ഈ ബ്ലോഗ് തിരയൂ

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഏഴരപൊന്നാന ദര്‍ശനം: ഏറ്റുമാനുരപ്പശരണം.

ഏഴരപൊന്നാന ദര്‍ശനം: ഏറ്റുമാനുരപ്പശരണം.



ഏറ്റുമാനൂരപ്പനെ തൊഴാന്‍ പോകുമ്പോഴോക്കെയും വിചാരിക്കും ഏഴരപൊന്നാന എഴുന്നള്ളിപ്പ് നടക്കുമ്പോള്‍ പോകണം, ഭഗവാനെ തൊഴണം എന്നൊക്കെ, ഇത്തവണ ആ ആഗ്രഹം സാധിച്ചു....!
>
>
വിക്കിപീഡിയയില്‍ നിന്നും ശേഖരിച്ച കുറച്ചു വിവരങ്ങള്‍ ചേര്‍ക്കുന്നു>>>

കടപ്പാട് വിക്കിപീഡിയ:

കോട്ടയം  ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക്‌ രണ്ടടിയും ചെറിയ ആനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്‌ നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.

ചരിത്രം:           തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്‌ ക്ഷേത്രത്തിന്‌ ആനകൾ കാഴ്‌ചവച്ചത്‌. അഷ്ട്ടദ്വിഗ്ഗ് പാലകരെയാണീഎട്ട് ഗജങ്ങളായി സങ്കല്പ്പിച്ചിരിക്കുന്നത് അതിൽ വാമനൻ ചെറുതായതിനാൽ അരപ്പോന്നനായി, ഈ അര പൊന്നൻറെ പുറത്തഅണ് ഭഗവാൻ ആസ്ഥാന മണ്ഡപത്തിൽ ഇരികുന്നത്...!

ഏഴരപൊന്നാന ദര്‍ശനം:        ഏഴരപ്പൊന്നാന വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം.


ഏഴരപൊന്നാന ദര്‍ശനം: ഏറ്റുമാനുരപ്പശരണം.
http://mizhipakarppukal.blogspot.in/
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com



2015, ഫെബ്രുവരി 18, ബുധനാഴ്‌ച

മൃഗജന്മം...

മൃഗജന്മം...
:::::::::::::::::::::


കണ്ണുകളിൽ കത്തിപ്പടർന്ന
തീഗോളം,
വിശപ്പിന്റെ നീർച്ചുഴിയിലേക്ക്
ആളിപ്പടർന്നു.
പണ്ടെങ്ങോ ഓർമ്മയിൽ
മാതൃഭാവമുയിർകൊണ്ട-
മ്മപകർന്ന,
മുലച്ചുരന്നു വിശപ്പടക്കിയ
നിമിഷങ്ങൾ...
രാവേറെയായ്
തളർന്നുറങ്ങുവാനി-
ന്നീ,ദേഹം കൊതിച്ചിടുന്നു.
പകലന്തിയോളം
ഞാനീ വഴിയിൽ കാത്തിരുന്നു,
എനിക്ക് ചേർന്നോരിരയു-
മീവഴി വന്നീല...
കണ്ണിലെ തീക്കനൽ
ചൂളയിൽ കനത്ത
വിശപ്പുമായി,
ഒരുനിമിഷമെല്ലാം
മറന്നു ഞാൻ...
ഹേ... മനുഷ്യാ...
വയ്യ നിന്നുടലിൻ
മധുരമേറിടും
രുചിയറിയുവാനല്ല
വയറു കത്തിയെരിയുന്ന
നിമിഷം...
നിന്റെ ജീവന്റെ
ഉള്ളിൽ കനക്കുന്ന
വിശപ്പിന്റെ കനലെരിയുന്ന
നേരം,
നീയും അറിയാറില്ലേ...
നീയുമെൻ വംശത്തെയും
കൊന്നുതള്ളാറില്ലേ.
നീയുമെത്ര
മാംസാഹാരിയാണ്...
എന്റെ തോലുരിഞ്ഞു
നീ നിന്നെയും
നിന്റെ ഭവനവും
അലങ്കരിച്ചു...
നീയൊരു മനുഷ്യനല്ലേ...
ഇവിടെ നിന്റെ
രാജകീയ വാഴ്ചയിൽ
വീണുടയുന്നതെത്ര
മനുഷ്യജന്മം...
ഞാനൊരു ജന്മം
മൃഗജന്മം
ജന്മം കൊണ്ടൊരു
മൃഗജന്മം...
നീയൊരു ജന്മം
മൃഗജന്മം
ജന്മം കൊണ്ടൊരു
മനുഷ്യജന്മം...
നീ നിന്റെ അറിവിനെ
മൂടിപ്പുതച്ചുകൊണ്ടീ,
രാജവീഥിയിലൊരു
രാജാവായ്‌ വാഴുന്നു.
എന്റെയറിവ് കാടാണ്
നീ വെട്ടിവെളുപ്പിക്കുന്ന
നീ അതിരുകെട്ടി,
തിരിക്കുന്ന
നീ മണ്ണിട്ട്‌ മൂടുന്ന
നീ കൊന്നു കളയുന്ന
നിറയെ തണലും തണുപ്പും
വന്മരങ്ങളും കാട്ടരുവികളും
കിളികളും ഞാനുമുൾപ്പെടെ എത്ര മൃഗങ്ങൾ...
എത്രമാനോഹരമീ ജന്മം...
ഇന്നു ഞാൻ ചെയ്ത
പാപമെന്തെന്നു
പറയു നീ...
എന്നെ നീ നിന്റെ
കാവൽ ഭടന്മാരെ കൊണ്ടു
വെടിവെച്ചു വീഴ്ത്തി,
നിനക്കെന്തു കിട്ടി മനുഷ്യാ...
നീ എന്റെ ഭൂമിയിൽ
കടന്നു വന്നു സർവ്വവും
വെട്ടിനിരത്തിയും
കുന്നുകളിടിച്ചും
ഞങ്ങളുടെ കാടും
മലകളും കയ്യടക്കി.
ഇനി ഞങ്ങൾക്കിരതേടാൻ
ഇവിടേയ്ക്ക് വരേണ്ടതുണ്ട്.
എന്റെ കാലുകൾ
വരിഞ്ഞു കെട്ടി
നിങ്ങളെന്നെ
കൊണ്ട് പോകുന്നു
ചത്തുമലർന്ന എന്നെയിപ്പോഴും
പേടിയാണോ മനുഷ്യാ...
പാമ്പിൻതോലണിഞ്ഞ
ഇരുകാലി മൃഗമേ,
നിന്റെ കണ്ണുകളിൽ
തെളിഞ്ഞ തീനാളം
എരിച്ചു കളഞ്ഞത്
ജീവിതമെന്ന അഭിലാഷത്തെ
ഇനിയും സ്നേഹിച്ചു
തീരാത്ത കുടുംബത്തിന്റെ
അടിവേരാണ്...
നിന്റെയാർഭാടപൂരിത-
ജീവിതത്തിൽ
നീചെയ്ത പാപങ്ങ-
ലേറ്റു വാങ്ങാൻ,
സർവ്വപാപങ്ങളിൽ
നിന്നും മുക്തി നേടാൻ,
വിധിനിനക്കിപ്പോൾ
ഒരവസരം തന്നിരിക്കുന്നു...
നീ,ച്ചവിട്ടിയരച്ച
നീവെട്ടിവീഴ്ത്തിയ
നന്മമരത്തണലിൽ
നിന്നൊരിലപോലുമേകില്ല
നിനക്കൊരു ദയാപൂരിത
മൊരുനോട്ടമെന്നോർക്കുക നീ.
ഉന്നതാധികാരരൂപങ്ങൾ
രാഷ്ട്രീയകോമാളിത്തരം
കത്തിയാളുന്ന
കറുത്തകണ്ണടവച്ചവർ
നിനക്കായ് കച്ച കെട്ടിയേക്കാം,
മറക്കരുത് നീ...
ഇനിയൊരുവിധി
നിനക്കായുഴിഞ്ഞിടാൻ
ഇവിടെ ദൈവമില്ലെന്നോർക്കണം.
ഹേ...മനുഷ്യരൂപമണിഞ്ഞ
മൃഗമേ...
ഓർക്കുക നീ...
:::::::::::::::::::::::::::::


മൃഗജന്മം...
:::::::::::::::::::::
(അമൽദേവ്.പി.ഡി)
മൃഗജന്മം...
www.mizhipakarppukal.blogspot.in
Amaldevpd@gmail.com





ജന്മമന്ത്രം...

ജന്മമന്ത്രം...
(എഴുതിയത് - അമൽദേവ്.പി.ഡി)
::::::::::::::::::::

ഈ ജന്മദീപ-
മണയാതിരിപ്പു,
നിൻ പ്രേമഗംഗയി-
ലെൻ കാമ,
മോഹങ്ങളസ്തമിപ്പു.
നീളും വിചനമാം
ധരണിതൻ മാറി-
ലുദിരുന്ന മിഴിദീപ,
മൊരുകൊടുങ്കാറ്റേറ്റ-
ണയാതിരിപ്പു...
ഉരുളും കാലചക്ര-
മിടയുന്നു ജീവിത,
സത്യമായ് മാറുന്ന
നിഴൽ വേഗമായ്‌.
കെട്ടിയാടുന്ന
വേഷങ്ങളൊട്ടുമേ,
ചേർന്നതില്ലിനിയുമീ
കാലമെത്ര പോകിലും.
തപ്തമോഹങ്ങ-
ളുരചെയ്ത പാപങ്ങൾ
സ്നിഗ്ധമാം
പ്രേമകാവ്യങ്ങൾ
പോലെയായ്...
നെഞ്ചിലുണരുന്ന
ആത്മമന്ത്രങ്ങളെ,
തട്ടിയുടയുന്നു
വശ്യമോഹങ്ങളും.
മൗനം ഭജിച്ചു കൊണ്ടാ-
സുരലോകവൃന്ദങ്ങ,
ളെതന്റെ ജന്മ -
ജന്മാന്തര പാപങ്ങൾ തൻ
സുകൃതം പേറുന്ന
ഭാണ്ഡമേല്പ്പിച്ചു
ഞാൻ മടങ്ങവേ,
കത്തിയാളുന്ന
വെയിൽനാളമൊന്നേറ്റു
പിടയുന്നൊരെന്നാത്മാവിൻ,
തപ്ത ശിലപോലുരുകുന്നു
പ്രേമഭാരമേറിടുമെൻ
നെഞ്ചകം...
നിത്യമുരുവിടും
സത്യങ്ങളെ താണ്ടി,
ചെന്നതാമീ-
വേഷങ്ങളിൽ
ജന്മമന്ത്രങ്ങൾ
ജപിച്ചുകൊണ്ടാ-
ച്ചുടലതൻ സത്വമായ്
മാറാതിരിപ്പു...
:::::::::::::::::::::::::::::::::

ജന്മമന്ത്രം...
(എഴുതിയത് - അമൽദേവ്.പി.ഡി)

www.mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal
http://www.facebook.com/amaldevpd
Amaldevpd@gmail.com







2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

അമ്മൂമ്മക്കഥ - വി കെ എൻ

വി കെ എന്നിന്റെ അമ്മൂമ്മക്കഥ എന്ന നോവൽ വായിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്നത് മ്മടെ തൃശ്ശൂരിന്റെ ഹൃദയഭാഷയിലൂടെ ആയിരുന്നു...
നർമ്മത്തെ ഒരു ഭാഷാസരണിയിൽ കൊരുത്തുകൊണ്ട് നോവലിസ്റ്റ്‌ വായനക്കാരന്റെ വായനയിലുള്ള അഭിരുചിയെ, വ്യത്യസ്തതയെ അതിന്റെ തനതായ രൂപത്തിൽ സ്വീകാര്യമാക്കി പ്രയോഗിച്ചിരിക്കുന്നു. എഴുത്തിലും അവതരണരീതിയിലും ഭാഷാ പ്രയോഗങ്ങളിലും വി കെ എൻ അവലംഭിച്ചിരുന്ന ഈ ശൈലിയെ വായനയുടെ ലോകം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരുന്നു. ആദ്യമായാണ്‌ വി കെ എന്നിന്റെ ഒരു നോവൽ ഞാൻ വായിക്കുന്നത്, അമ്മൂമ്മക്കഥ വായിച്ചു തുടങ്ങിയപ്പോൾ തന്നെ തികച്ചും വ്യത്യസ്തമായ ഒരു രീതിയെ ഒരു മനസിലാക്കലിനെ പിന്തുടരാൻ സാധിച്ചിരുന്നു എന്നുള്ളത് തന്നെ എനിക്ക് അറിയാൻ കഴിഞ്ഞു. മലയാളസാഹിത്യലോകത്തിനു എന്നും നർമ്മവും വ്യത്യസ്തത നിറഞ്ഞതുമായ രചനകൾ സമ്മാനിച്ച എഴുത്തുകാരനെ ഓർക്കുന്നു...

amaldevpd@gmail.com
www.mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal






2015, ഫെബ്രുവരി 15, ഞായറാഴ്‌ച

പ്രണയ നിമിഷങ്ങൾ...

മനസിന്റെ തന്ത്രികളെ തൊട്ടുണർത്തികൊണ്ട് ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് അരിച്ചിറങ്ങുന്ന നനുത്ത പ്രഭാത കിരണങ്ങൾ...
അചഞ്ചലമായ അനുഭവസാഷ്യത്തിനു മുന്നിൽ, മിന്നൽ പിണറിന്റെ വേഗതയിലുമുപരി ശതകോടി ജന്മാന്തരങ്ങൾ നടന്നു തീർന്ന വഴികൾ, തീരങ്ങൾ...
ഒടുക്കം വഴിമാറിയൊഴുകിയ പുണ്ണ്യനദി കണക്കെ തന്റെ പാതിയിൽ നിന്നുമടർന്ന ജീവന്റെ ഉൾതുടിപ്പിനു അനുഭവങ്ങൾ നിറച്ച യൗവനസുലഭമായ ചുവന്ന കിരണങ്ങലുമ്മവയ്ക്കുന്ന മധുര നിമിഷങ്ങൾ... പ്രണയ നിമിഷങ്ങൾ...പ്രണയ നിമിഷങ്ങൾ...
നനുത്ത സ്വപ്‌നങ്ങൾ...









2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

പ്രേമധാര

പ്രേമധാര


ഈ മുറിവുണങ്ങില്ലോമനെ
നീ തന്ന പ്രേമധാര-
യൊഴുകിയേതു ഗംഗയിലലിഞ്ഞാലും.
നിന്‍ കിളികൊഞ്ചലിന്‍
തപ്ത നാദം കേട്ടെന്‍
തരള മൃദുലമെന്നിദയമൊരു,
നോവിന്‍ കഥയറിഞ്ഞു.

തരളമാം പ്രണയസരോവര-
തീരത്തിലമരുന്ന
സന്ധ്യയെ പോലെന്‍റെ നിഴലായി
നീ മാറും വേളയിതെന്നിലെ,
ചൂടിന്‍റെ-യചയ്യമാം
രതിവേഗതന്തുവില്‍
നീ തൊട്ടൊരനുരാഗ-
ചന്ദനകുറിയുടെ
സുഗന്ധമുണരും നീഹാരവുമായി
ലളിത മധുരമൊരു കവിതതന്‍
ചുവടുമായലസമെന്‍
ചാരത്തണഞ്ഞൊരു,
നോവായി മാറവേ.....
പ്രിയതേ... നീ
അന്നെനിക്കേകിയ ചുംബന -
പ്പൂക്കള്‍തന്‍ സൗരഭ്യമിന്നെന്‍റെ,
യിടനെഞ്ചിലുറവായ
പ്രണയത്തിന്‍ ആഴിയില്‍
ഒരു നൂറു സ്വപ്നമായ്
തിരയിളക്കി...

നിന്‍ കണ്മുനയാലെന്‍
കരളിന്‍റെയുള്ളിലായ്
വരച്ചു വച്ചൊരാ-
പ്രണയസൂക്തത്തങ്ങളില്‍ നിന്നും
പറന്നുയരുന്ന കനല്‍ചിറകുകള്‍
വെട്ടിയരിഞ്ഞെന്‍റെ,
സ്വപ്നങ്ങളെ നീ നിന്‍റെ
ദ്രിഷ്ട്ടി ദോഷം കണക്കെ,
കണ്ടൊരാ ചിതയുടെ മുകളിലായ്
ഒരു ചന്ദനത്തിരിയുടെ,
സുഗന്ധം വമിക്കുന്ന
തടിമേലമരുന്ന ദേഹിയെ
പുറം തിരിഞ്ഞോമനേ നീ
യാത്രയാക്കുമീ തീരത്തു നിന്നു-
മെന്നാലുമെന്‍ മുറിവേറ്റു
പിടയുന്ന ഹൃദയത്തിന്‍
നോവുകള്‍...
നീ തന്നൊരാ പൂക്കള്‍ തന്‍
നിറങ്ങളായ്‌...
നീ തന്നൊരാ ചുംബന-
ലഹരിതന്‍ മധുരമായ്...
നീ തന്നൊരാ പ്രണയത്തിന്‍
കവിതപോല്‍...
നീ തന്നൊരാ നോവിന്‍
യൗവനമായ്...
നീളുമീ ധരണിതന്‍ മാറിലായോമനെ,
നിന്‍റെ നിഴലായി ചേരുവാനെ-
ന്നുമെന്നുടെ മോഹമായ്
നീ കടം തന്നൊരാ-
യിരുണ്ട പ്രേമത്തിന്‍റെ
സ്മരണകളിരമ്പുമീ ,
നരഗവാതില്‍ക്കലെന്നോര്‍മ്മകള്‍
ഒരു ദുഃഖദീപ്തമായ്
തപം കൊള്ളുന്നിതിവിടെ...!
:::::::::::::::::::::::::::::::::::::::::::::::::::::::::::::


പ്രേമധാര
(കവിത / എഴുതിയത് - അമല്‍ദേവ്.പി.ഡി)
www.mizhipakarppukal.blogspot.in
www.facebook.com/amaldevpd
www.facebook.com/blankpage.entekavithakal
amaldevpd@gmail.com



2015, ഫെബ്രുവരി 8, ഞായറാഴ്‌ച

കലാലയജീവിതം.


മറവിയുടെ കനൽ കൂട്ടിലുറങ്ങുന്ന മധുരമാം ഓർമ്മകൾ ഇതളറ്റു വീഴുന്ന തണൽ കൂടുകൾ, കാട്ടുചെമ്പക ചോട്ടിലുണരുന്ന വസന്തകാലമായ് ഒരു വളപൊട്ടിലുണരുന്ന നനുത്ത സായന്തനങ്ങൾ.... അനുരാഗനിമിഷങ്ങൾ... പറയാൻ മറന്ന നോവുകൾ, ഒരു പുസ്തകത്താളിലൊളിപ്പിച്ചു നിറം മങ്ങിയ മയിൽ‌പീലി തുണ്ടുകൾ... സർഗ്ഗവസന്ത മിഴചേർന്നു കിടക്കുന്ന ഈ കലാലയത്തിരു- മുറ്റത്തു നിൽക്കുമ്പോൾ മങ്ങലേൽക്കാത്ത മധുരസ്മരണകളുണർത്തി കാട്ടുചെമ്പകവും ബദാം മരവും കാറ്റാടി മരവും ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളും ഇടനാഴികളും പുറകിലെ വട്ടകിണറും പാറക്കൂട്ടവും സൗഹൃദങ്ങളും പ്രണയവും നിറഞ്ഞ സായാഹ്നവും പിന്നെ, ചുവരിലെ പരാചയവും വിജയവും ഒരുപോലെ ഏറ്റുവാങ്ങിയ പ്രണയാക്ഷരങ്ങളും... നിന്റെ ഓർമ്മകളും... എല്ലാം ഇന്നിന്റെ ഓർമ്മച്ചായങ്ങളിൽ മൂടിവച്ച വർണ്ണങ്ങളായ് പെയ്തൊഴിയുമ്പോൾ ഓർമ്മകൾക്ക് മേലേ മധുരം കിനിയുന്ന നിമിഷങ്ങളുമായി ഇനിയൊരു കാഴ്ച്ചയിൽ ഓർത്തെടുക്കാൻ ബാക്കിയാകുന്ന, കലാലയമേ... നിനക്ക് പ്രണാമം...
കലാലയജീവിതം. (അമൽദേവ്.പി.ഡി)
amaldevpd@gmail.com

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

അടയാളം

അടയാളം
:::::::::::::::::::

മുറിവേറ്റു പിടയുന്ന
മധുരമാം സ്വപ്‌നങ്ങൾ
ഒരു നോവിൻ ചിറകിൽ
പറന്നുയർന്നു.
നീറും നീഹാരമായ്
നീളുന്നു വീണ്ടുമെൻ
ജീവന്റെയടയാള-
മെന്നുമെന്നും...
അടരാത്തോരടയാള-
മിടയുന്നു നിത്യവും
ഇടറുമെൻ ഹൃദയത്തിൻ
സ്വപ്നങ്ങളായ്.
പതിവായെൻ വാതിലിൻ
ചാരെയൊരുന്മാദ-
ലഹരിയായ് നിറയുന്നു
നിൻ സുഗന്ധം
പറയാതെ നീപോയ,
വഴികളിൽ ഞാൻ തേടു-
മടയാളമെന്തെന്നു
നീയറിഞ്ഞോ...
അഴിയാത്ത നിഴലായി
ആഴങ്ങളിൽ വീഴും
അനുരാഗസിന്ദൂരം
നീയണിഞ്ഞു,
ഉടയുന്നു കരിവള
ഇടയുന്ന നോവുകൾ
അറിയാതൊരിടനാഴി
തുറന്നു തന്നു.
ഇതളിടും പ്രണയത്തിൻ
മധുരമാം ഓർമ്മകൾ
ഒരു മഴവിൽ ചിറകിൽ
പറന്നുയർന്നു,
ഇഴപിരിയാത്തൊരു
ജീവിതസ്വപ്‌നങ്ങൾ
എഴുതിയ കവിതകൾ
പലകുറിയനുരാഗമഭിനയിച്ചു.
ഇനിയൊരു ജന്മത്തിൻ
പ്രണയസാഫല്ല്യം
തേടുന്നൊരടയാളമായിന്നു
ഞാനും.
ഇടയുന്ന സ്വപ്‌നങ്ങൾ
ഉടയുന്ന ജീവിതം
അടരാത്തൊരടയാളം
പകർന്നു വച്ചു...


അടയാളം
അടയാളം
( കവിത - അമൽദേവ്.പി.ഡി)
http://mizhipakarppukal.blogspot.in
www.facebook.com/amaldevpd
amaldevpd@gmail.com