ഈ ബ്ലോഗ് തിരയൂ

2014, ഡിസംബർ 24, ബുധനാഴ്‌ച

നാഗലിംഗപുഷ്പം

നാഗലിംഗപുഷ്പം 
നാഗലിംഗപുഷ്പം 

ചുവപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങള്‍ കലര്‍ന്ന നാഗലിംഗപുഷ്പത്തിന് 6 ദളങ്ങളുണ്ട്‌. 6 സെന്റീമീറ്ററോളം വലിപ്പമുള്ള നാഗലിംഗപുഷ്പത്തില്‍ തേന്‍ നിര്‍മ്മിക്കപെടുന്നില്ല. cannonball tree എന്ന് ഇംഗ്ലീഷില്‍ അറിയപെടുന്ന ഈ പുഷ്പം സംസ്കൃതത്തില്‍ നാഗപുഷ്പമെന്നും തമിഴില്‍ നാഗലിംഗം, ഹിന്ദിയില്‍ നാഗലിംഗ, തെലുങ്കില്‍ കോടിലിംഗാലു എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇതിന്‍റെ കായ്ക്കള്‍ക്ക് ഏകദേശം ഒരു തേങ്ങയുടെ വലിപ്പം ഉണ്ടാകും. നാഗലിംഗപുഷ്പത്തിന് നല്ല ഹൃദ്യമായ ഗന്ധമാണുള്ളത്.
ഈ പുഷ്പത്തിന്‍റെ ശാസ്ത്രീയ നാമം   -    COUROUPITA GUIANENSIS.
Lecythidaceae
കുടുംബത്തില്‍ പെട്ടതാണ് നാഗലിംഗപുഷ്പം...

എറണാകുളം പാവകുളം ക്ഷേത്രത്തില്‍ വച്ച് കാണാന്‍ ഇടയായ ഈ പുഷ്പത്തെ കുറിച്ച് ഗൂഗിളില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളാണ്...
amaldevpd@gmail.com


2014, ഡിസംബർ 15, തിങ്കളാഴ്‌ച

ശൂന്യതയില്‍...

ശൂന്യതയില്‍...


കാടുകയറിയ ചിന്തകളുമായി
അവസാനമില്ലാത്ത യാത്രകള്‍
അഴുകിയ ജഡം കണക്കെ,
വികൃതമായ ചിന്തകളും പേറി
ഉടച്ചുവാര്‍ക്കാനാകാത്ത
നഷട്ടപെടലുകളുമായി
ശൂന്യതയെ തേടുന്നു...
അരിച്ചിറങ്ങിയ ഇത്തിരിവെട്ടത്തില്‍
നിസ്സഹായതയുടെ
നീര്‍ച്ചാലുകള്‍ ഒഴുകിയകലുന്നു.
മരവിച്ച കൈകളാലെ
കെട്ടിപ്പുണര്‍ന്ന രാവുകള്‍
ബാക്കി വച്ച ഇരുള്‍ മറകള്‍
ആരുടേതെന്നറിയാത്ത
ആര്‍ത്തിപരന്ന നോട്ടങ്ങള്‍
അടര്‍ത്തിയെടുത്ത്
സ്വന്തം കാഴ്ച്ചയെ മറയാക്കി വച്ചു.
മൂടികെട്ടിയ മുഖപടത്തില്‍
നഗ്നമായ ഒരു പൊട്ടിച്ചിരിയുണര്‍ത്തി
വികൃതമായ കാഴ്ച്ചകളോരുക്കി
പടയൊരുക്കം തുടങ്ങീയവര്‍...
അടിത്തറയിളകിയാടുന്ന
ചുവടുപിഴച്ചുഴലുന്ന
ജീവിത യാത്രകള്‍...
നര വന്ന വാക്കുകള്‍ക്കു മേലെ
നുരച്ചിറങ്ങുന്ന
അപരിചിത ഭാഷകള്‍,
അടര്‍ത്തിയെടുക്കാന്‍
ഓര്‍മ്മകളില്ലാതെ
ആഴത്തില്‍ ഊളിയിട്ടു
അഴലുകലഴിച്ചെടുക്കുന്ന
ശൂന്യതയുടെ വേദന...
                                                *****

ശൂന്യതയില്‍...
http://mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com





ശൂന്യതയില്‍...

2014, ഡിസംബർ 14, ഞായറാഴ്‌ച

പ്രണയം...

പ്രണയം...

ഉളളിൽ  അടിഞ്ഞു കൂടിയ
ഓർമകളുടെ
നീണ്ട നിരയിൽ നിന്നും അടർത്തിയെടുത്ത്,
നിറവും രൂപവും നൽകി
വർണനകളുടെ വാരിക്കുഴിയിൽ വീണുടയുന്ന വാക്കുകളെ തേടിയടുക്കുന്ന പകൽസ്വപ്നങ്ങളിലേക്ക്
ഒരിക്കൽ കൂടി
ഊളിയിട്ടു നീന്തി തുടിക്കുമ്പോൾ,
ഉറവു പൊട്ടിയൊഴുകുന്ന കനവുകൾക്കും മേലെ കത്തിയെരിയുന്ന
കറുത്ത പുകമറക്കുള്ളിൽ തിരിച്ചുവരവുകളില്ലാത്തൊരു
യാത്ര തുടങ്ങുകയായി...
"ഒടുക്കവും തുടക്കവും"
തിരശീലക്കു പിന്നിൽ
ഊഴവും കാത്തുനില്ക്കുന്ന
കഥാപാത്രം,
കഥയറിയാതെ ആടുന്ന വേഷങ്ങൾ, പ്രണയവും വേദനയും
എരിഞ്ഞു തീരുന്ന ജീവിതത്തിൽ മുളപൊട്ടുന്ന കാവ്യാത്മകതയും. അന്ത്യമൊഴി
അറിഞ്ഞു വച്ച
അതിർവരമ്പുകൾ
മുറിച്ച് കടന്നപ്പോഴും
കടലോളം സ്നേഹം
വാരിവിതറി
അവളുടെ സ്വപ്നങ്ങളെ
ചിറകിലേന്തി പറന്നവൻ... ചിതലരിക്കാത്ത
ഹൃദയകവാടത്തിൽ
ചിതലരിച്ച
ഓർമ്മകളെ നടതള്ളി
പിന്നെയും പറന്നവൾ,
ഉയർന്നു പൊങ്ങിയ
സ്വപ്നങ്ങളും മോഹങ്ങളും
അടവച്ച് വിരിയിക്കാൻ
ഒരു തുണ്ട് നിമിഷം
ഓർമ്മയായ്‌ നൽകിയവൾ...
പറഞ്ഞു പഴകിയ
വാക്കുകൾക്ക് മീതെ
കനം വച്ച മോഹങ്ങളും
ചേർത്തു വച്ചു
ഒരിക്കൽകൂടി പറഞ്ഞതാണ്
""പ്രണയം
മടുപ്പുകലർന്ന
ലഹരിയായിരുന്നു,
സിരകളിൽ
അരിച്ചിറങ്ങുന്ന
കടുത്ത ഭ്രാന്ത്...""


പ്രണയം... ( അമൽദേവ്.പി.ഡി)
http://mizhipakarppukal.blogspot.in
പ്രണയം...




2014, ഡിസംബർ 6, ശനിയാഴ്‌ച

മധുരസ്മരണകളുയർത്തി സ്മൃതിപദങ്ങൾ...

മധുരസ്മരണകളുയർത്തി സ്മൃതിപദങ്ങൾ...

മധുരസ്മരണകളുയർത്തി വിദ്യാലയജീവിതം എന്നും ഗൃഹാതുരതയുടെയും പ്രണയത്തിന്റേയും സൗഹൃദങ്ങളുടേയും നല്ല ചിത്രങ്ങളൊരുക്കുന്നു,    നല്ല തണൽ വിരിക്കുന്നു...  ഇഷ്ട്ടങ്ങളെ കോർത്തിണക്കി മഷിതണ്ടും, റെയ്നോൽട്സ് പേനയും, കോമ്പസ്സുമെല്ലാം ഓരോ ക്ലാസ് മുറിയിലേയും ഡസ്ക്കുകളിലും  ബെഞ്ചുകളിലുമെല്ലാം ഒരുക്കുന്ന ചിത്രപ്പണികൾ - സ്മൃതിപദങ്ങൾ... ഒരുവട്ടം കൂടി ആ ചുവരുകൾക്കിടയിൽ, ആ ഇടനാഴികളിൽ കളിയും ചിരിയും ഒക്കെയുമായി ഒരു കുസൃതിക്കാലം, തിരികെയില്ലാത്ത ജീവിതചക്രത്തിൽ തിരിയുന്ന പാവകളായി മാറുമ്പോൾ ഓർമകളിൽ എവിടെയോ ആ ബദാം മരവും മൂവാണ്ടാൻ മാവുമെല്ലാം പൂത്തുലയുന്നു...  ചെറുപയറിന്റെ പച്ചമണം കലർന്ന  ഉച്ചക്കഞ്ഞിയും, ക്ലാസ്സ്‌ മുറികളിലെ കലപില ശബ്ദങ്ങളും എല്ലാം ഇന്നലെകളിലെ ഇന്നിന്റെ ഓർമ്മകളായി...
amaldevpd@gmail.com 
Http://mizhipakarppukal.blogspot.com