ഈ ബ്ലോഗ് തിരയൂ

2023, ഒക്‌ടോബർ 1, ഞായറാഴ്‌ച

മഴയ്ക്കൊപ്പം അതിരപ്പിള്ളിയിലേക്ക്... ഒരു സൈക്ലിംഗ് ചലഞ്ച്. 100 km

 


Century Day Happy Sunday ❤️🔥🤟🚴🌧️

Again 100 km
Thànk You @amity_riderz

" Amity RiderZ' Anniversary Ride.
Starting from Chalakudy Kalabhavan Mani Park to Athirappily, the Niagara of Kerala. A cool ride. "

" രാവിലെ നാലരയോടെ വീട്ടിൽ നിന്നും ഇറങ്ങി. നല്ല മഴ ആയിരുന്നു. ഇരുളിനെ വകഞ്ഞു മാറ്റി എൻറെ ' PATH 3 '  മഴയും ആസ്വദിച്ചു ചലകുടിയിലേക്ക്...

5.15 ഓടെ കലാഭവൻ മണി പാർക്കിൽ എത്തി. ചലഞ്ചിനു മുമ്പേ സൈക്കിൾ എല്ലാം പെർഫെക്റ്റ് ആണോ എന്ന് പരിശോധിച്ചു. 6.30 ഓടെ FlagOff. അല്പം മഴ കുറഞ്ഞിരുന്നു. ആനമല ജൻഷണിൽ നിന്നും അതിരപ്പിള്ളി റോഡിലേക്ക്....




നിരവധി കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെയുള്ള റോഡാണ് അതിരപ്പള്ളിയിലേക്ക്. ഞങ്ങൾ 50ലധികം റൈഡേഴ്സ് ഉണ്ടായിരുന്നു.  ചെറിയ ചെറിയ ഗ്രൂപ്പുകളായി ഞങ്ങൾ പതുക്കെ കയറ്റങ്ങളും ഇറക്കങ്ങളും കയറിയിറങ്ങി ഫിനിഷിംഗ് പോയിന്റിലേക്ക്... ഇടുക്കി കണക്ക് പെയ്ത മഴ സൈക്കിൾ സവാരിക്ക് വേറെ ഒരു അനുഭൂതി നൽകി. തല നനയണ്ട എന്ന് വിചാരിച്ചു കോട്ട് ഇട്ടു. എങ്കിലും മഴ നന്നായി നനഞ്ഞു. മഴയുടെ താളത്തിനു ഒപ്പം ഞങ്ങൾ സൈക്കിൾ ചവിട്ടി.





അതിരപ്പിള്ളിയിലേക്ക് ഒരു സൈക്കിൾ പോകണം എന്നുള്ളത് വളരെക്കാലമായുള്ള ആഗ്രഹം ആയിരുന്നു. കൊച്ചിൻ Rider's ൽ ഉള്ള കാലം അതിരപ്പിള്ളിയിലേക്ക് പ്ലാൻ ചെയ്തിരുന്നു. പക്ഷേ അന്ന് അത് നടന്നില്ല.

ഫിനിഷിംഗ് പോയിൻറ് എത്തി ഫോട്ടോ എടുത്തു. മെഡലുകൾ സമ്മാനിച്ചു. ബ്രേക്ഫാസ്റ്റ് ഉണ്ടായിരുന്നു...
പിന്നെ ഒരു ഗ്രൂപ്പ് സെൽഫി സമയം....








തിരിച്ച് ഇറങ്ങുമ്പോൾ അതിരപ്പള്ളി വ്യൂ പോയിൻറ് കാണാൻ പോയി. അവിടെനിന്ന് എല്ലാവരും വാഴച്ചാൽ വരെ പോകാമെന്ന് തീരുമാനത്തിലെത്തി. നല്ല കനത്തിൽ പെയ്യുന്ന മഴക്കൊപ്പം ഞങ്ങൾ അതിരപ്പിള്ളിയുടെ ഉൾവനത്തിലേക്ക്. ചാർപ്പ വെള്ളച്ചാട്ടം കണ്ടു അവിടെനിന്നും നേരെ വാഴച്ചാൽ. മൊബൈൽ നനയാതിരിക്കാൻ പ്ലാസ്റ്റിക് കവർ ഇട്ടിരുന്നു അതുകൊണ്ടുതന്നെ മഴയത്തും അനായാസം ഫോട്ടോസ് വീഡിയോസ് എടുക്കാൻ കഴിഞ്ഞു.













അങ്ങനെ വീണ്ടും ഒരു 100 കിലോമീറ്റർ തികച്ചു. വാഴച്ചാലിൽ നിന്ന് തിരിച്ചു നേരെ വീട്ടിലേക്ക്.  ഒന്നരയോടെ വീട്ടിലെത്തി.

അപ്പോഴും മഴ തോർന്നിട്ടുണ്ടായിരുന്നില്ല."

🌧️🚴🔥🤟❤️

#cyclinglifestyle #amityriderz #cyclimgisfreedom #cyclingismymeditation #cyclingaddict #cyclinglife #morningmotivation #morningvibes #athirappillyvibes🤘 #vazhachalforest #charpa_waterfalls #wildlifephotography #athirappilly #hybridcycle #mtbride #cyclegram #cycleriderskerala

@amity_riderz

@pdvlog_s

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ