ഈ ബ്ലോഗ് തിരയൂ

2025 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

എല്ലാറ്റിനും ഒടുവിൽ ക്ഷമപറയണം. സ്നേഹിച്ചതിന്….. സ്നേഹിക്കപ്പെട്ടതിനു…. ചിരിച്ചതിന്…. എല്ലാം….

കണ്ണെത്താ ദൂരത്ത് ആകാശത്തോളം വലിയ സ്വപ്നങ്ങളുണ്ട്. ആഗ്രഹങ്ങളുണ്ട്…. അകലങ്ങളിൽ അതിരുകൾക്കപ്പുറം, ആർഭാടമില്ലാത്ത ആനന്ദത്തിന്റെ നീലിച്ച വടുക്കൾ കാണാം. ആ വലിയ കുന്നിൻമുകളിൽ ഒറ്റക്കിരുന്നു പകലിനെ രാത്രിയുടെ നിശബ്ദതയിലേക്ക് തള്ളിയിടണം. സ്വയം മൗനമായിരിക്കണം. ഓർമ്മകളുടെ കാണാകയങ്ങളിലേക്ക് എത്തിനോക്കണം. നൊമ്പരച്ചിറകിലേറി ആ വലിയ പാറമുകളിൽ ചെന്നെത്തണം. ഒറ്റയ്ക്കിരിക്കണം. ഗസലുകൾ കേൾക്കണം. തികട്ടി വരുന്ന ഓർമ്മപ്പെടുത്തലുകളെ നോക്കി ഉറക്കെ കരയണം. ചിരിക്കാൻ മറന്നു തുടങ്ങിയ നിമിഷങ്ങളെയോർത്ത് അലസമായി ചിരിക്കണം. ഒറ്റയ്ക്കിരിക്കണം. ഒറ്റയായിരിക്കണം. ഓർമ്മ വറ്റിയ ജീവനിൽ അവശേഷിക്കുന്ന നൊമ്പരപ്പാടുകളെ തലോടി, കുന്നിൻ മുകളിലേക്ക് ഇരച്ചു കയറുന്ന ഇളം ചൂടാർന്ന കാറ്റിനൊപ്പം വെറുതെയിരിക്കണം. നോവറിയണം. എല്ലാറ്റിനും ഒടുവിൽ ക്ഷമപറയണം. സ്നേഹിച്ചതിന്….. സ്നേഹിക്കപ്പെട്ടതിനു…. ചിരിച്ചതിന്…. എല്ലാം…. ഈ സൂര്യനും മറയുന്നു. ഇരുട്ടിന്റെ ആത്മാവിനെ തേടി. പകലിന്റെ കഥകൾ പറയാൻ. നിശയുടെ നീർത്തെറ്റിയലയുന്ന മാദകമോഹങ്ങളെ ചുംബിച്ചുണർത്താൻ. രാത്രിയുടെ തരാട്ട് പാട്ട് കേൾക്കുവാൻ “…. . .
. . . . amaldevpd@gmail.com .