ഈ ബ്ലോഗ് തിരയൂ

2022, നവംബർ 19, ശനിയാഴ്‌ച

സ്വാമി ശരണം

 സ്വാമി ശരണം. 




വൃശ്ചികം പിറന്നാൾ പിന്നെ നാടെങ്ങും ശരണം വിളികളാണ്... 


        ഓർമ്മകളുടെ, നാട്ടുവഴികൾ പിന്നിട്ട് ഏറെ ദൂരം നടന്നു. അതിരാവിലെ തന്നെ മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ മുങ്ങി നിവരുമ്പോൾ മനസ്സിന് ഒരു ആനന്ദമാണ്. വൃശ്ചികം പിറന്ന് മാലയിട്ടാൽ പിന്നെ ക്ഷേത്രക്കുളത്തിൽ നിറയെ സ്വാമിമാരും ശരണമന്ത്രങ്ങളുമാണ്. ദേഹത്ത് ചാർത്തുന്ന ഭസ്മത്തിന്റെ ഗന്ധം. 



        നേരിയ മഞ്ഞിന്റെ കുളിരുള്ള ദിനങ്ങൾ. മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രവും, ചാത്തന്നൂർ ദേവീക്ഷേത്രവും, പറക്കാട്ട് മഹാദേവ ക്ഷേത്രവും... ഒരുപാട് പിന്നിലേക്ക് യാത്ര ചെയ്യുമ്പോൾ ഓർമ്മകളുടെ കൽപ്പടവുകൾ ഇറങ്ങി ചെല്ലുന്നത് എത്ര മനോഹരമായ ഇടങ്ങളിലേക്ക്. കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും അങ്ങനെയാണ്; പിന്നീട് എപ്പോഴോ ഓർമ്മകളുടെ കണക്ക് പുസ്തകത്തിൽ മായാത്ത മധുരമുള്ള നിമിഷങ്ങൾ തരും. ആ ഓർമ്മകളുടെ തികെട്ടിവരവിൽ നെഞ്ചിനൊരു നീറലാണ്. എത്ര മനോഹരമായിരുന്നു ആ ദിനങ്ങൾ. തിരികെ വരുമെന്ന പ്രതീക്ഷയിൽ എത്രയെത്ര ജന്മങ്ങളാണ് ഓരോ നിമിഷവും കടന്നുപോകുന്നത്. 



       ശരണമന്ത്രങ്ങളുമായി വൃശ്ചികപ്പുലരിതോറും, നാടും നാട്ടു പച്ചയും കണ്ടു; ദിനവും അമ്പലക്കൽ പടവുകൾ ഇറങ്ങി, കുളിച്ച് ഈറനോടെ ക്ഷേത്രദർശനം നടത്താൻ അത്രയേറെ ആഗ്രഹം.


        







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ