ഈ ബ്ലോഗ് തിരയൂ

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ജന്മമന്ത്രം...

ജന്മമന്ത്രം...
(എഴുതിയത് - അമൽദേവ്.പി.ഡി)
::::::::::::::::::::

ഈ ജന്മദീപ-
മണയാതിരിപ്പു,
നിൻ പ്രേമഗംഗയി-
ലെൻ കാമ,
മോഹങ്ങളസ്തമിപ്പു.
നീളും വിചനമാം
ധരണിതൻ മാറി-
ലുദിരുന്ന മിഴിദീപ,
മൊരുകൊടുങ്കാറ്റേറ്റ-
ണയാതിരിപ്പു...
ഉരുളും കാലചക്ര-
മിടയുന്നു ജീവിത,
സത്യമായ് മാറുന്ന
നിഴൽ വേഗമായ്‌.
കെട്ടിയാടുന്ന
വേഷങ്ങളൊട്ടുമേ,
ചേർന്നതില്ലിനിയുമീ
കാലമെത്ര പോകിലും.
തപ്തമോഹങ്ങ-
ളുരചെയ്ത പാപങ്ങൾ
സ്നിഗ്ധമാം
പ്രേമകാവ്യങ്ങൾ
പോലെയായ്...
നെഞ്ചിലുണരുന്ന
ആത്മമന്ത്രങ്ങളെ,
തട്ടിയുടയുന്നു
വശ്യമോഹങ്ങളും.
മൗനം ഭജിച്ചു കൊണ്ടാ-
സുരലോകവൃന്ദങ്ങ,
ളെതന്റെ ജന്മ -
ജന്മാന്തര പാപങ്ങൾ തൻ
സുകൃതം പേറുന്ന
ഭാണ്ഡമേല്പ്പിച്ചു
ഞാൻ മടങ്ങവേ,
കത്തിയാളുന്ന
വെയിൽനാളമൊന്നേറ്റു
പിടയുന്നൊരെന്നാത്മാവിൻ,
തപ്ത ശിലപോലുരുകുന്നു
പ്രേമഭാരമേറിടുമെൻ
നെഞ്ചകം...
നിത്യമുരുവിടും
സത്യങ്ങളെ താണ്ടി,
ചെന്നതാമീ-
വേഷങ്ങളിൽ
ജന്മമന്ത്രങ്ങൾ
ജപിച്ചുകൊണ്ടാ-
ച്ചുടലതൻ സത്വമായ്
മാറാതിരിപ്പു...
:::::::::::::::::::::::::::::::::

ജന്മമന്ത്രം...
(എഴുതിയത് - അമൽദേവ്.പി.ഡി)

www.mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal
http://www.facebook.com/amaldevpd
Amaldevpd@gmail.com







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ