ഈ ബ്ലോഗ് തിരയൂ

പുഴമറന്ന വഴികൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുഴമറന്ന വഴികൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 മാർച്ച് 7, ചൊവ്വാഴ്ച

പുഴമറന്ന വഴികൾ


--------------------


പുഴയായ് പിരിഞ്ഞ നാ-
മരുവിയായ് പിറന്നതും
ഒരു മണൽ തരിയെന്നിലേ-
ക്കരിച്ചിറങ്ങിയും
പലനാളുര ചെയ്‌ത,
പാപങ്ങളൊഴുകിടുമാ,
പുഴയൊരുദൂതുമായ്
പോയതെങ്ങോ...

മറവിയിലൊരു പുഴ
മധുരമായ് പാടുന്നു
ഓളങ്ങളലതല്ലി
ഈണങ്ങളാക്കുന്നു,
പിരിയുവാൻ വെന്പുന്ന
ആത്മാക്കളെന്തിനോ,
പുഴതന്നാഴങ്ങളിൽ
ചിതലാർത്തിരിക്കുന്നു.

ഈ മണൽപുഴയൊരു,
കാലത്തിൻ വികൃതിയിൽ
കാതോർത്തിരുന്നു
മഴയൊച്ചകേൾക്കുവാൻ.
ഇന്നലെ കോരിച്ചൊരിഞ്ഞൊരാ മഴയെ
കണ്ടതില്ലാരുമേ,
കാത്തുവെച്ചീടുവാൻ...
-----------------------------

അമൽദേവ്.പി.ഡി