ഈ ബ്ലോഗ് തിരയൂ

2025 മേയ് 31, ശനിയാഴ്‌ച

മൂന്നാർ - വട്ടവട ( ക്യാംപിങ് ) അപരിചിതരായി വന്നു പരിചിതരായി മാറിയ ഒരുകൂട്ടം ആളുകളുടെ യാത്ര.



 " യാത്രകൾ അങ്ങനെയാണ്,... പുതിയതായി എന്തിന്റെയൊക്കെയോ ഒരു തുടക്കം. അതെ, അത്രയും മനോഹരമായ ഇടങ്ങളെ, കാഴ്ചകളെ, സൗഹൃദങ്ങളെ.... എല്ലാം അടുത്തറിയാനും മനസ്സിലാക്കാനും കഴിയുന്ന യാത്രകൾ. "




 "വളരെ പെട്ടെന്നായിരുന്നു മൂന്നാർ വട്ടവടയിലേക്ക് ഒരു യാത്ര തരപ്പെട്ടത്. വെറുമൊരു യാത്രയല്ല, പതിവുപോലെ പോകുന്ന ഒറ്റയ്ക്കുള്ള യാത്രയുമല്ല. അപരിചിതരായി വന്നു പരിചിതരായി പിരിഞ്ഞുപോകുന്ന ഒരു യാത്ര. എത്ര മനോഹരമെന്ന് അത് നേരിട്ട് അനുഭവിച്ചപ്പോൾ മനസ്സിലായി." 

  " ജീവിതത്തിൽ വളരെ വൈകിയെത്തുന്ന ചില നല്ല ബന്ധങ്ങളുണ്ട്,... സൗഹൃദം. പിന്നെ ഈ ജന്മം അവർ നൽകിയ പാഠങ്ങളും, അവർ കാണിച്ച വഴികളും, അവർ പറഞ്ഞ ചിന്തകളും എല്ലാം ആയിരിക്കും അത്രയും പ്രിയപ്പെട്ടത്. അങ്ങനെ ഒരാൾ എനിക്ക് പറഞ്ഞു തന്ന കാര്യങ്ങൾ അത് എന്റെ ചിന്തകളെ കുറച്ചൊക്കെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നത് സത്യമാണ്. അങ്ങനെ ഞാൻ കട്ടൻകാപ്പിയുടെ സ്‌ട്രെഞ്ചേഴ്‌സ് ക്യാമ്പിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു."




   ' 2025 മെയ് മാസം 24,25 തീയതികളിലായിരുന്നു അപരിചിതരെ പരിചിതരാക്കുന്ന ആ യാത്ര. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ മുമ്പിൽ നിന്നും അതിരാവിലെ ആറുമണിയോടെ 40 ഓളം വരുന്ന അപരിചിതരായ ഞങ്ങൾ മൂന്നാർ വട്ടവടയിലേക്ക് ഒരു ബസ്സിൽ യാത്ര തുടങ്ങി. കട്ടൻ കാപ്പിയുടെ എല്ലാമായ ജാസ്മിൻ ആയിരുന്നു ഞങ്ങളെ ഏകോപിപ്പിച്ച ആ ഒരാൾ. 



ബസ് എത്തുന്നതിനു മുമ്പേ സൗത്ത് റെയിൽവേ സ്റ്റേഷന് മുമ്പിൽ എത്തിയ എനിക്ക് ഞങ്ങളുടെ കൂടെ വരുന്ന അർജുനെ ആദ്യമായി പരിചയപ്പെടാൻ സാധിച്ചു. തുടർന്ന് ബസ്സിൽ കയറിയപ്പോൾ ഓരോരുത്തരെയും പരിചയപ്പെട്ടു. പിന്നെ ആ പരിചയങ്ങളെ ഏറെ നാളുകളായി ഉള്ള സൗഹൃദങ്ങൾ പോലെ തോന്നിപ്പിച്ചു.'

    ' യാത്രയിൽ ഉടനീളം എല്ലാവരും ആട്ടവും പാട്ടും ഒക്കെയായി ആ യാത്രയെ സന്തോഷപൂർണ്ണമാക്കി. 



രാവിലെ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെടാൻ സാധിച്ചത്. അതിനാൽ തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനുശേഷം, ഉച്ചയ്ക്കുള്ള ഭക്ഷണം വൈകിട്ട് വട്ടവടയിൽ എത്തിയിട്ട് കഴിക്കാമെന്ന് തീരുമാനത്തിലായി. കൂടാതെ മൂന്നാർ റൂട്ടിലെ ട്രാഫിക് ബ്ലോക്ക്അത്രക്ക് ഉണ്ടായിരുന്നു. എല്ലാവരുടെയും കയ്യിൽ കരുതിയിരുന്ന ബിസ്ക്കറ്റുകളും സ്നാക്സുകളും എല്ലാം ഉച്ചയ്ക്ക് ഭക്ഷണമായി. വൈകിട്ട് ആറുമണിക്ക് ചെക്ക് പോസ്റ്റ് കയറണമായിരുന്നു. ശനി ആയതിനാൽ മൂന്നാർ നല്ല വാഹനഗതാഗതം ഉണ്ടായിരുന്നു. എങ്കിലും ഏകദേശം ആറുമണിയോടെ വട്ടവട ചെക്ക് പോസ്റ്റ് താണ്ടി ഞങ്ങൾ യാത്ര തുടർന്നു. "






" മനോഹരമായിരുന്നു ഈ യാത്ര. കാടും മലനിരകളും എന്നും എന്നെ മാടി വിളിച്ചിരുന്നു. അത്രയും ഇഷ്ടമാണ് വനത്തിലൂടെ ഉള്ള യാത്രകൾ. ഒറ്റയ്ക്കുള്ള യാത്രകൾ അത്രയും മനോഹരമാക്കിയിരുന്നത് കാടിൻറെ ആ പച്ചപ്പും കാട്ടരുവുകളും കിളികളുടെ ശബ്ദവും ഒക്കെയായിരുന്നു. ഇന്നീ ഒരുകൂട്ടം മനുഷ്യരുടെ കൂടെ ഒരുമിച്ച് യാത്ര ചെയ്യാൻ കഴിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. പല ദേശങ്ങളിൽ നിന്നും പലതരത്തിലുള്ള ആളുകളാണ് ഒപ്പമുള്ളത്. എല്ലാവരും കൂട്ടമായി ചേർന്ന് ഒന്നായി ഒരു യാത്ര. എത്ര മനോഹരം. മൂന്നാറിലെ തേയിലത്തോട്ടങ്ങൾ താണ്ടി ഞങളുടെ യാത്ര തുടർന്നു." 







 ' വൈകിട്ടോടെ വട്ടവടയിൽ എത്തിയ ഞങ്ങൾ അവിടെ നിന്നും ജീപ്പിൽ ആണ് ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് പോകേണ്ടത്. അതിനുമുമ്പ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാത്തതിനാൽ കുറച്ച് എന്തെങ്കിലും കഴിച്ചു പോകാം എന്ന് തീരുമാനമായി. അവിടെ കണ്ട ഒരു റസ്റ്റോറന്റിൽ കയറി ലഘു ഭക്ഷണം കഴിച്ചു, നല്ല മനോഹരമായ കാഴ്ചകളാണ് ആ റെസ്റ്റോറന്റിൽ നിന്നാൽ കാണാൻ കഴിയുന്നത്. വട്ടവടയുടെ മലയടിവാരം വളരെ മനോഹരമായി അവിടെ നിന്നും കാണാം. '





 " ഭക്ഷണശേഷം ഞങ്ങളെല്ലാവരും ബാഗുകൾ എല്ലാം എടുത്ത് ജീപ്പിൽ കയറി. നാലു ജീപ്പുകളിൽ ആയാണ് ഞങ്ങളുടെ യാത്ര. അരമണിക്കൂറിന്റെ യാത്രയിൽ ഞങ്ങൾ ഞങ്ങളുടെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് എത്തി.( HazyMount) രാത്രി ആയതിനാൽ അവിടെ അധികം കാഴ്ചകളൊന്നും ഇല്ലായിരുന്നു. ടെൻ്റ് സ്റ്റൈയായിരുന്നു ഞങ്ങൾക്ക് പറഞ്ഞിട്ടുള്ളത്. ഒരു ടെന്റിൽ 4 നാലു പേര് വീതം ഉണ്ടായിരുന്നു. അപരിചിതരായി തുടങ്ങി പരിചിതരായ ഞങ്ങൾ അങ്ങനെ ഒരു വീട്ടിൽ എന്നപോലെ കഴിഞ്ഞുകൂടി.







 രാത്രിയിലെ ഭക്ഷണം കഴിച്ചു ആട്ടവും പാട്ടും ചെറിയ മത്സരങ്ങൾ ഒക്കെയായി ആ രാത്രിയെ ആഘോഷിച്ചു. ഫയർ ക്യാമ്പി്ന് ഇടയിൽ ചെറിയ മഴ പെയ്തങ്കിലും മഴയിലും തളരാത്ത ആഘോഷം ആയിരുന്നു അവിടെ. രാത്രി ഏറെ വൈകിയും ആഘോഷങ്ങൾ... സന്തോഷങ്ങൾ നീണ്ടു...."












   " ഞായറാഴ്ച അതിരാവിലെ ട്രക്കിംഗ് ഉണ്ട്. അതിനായി ആറുമണിയോടെ എല്ലാവരും റെഡിയായി ഒരു കട്ടൻ കാപ്പിയൊക്കെ കുടിച്ച് ജീപ്പിൽ കയറി. പോകുന്ന വഴി മനോഹരമായ കാഴ്ചകൾ ജീപ്പ് ഡ്രൈവർ ഞങ്ങളെ കാണിച്ചു തന്നു. ചെറിയൊരു വെള്ളച്ചാട്ടവും ഒരാൾക്ക് വീതം കടക്കാൻ കഴിയുന്ന പാറക്കെട്ടുകൾക്കിടയിലൂടെയുള്ള ഗുഹയിലൂടെയുള്ള നടത്തവും വളരെ എക്സ്പീരിയൻസ് നിറഞ്ഞതായിരുന്നു. മനോഹരമായ ഈ യാത്രയുടെ നല്ല നിമിഷങ്ങൾ വീഡിയോ പകർത്തുവാൻ കഴിഞ്ഞതിൽ ഞാനും സന്തോഷിക്കുന്നു. എല്ലാവരും ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു ട്രക്കിംഗ് വളരെ നന്നായി ആസ്വദിച്ചു. 





ട്രക്കിംഗ് കഴിഞ്ഞ് തിരിച്ച് ടെന്റിൽ എത്തിയതിനുശേഷം ബ്രേക്ഫാസ്റ്റ് ഉണ്ടായിരുന്നു. അതിനുശേഷം പരസ്പരം ഇനിയും കാണാം എന്ന് മനോഹരമായ വാക്കോടെ എല്ലാവരും പരസ്പരം ആലിംഗനം ചെയ്തു ചെറുപുഞ്ചിരി തൂകി... ആ യാത്രയുടെ  നല്ല നിമിഷങ്ങൾ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.











 ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കും. തിരികെ മലയിറങ്ങുമ്പോൾ മനസ്സ് ശൂന്യമാകും. കുറച്ചു ദിവസം കൂടെ ആ ക്യാമ്പ് അങ്ങനെ നിന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും. രണ്ടുദിവസം കൊണ്ട് കുറച്ചു സുഹൃത്തുക്കളെ സ്വന്തമാക്കി ഞാനും തിരിച്ച് ആ മലയിറങ്ങി. ഒരുപാട് സന്തോഷം. ടീം കട്ടൻ കാപ്പിക്ക് ആശംസകൾ.....






THANK YOU....

#kattankappi_for_solo_travelers

amaldevpd@gmail.com

9400765782











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ