ഈ ബ്ലോഗ് തിരയൂ

മധുരസ്മരണകളുയർത്തി സ്മൃതിപദങ്ങൾ...

മധുരസ്മരണകളുയർത്തി വിദ്യാലയജീവിതം എന്നും ഗൃഹാതുരതയുടെയും പ്രണയത്തിന്റേയും സൗഹൃദങ്ങളുടേയും നല്ല ചിത്രങ്ങളൊരുക്കുന്നു,    നല്ല തണൽ വിരിക്കുന്നു...  ഇഷ്ട്ടങ്ങളെ കോർത്തിണക്കി മഷിതണ്ടും, റെയ്നോൽട്സ് പേനയും, കോമ്പസ്സുമെല്ലാം ഓരോ ക്ലാസ് മുറിയിലേയും ഡസ്ക്കുകളിലും  ബെഞ്ചുകളിലുമെല്ലാം ഒരുക്കുന്ന ചിത്രപ്പണികൾ - സ്മൃതിപദങ്ങൾ... ഒരുവട്ടം കൂടി ആ ചുവരുകൾക്കിടയിൽ, ആ ഇടനാഴികളിൽ കളിയും ചിരിയും ഒക്കെയുമായി ഒരു കുസൃതിക്കാലം, തിരികെയില്ലാത്ത ജീവിതചക്രത്തിൽ തിരിയുന്ന പാവകളായി മാറുമ്പോൾ ഓർമകളിൽ എവിടെയോ ആ ബദാം മരവും മൂവാണ്ടാൻ മാവുമെല്ലാം പൂത്തുലയുന്നു...  ചെറുപയറിന്റെ പച്ചമണം കലർന്ന ഉച്ചക്കഞ്ഞിയും, ക്ലാസ്സ് മുറികളിലെ കലപില ശബ്ദങ്ങളും എല്ലാം ഇന്നലെകളിലെ ഇന്നിന്റെ ഓർമ്മകളായി...
amaldevpd@gmail.com
http://www.facebook.com/blankpage.entekavithakal
Http://mizhipakarppukal.blogspot.com


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ