" ഓർമ്മകളിലൂടെ ഉള്ള യാത്ര തുടരുകയാണ്.... ആനന്ദത്തിന്റെ അങ്ങേയറ്റത്ത് ചെന്ന് നിൽക്കുമ്പോൾ മനസ്സിനും ശരീരത്തിനും എന്തോ ഒരു പ്രത്യേക അനുഭൂതിയാണ്. ഓർമ്മകൾ ചില്ലിട്ടു വച്ച മനസ്സിൻറെ അകത്തളത്തിൽ നിന്ന് ഇടയ്ക്കൊക്കെ അത് താഴെവീണു തകരാറുണ്ട്. ആ ചില്ലു കൂടാരം താഴെ വീണുടയുമ്പോൾ എൻറെ ഓർമ്മകളും ചിന്നിചിതറും. ഒരിക്കൽ പോലും തേട്ടി തേട്ടി വരരുത് എന്ന് ആഗ്രഹത്താൽ താഴിട്ട് പൂട്ടിവെച്ച ഓർമ്മകളും നിമിഷങ്ങളും ഒക്കെയുണ്ട്. ഏതോ നിമിഷത്തിൽ അവയൊക്കെ വീണ്ടും എൻറെ മനസ്സിനെ താളം തെറ്റിക്കാൻ കടന്നുവരും. രാത്രിയുടെ കനം വെച്ച ഇരുട്ടിൽ തനിയെ കിടന്നു ഞാൻ മിഴിവാർന്നിരിക്കും. പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ എന്നിലേക്ക് വരും വരെ. ആ രാത്രിയെ തള്ളിനീക്കാൻ ഞാനേറെ കഷ്ടപ്പെടും. എൻറെ ആനന്ദം എൻറെ സന്തോഷം എൻറെ എല്ലാം ചിലപ്പോൾ അവിടെ നഷ്ടമാകും. ജനലഴികളിലൂടെ പ്രഭാതത്തിന്റെ പൊൻവർണ്ണ കിരണങ്ങൾ എൻറെ നേർക്ക് അടുക്കുന്ന ആ സമയം ഞാൻ വീണ്ടും പരമാനന്ദത്തിന്റെ അങ്ങേയറ്റത്ത് ചെന്ന് നിൽക്കും. പിന്നെ എൻറെ ഓർമ്മകൾക്കും ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾക്കും എന്നെ വേട്ടയാടാൻ ആവില്ല. " രാത്രി " അതൊരു ഭീകരമായ അവസ്ഥയാണ്. ഒരുവേള ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപ്പെടുന്നതും രാത്രിയെയാണ്. ചിലപ്പോഴൊക്കെ ആ താളം തിരിച്ചുപിടിക്കാൻ വെറുതെ നിലാവത്ത് ഇറങ്ങി നടക്കും. എങ്ങോട്ടെന്നില്ലാതെ എവിടേക്കെന്നില്ലാതെ. ഈ പ്രഭാതത്തിന്റെ ഓർമ്മകളും പേറി വീണ്ടും ഞാൻ എൻറെ യാത്ര തുടരുകയാണ്... " ❤️🚴🔥
http://mizhipakarppukal.blogspot.com ഓര്‍മ്മകള്‍ വരച്ചിടുന്നിടം... വായനയുടെ ലോകത്ത് നിന്നും കിട്ടുന്ന അക്ഷരകൂട്ടങ്ങളെ ഇവിടെ അടുക്കിവയ്ക്കുന്നു. Contact: amaldevpd@gmail.com
ഈ ബ്ലോഗ് തിരയൂ
2023 ഒക്‌ടോബർ 4, ബുധനാഴ്‌ച
ഓർമ്മകളിലൂടെ ഉള്ള യാത്ര തുടരുകയാണ്....
I am P.D Amaldev
I like reading and writing. I write mostly poetry. I love traveling a lot. My job is media activity. I work as a Video Content Producer in Mathrubhumi Printing & Publishing Ltd.
The blog has been around for years. It's a place to write down what I feel in my mind. Mizhipakarppukal.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
കടപ്പാട്: കുട്ടംകുളം സമരത്തെ കുറിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കിയതിന് Google, Wikipedia നന്ദി. ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക...
-
" യാത്രകൾ അങ്ങനെയാണ്,... പുതിയതായി എന്തിന്റെയൊക്കെയോ ഒരു തുടക്കം. അതെ, അത്രയും മനോഹരമായ ഇടങ്ങളെ, കാഴ്ചകളെ, സൗഹൃദങ്ങളെ.... എല്ലാം അടുത്...
-
കണ്ണെത്താ ദൂരത്ത് ആകാശത്തോളം വലിയ സ്വപ്നങ്ങളുണ്ട്. ആഗ്രഹങ്ങളുണ്ട്…. അകലങ്ങളിൽ അതിരുകൾക്കപ്പുറം, ആർഭാടമില്ലാത്ത ആനന്ദത്തിന്റെ നീലിച്ച വടുക്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ