ഈ ബ്ലോഗ് തിരയൂ

2025 ജൂലൈ 2, ബുധനാഴ്‌ച

❤️🙏🏻🫂

ഓർമ്മകൾക്ക് ഒടുക്കത്തെ മൂർച്ചയാണ്… 🔥 തീ പോലെ ആളി കത്തും. തിരമാലകൾ പോലെ പുറകെ പുറകെ വന്നടിക്കും. കാലത്തിന്റെ പുസ്തക താളുകളിൽ എഴുതി ചേർക്കാത്ത കഥയായി, കവിതയായി മാറും. മാറണം. മറഞ്ഞു പോകണം മറവിയിലേക്ക്. ഇരുള് വീണ മുറിയിൽ നിന്നും പുറത്തിറങ്ങണം. ഒടുക്കം മനം നിറഞ്ഞു പറയണം. തെറ്റ്. ക്ഷമ. പറഞ്ഞു വച്ച കഥകളിൽ അതിന്റെ അർത്ഥം തിരഞ്ഞ മനസ്സുകളിൽ, വെറുപ്പിന്റെ സ്നേഹം പകരാതിരിക്കട്ടെ. മിഴികളിൽ വേദനയുടെ മഴനീർചാലുകൾ വടുക്കൾ വീഴ്ത്താതിരിക്കട്ടെ. ഇനിയൊരു നിമിഷം ഇതുപോലെ ഉണ്ടാകാതിരിക്കട്ടെ. ഇതെന്റെ ഓർമ്മകളാണ്. മൗനമാണ് ഏറ്റവും മനോഹരമായത് എന്ന് എന്നെ പഠിപ്പിച്ച ഓർമ്മകൾ. നന്ദി വാക്കുകൾക്ക് മേൽ, നിരാലംബനായ ഏകാകിയുടെ ഹൃദയ സ്പർശിയായ ക്ഷമാപണം മാത്രം. 🙏🏻🌿🦋

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ