ഈ ബ്ലോഗ് തിരയൂ

2015, ഫെബ്രുവരി 8, ഞായറാഴ്‌ച

കലാലയജീവിതം.


മറവിയുടെ കനൽ കൂട്ടിലുറങ്ങുന്ന മധുരമാം ഓർമ്മകൾ ഇതളറ്റു വീഴുന്ന തണൽ കൂടുകൾ, കാട്ടുചെമ്പക ചോട്ടിലുണരുന്ന വസന്തകാലമായ് ഒരു വളപൊട്ടിലുണരുന്ന നനുത്ത സായന്തനങ്ങൾ.... അനുരാഗനിമിഷങ്ങൾ... പറയാൻ മറന്ന നോവുകൾ, ഒരു പുസ്തകത്താളിലൊളിപ്പിച്ചു നിറം മങ്ങിയ മയിൽ‌പീലി തുണ്ടുകൾ... സർഗ്ഗവസന്ത മിഴചേർന്നു കിടക്കുന്ന ഈ കലാലയത്തിരു- മുറ്റത്തു നിൽക്കുമ്പോൾ മങ്ങലേൽക്കാത്ത മധുരസ്മരണകളുണർത്തി കാട്ടുചെമ്പകവും ബദാം മരവും കാറ്റാടി മരവും ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളും ഇടനാഴികളും പുറകിലെ വട്ടകിണറും പാറക്കൂട്ടവും സൗഹൃദങ്ങളും പ്രണയവും നിറഞ്ഞ സായാഹ്നവും പിന്നെ, ചുവരിലെ പരാചയവും വിജയവും ഒരുപോലെ ഏറ്റുവാങ്ങിയ പ്രണയാക്ഷരങ്ങളും... നിന്റെ ഓർമ്മകളും... എല്ലാം ഇന്നിന്റെ ഓർമ്മച്ചായങ്ങളിൽ മൂടിവച്ച വർണ്ണങ്ങളായ് പെയ്തൊഴിയുമ്പോൾ ഓർമ്മകൾക്ക് മേലേ മധുരം കിനിയുന്ന നിമിഷങ്ങളുമായി ഇനിയൊരു കാഴ്ച്ചയിൽ ഓർത്തെടുക്കാൻ ബാക്കിയാകുന്ന, കലാലയമേ... നിനക്ക് പ്രണാമം...
കലാലയജീവിതം. (അമൽദേവ്.പി.ഡി)
amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ