ശൂന്യതയില്‍...
കാടുകയറിയ ചിന്തകളുമായി
അവസാനമില്ലാത്ത യാത്രകള്‍
അഴുകിയ ജഡം കണക്കെ,
വികൃതമായ ചിന്തകളും പേറി
ഉടച്ചുവാര്‍ക്കാനാകാത്ത
നഷട്ടപെടലുകളുമായി
ശൂന്യതയെ തേടുന്നു...
അരിച്ചിറങ്ങിയ ഇത്തിരിവെട്ടത്തില്‍
നിസ്സഹായതയുടെ
നീര്‍ച്ചാലുകള്‍ ഒഴുകിയകലുന്നു.
മരവിച്ച കൈകളാലെ
കെട്ടിപ്പുണര്‍ന്ന രാവുകള്‍
ബാക്കി വച്ച ഇരുള്‍ മറകള്‍
ആരുടേതെന്നറിയാത്ത
ആര്‍ത്തിപരന്ന നോട്ടങ്ങള്‍
അടര്‍ത്തിയെടുത്ത്
സ്വന്തം കാഴ്ച്ചയെ മറയാക്കി വച്ചു.
മൂടികെട്ടിയ മുഖപടത്തില്‍
നഗ്നമായ ഒരു പൊട്ടിച്ചിരിയുണര്‍ത്തി
വികൃതമായ കാഴ്ച്ചകളോരുക്കി
പടയൊരുക്കം തുടങ്ങീയവര്‍...
അടിത്തറയിളകിയാടുന്ന
ചുവടുപിഴച്ചുഴലുന്ന
ജീവിത യാത്രകള്‍...
നര വന്ന വാക്കുകള്‍ക്കു മേലെ
നുരച്ചിറങ്ങുന്ന
അപരിചിത ഭാഷകള്‍,
അടര്‍ത്തിയെടുക്കാന്‍
ഓര്‍മ്മകളില്ലാതെ
ആഴത്തില്‍ ഊളിയിട്ടു
അഴലുകലഴിച്ചെടുക്കുന്ന
ശൂന്യതയുടെ വേദന...
*****
ശൂന്യതയില്‍...
http://mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com
ശൂന്യതയില്‍...
കാടുകയറിയ ചിന്തകളുമായി
അവസാനമില്ലാത്ത യാത്രകള്‍
അഴുകിയ ജഡം കണക്കെ,
വികൃതമായ ചിന്തകളും പേറി
ഉടച്ചുവാര്‍ക്കാനാകാത്ത
നഷട്ടപെടലുകളുമായി
ശൂന്യതയെ തേടുന്നു...
അരിച്ചിറങ്ങിയ ഇത്തിരിവെട്ടത്തില്‍
നിസ്സഹായതയുടെ
നീര്‍ച്ചാലുകള്‍ ഒഴുകിയകലുന്നു.
മരവിച്ച കൈകളാലെ
കെട്ടിപ്പുണര്‍ന്ന രാവുകള്‍
ബാക്കി വച്ച ഇരുള്‍ മറകള്‍
ആരുടേതെന്നറിയാത്ത
ആര്‍ത്തിപരന്ന നോട്ടങ്ങള്‍
അടര്‍ത്തിയെടുത്ത്
സ്വന്തം കാഴ്ച്ചയെ മറയാക്കി വച്ചു.
മൂടികെട്ടിയ മുഖപടത്തില്‍
നഗ്നമായ ഒരു പൊട്ടിച്ചിരിയുണര്‍ത്തി
വികൃതമായ കാഴ്ച്ചകളോരുക്കി
പടയൊരുക്കം തുടങ്ങീയവര്‍...
അടിത്തറയിളകിയാടുന്ന
ചുവടുപിഴച്ചുഴലുന്ന
ജീവിത യാത്രകള്‍...
നര വന്ന വാക്കുകള്‍ക്കു മേലെ
നുരച്ചിറങ്ങുന്ന
അപരിചിത ഭാഷകള്‍,
അടര്‍ത്തിയെടുക്കാന്‍
ഓര്‍മ്മകളില്ലാതെ
ആഴത്തില്‍ ഊളിയിട്ടു
അഴലുകലഴിച്ചെടുക്കുന്ന
ശൂന്യതയുടെ വേദന...
*****
ശൂന്യതയില്‍...
http://mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com
ശൂന്യതയില്‍...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ