടാകുന്ന വിധം ഒരു വെള്ളിവെളിച്ചം പോലെ തലയ്ക്കുള്ളിലേക്ക് കയറിവന്നത്...


മ്മടെ സ്ഥിരം കസർത്തായ സൈക്ലിങ് 🚴 കഴിഞ്ഞ് വന്ന്, fb-insta-twitter എന്നുവേണ്ട എല്ലായിടത്തും ആവശ്യത്തിന് സൈക്ലിങ് പടങ്ങൾ ഇട്ടു തള്ളിയതിന് ശേഷം..... 😍🤗😎  


പിന്നെ നടന്നത്... 🚶


നേരെ കിച്ചനിലേക്ക്...🍽️🧑‍🍳

അവിടെ കുറച്ച് ഇളക്കാൻ ഉണ്ട്. വാ... സെറ്റ് ആക്കാം.... 🧑‍🍳😎🍽️


തക്കാളി 🍅 / സവാള 🧅 / പച്ചമുളക് 🌶️ / ഇഞ്ചി🥔 / കുറച്ച് വെളുത്തുള്ളി🧄...🧐


ഇവനെന്താ, പറയുന്നെ എന്ന് ചിന്തിക്കേണ്ട...🤷 ഇതൊക്കെ ഞാൻ ഉണ്ടാക്കുന്ന ഉപ്പുമാവിലെ മാറ്റി നിർത്താൻ പറ്റാത്ത ഘടകങ്ങളാണ് മിഷ്ട്ടർ...📝


ആ... ഇവയെല്ലാം ആവശ്യത്തിന് ചേർത്ത് നന്നായി വാട്ടി വരട്ടി എടുക്കണം...

അതായത്, നമ്മൾ തക്കാളി ചമ്മന്തി വക്കുന്ന പോലെ തന്നെ... ( Ha...That's My Fav..yah.... ) 😋


നന്നായി വാടി കഴിഞ്ഞാൽ ആവശ്യത്തിന് വെള്ളം ചേർത്ത് ഒന്നൂടെ തിളപ്പിക്കണം. 🧑‍🍳


പിന്നെ, ഇതിൻ്റെ തുടക്കം മുതൽ ഇടക്കിടെ ഉപ്പിട്ട് സെറ്റ് ആക്കണം. അല്ലെങ്കിൽ ഉപ്പുമാവിന് ഉപ്പില്ലാതെ പോകും... Not That Point ☝️... 😍😍


അപ്പോ, ആവശ്യത്തിന് ഉപ്പ് ആയെന്ന് തിളയ്ക്കുന്ന വെള്ളം ഇത്തിരി ഉള്ളം കയ്യിൽ എടുത്ത് ടേസ്റ്റ് ചെയ്ത നോക്കിയ ശേഷം... 🙂


മഞ്ഞുമ്മേൽ എം ഐ കെ സ്റ്റോറിന്നു വാങ്ങിയ വറുത്ത റവ പൊടിയുടെ പാക്കറ്റ് ചെറുതായി ഒന്ന് പൊട്ടിച്ച്, ചട്ടില് തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഇട്ടു കൊടുക്കണം. 🫕🧂


പിന്നെ, ഒട്ടും സമയം കളയാതെ നന്നായി ഒന്ന് ഇളയ്ക്കണം. ( ഇളക്കാനും തള്ളാനും പറഞ്ഞാ, പിന്നെ... 🤗 നമ്മള് കഴിഞ്ഞാലേ വേറെ ആള് ഉള്ളുന്നാ പരക്കെ ഉള്ള പരദൂഷണം. ആ; അതിനു ചെവി കൊടുക്കാൻ നിൽക്കണ്ട.... നമുക്ക് ഇപ്പൊ നന്നായി ഇളക്കാം... 🫕🧑‍🍳 ) 


നന്നായി ഇളക്കി നമ്മുടെ ഇങ്ക്രീഡിയൻസ് എല്ലാം റവയിൽ സെറ്റ് അയാൽ പിന്നെ, 3 മിനുട്ട് അടച്ച് വച്ച് വേവിക്കണം. ( അതെൻ്റെ ടൈം ആണ്.... നിങ്ങൾക്ക് അത് 4 ഓ 5 ഓ ഓക്കേ ആകാം.... 🙃 


അപ്പോ. അടച്ച് വച്ചത് അടപ്പ് തുറന്നു ഒന്നൂടെ ഇളയ്ക്കി നോക്കി - കുറച്ച് എടുത്ത് നേരത്തെ പറഞ്ഞപോലെ ഉള്ളം കയ്യിൽ ഇട്ടു ടേസ്റ്റ് നോക്കി " കൊള്ളാം " എന്ന് സ്വയം പറഞ്ഞ് ചുറ്റും ഒന്ന് നോക്കണം. ഒരു കരഘോഷം കേൾക്കുന്നെങ്കിൽ നിങ്ങള് ഉപ്പുമാവ് ഉണ്ടാക്കുന്നതിൽ വിജയിച്ചു എന്ന് തീർപ്പാക്കാം.... 🤗🤫


ആ, കഴിഞ്ഞില്ല. ഇനി തിളച്ചതും ഇളക്കിയത്തും തള്ളിയതും ഓക്കേ മതിയാക്കി ഇൻഡക്ഷൻ കുക്കർ ഓഫ് ആക്കി, അതിൽ നിന്നും നമ്മുടെ ഉപ്പുമാവ് ഇറക്കി വയ്ക്കുക. അത്രകൂടി അയാൽ 🍚🥫 സംഭവം റെഡി. 🧑‍🍳🤗🍽️ വാ.... കഴിക്കാം... 😋 ( പപ്പടം, പഴം, പലതരം കറികൾ.... അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ളത് കൂട്ടി ഉപ്പുമാവ് കഴിക്കാം... ഞാൻ ചെറുപയർ വരട്ടി വച്ചു, ആ... എനിക്ക് അത് മതി... പിന്നെ, ഉപ്പുമാവ് മാത്രം ആയും കയിക്കാം... 🥰 


അങ്ങനെ, ഇന്നത്തെ ചിന്താഭാരം കഴിഞ്ഞു... 🥰🤗


PDvlogs #ഉപ്പുമാവ് #foodie #foodlover

PD Amaldev PDvlogs

Amaldevpd@gmail.com





2022, മാർച്ച് 10, വ്യാഴാഴ്‌ച

ANT LIFE - ഉറുമ്പുകൾ

 മിഴിപകർപ്പുകൾ.... 📝

" വറുതിയുടെ കാണാക്കയങ്ങൾ

പിന്നിട്ട്;

വെയിലാഴങ്ങളിൽ

ഒരേ നിഴലായി,

പലകുറി പ്രണയിച്ചു നമ്മൾ.

വിരഹവും സ്നേഹവും

ഇഴപിരിഞ്ഞ പകലിടങ്ങളിൽ

ഒരു കരസ്പർശം കൊതിപ്പൂ.

നീളുമീ... പകലോളങ്ങളിൽ

ഞാനും നീയും

ഒന്നായ് തുഴഞ്ഞിരുന്നു..." 



#antlife

#antlife🐜 #lifequotes #nature #naturelovers #naturephotography 

2022, മാർച്ച് 7, തിങ്കളാഴ്‌ച

യാത്ര

 യാത്ര ( അമൽദേവ് പി ഡി )


' യാത്ര ' അത് തുടങ്ങിയിട്ടുള്ളു...

ജീവിതമെന്ന ആഘോഷത്തിൽ

സന്തോഷവും ദുഃഖവും

ഒരു പേമാരിയായി

പെയ്തിറങ്ങിയപ്പോഴൊക്കെ.

ഓർമ്മക്കേടിൻ്റെ നീറ്റലിലൂടെ, 

വെയിൽ വീണുരുകിയുറച്ച,

വാകപ്പൂക്കൾ മാർദവമേറ്റിയ,

വഴികളിലൂടെ

ആ ഉത്സവാഘോഷം തുടരുകയായിരുന്നു... !


ചിലപ്പോഴൊക്കെ,

ഓർമ്മകൾ നിറഞ്ഞ

ശബ്ദങ്ങളിലൂടെ;

വേദനകളിലൂടെ...

ജീവിതമെന്ന

നിസ്സാരതയിലൂടെ.


എന്നിട്ടും,

എപ്പോഴൊക്കെയോ

ആ ദേശാചാരം

വഴിമറന്നിരുന്നു...


മയക്കം തട്ടിയുണർത്തിയ

പകലിൻ്റെ അറ്റത്ത്;

നീറി പുകയുന്ന

ഒരാത്മാവുണ്ട്.

ഇനിയൊരു പുറപ്പാടിന്

അടയാളം

ബാക്കിയില്ലാത്ത;

മരിച്ചിട്ടും തീരാത്ത

യാത്ര തുടരുന്ന...



അമൽദേവ് പി ഡി. ( യാത്ര... )

#yathra #mizhipakarppukal #blog 
















2022, ഫെബ്രുവരി 6, ഞായറാഴ്‌ച

ആഴം

 ആഴം

..........



കാലമൊരു 

മധുരമുള്ള നോവേകി 

പായുകയാണ്.

സ്വപ്നങ്ങൾക്കും

ആഗ്രഹങ്ങൾക്കും മേൽ

കനമേറിയ മൗനം

നിറച്ചു കൊണ്ട്.

കൂട്ടിക്കിഴിക്കലുകൾ

താളംതെറ്റിയ

താരാട്ട് പോലെ;

മനസിനെ

പിടിച്ചുലയ്ക്കുന്നു.

പിടിതരാത്ത

ജീവിതത്തിന്റെ

ഓർമ്മക്കുതിപ്പിൽ

വഴിയിലെവിടെയോ,

തെറിച്ചുവീണ

ജീവനിൽ;

ഉൾക്കാമ്പുണങ്ങിയ

ഒരുഹൃദയം

തുടിക്കുന്നുണ്ട്.

ചോരവറ്റിയ

കൺത്തടത്തിൽ

കണ്ണീരുറഞ്ഞിരിപ്പുണ്ട്.

ഒടുക്കം...

ആഴമറിയാതെ,

ജീവിതമെന്ന

കടലിലേക്കെ-

ടുത്തുചാടിയ തെറ്റിന്

മാപ്പിരന്ന് ;

മണ്ണിലമരുന്നു.


- പി ഡി അമൽദേവ്