ഈ ബ്ലോഗ് തിരയൂ

2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

പ്രേമധാര

പ്രേമധാര


ഈ മുറിവുണങ്ങില്ലോമനെ
നീ തന്ന പ്രേമധാര-
യൊഴുകിയേതു ഗംഗയിലലിഞ്ഞാലും.
നിന്‍ കിളികൊഞ്ചലിന്‍
തപ്ത നാദം കേട്ടെന്‍
തരള മൃദുലമെന്നിദയമൊരു,
നോവിന്‍ കഥയറിഞ്ഞു.

തരളമാം പ്രണയസരോവര-
തീരത്തിലമരുന്ന
സന്ധ്യയെ പോലെന്‍റെ നിഴലായി
നീ മാറും വേളയിതെന്നിലെ,
ചൂടിന്‍റെ-യചയ്യമാം
രതിവേഗതന്തുവില്‍
നീ തൊട്ടൊരനുരാഗ-
ചന്ദനകുറിയുടെ
സുഗന്ധമുണരും നീഹാരവുമായി
ലളിത മധുരമൊരു കവിതതന്‍
ചുവടുമായലസമെന്‍
ചാരത്തണഞ്ഞൊരു,
നോവായി മാറവേ.....
പ്രിയതേ... നീ
അന്നെനിക്കേകിയ ചുംബന -
പ്പൂക്കള്‍തന്‍ സൗരഭ്യമിന്നെന്‍റെ,
യിടനെഞ്ചിലുറവായ
പ്രണയത്തിന്‍ ആഴിയില്‍
ഒരു നൂറു സ്വപ്നമായ്
തിരയിളക്കി...

നിന്‍ കണ്മുനയാലെന്‍
കരളിന്‍റെയുള്ളിലായ്
വരച്ചു വച്ചൊരാ-
പ്രണയസൂക്തത്തങ്ങളില്‍ നിന്നും
പറന്നുയരുന്ന കനല്‍ചിറകുകള്‍
വെട്ടിയരിഞ്ഞെന്‍റെ,
സ്വപ്നങ്ങളെ നീ നിന്‍റെ
ദ്രിഷ്ട്ടി ദോഷം കണക്കെ,
കണ്ടൊരാ ചിതയുടെ മുകളിലായ്
ഒരു ചന്ദനത്തിരിയുടെ,
സുഗന്ധം വമിക്കുന്ന
തടിമേലമരുന്ന ദേഹിയെ
പുറം തിരിഞ്ഞോമനേ നീ
യാത്രയാക്കുമീ തീരത്തു നിന്നു-
മെന്നാലുമെന്‍ മുറിവേറ്റു
പിടയുന്ന ഹൃദയത്തിന്‍
നോവുകള്‍...
നീ തന്നൊരാ പൂക്കള്‍ തന്‍
നിറങ്ങളായ്‌...
നീ തന്നൊരാ ചുംബന-
ലഹരിതന്‍ മധുരമായ്...
നീ തന്നൊരാ പ്രണയത്തിന്‍
കവിതപോല്‍...
നീ തന്നൊരാ നോവിന്‍
യൗവനമായ്...
നീളുമീ ധരണിതന്‍ മാറിലായോമനെ,
നിന്‍റെ നിഴലായി ചേരുവാനെ-
ന്നുമെന്നുടെ മോഹമായ്
നീ കടം തന്നൊരാ-
യിരുണ്ട പ്രേമത്തിന്‍റെ
സ്മരണകളിരമ്പുമീ ,
നരഗവാതില്‍ക്കലെന്നോര്‍മ്മകള്‍
ഒരു ദുഃഖദീപ്തമായ്
തപം കൊള്ളുന്നിതിവിടെ...!
:::::::::::::::::::::::::::::::::::::::::::::::::::::::::::::


പ്രേമധാര
(കവിത / എഴുതിയത് - അമല്‍ദേവ്.പി.ഡി)
www.mizhipakarppukal.blogspot.in
www.facebook.com/amaldevpd
www.facebook.com/blankpage.entekavithakal
amaldevpd@gmail.com



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ