ഈ ബ്ലോഗ് തിരയൂ

2025 മാർച്ച് 25, ചൊവ്വാഴ്ച

തോരാമഴ

 " കനവുകൾ 

കനലായി 

എരിഞ്ഞമരുമ്പോൾ;

സ്നേഹത്തിൻ

തോരാമഴയായി നീ,

പെയ്തിറങ്ങി

എന്നിൽ...." ❤️




amaldevpd@gmail.com 




പ്രേമ താളം

 "സ്വപനമേ...

പകരുകനീ,

നിന്നിലെ പ്രേമ -

താളമെൻ 

ഹൃത്തിലായ്..."




amaldevpd@gmail.com 



നീരാടും താളമെ...

 "പ്രണയമാം 

പൊയ്കയിൽ

നീരാടും താളമേ;

നിൻരാഗ മോഹത്തിൻ

സ്വരാഗമായി ഞാൻ..."








amaldevpd@gmail.com



നിറതിങ്കളെ...

 "താരാട്ടും 


തെന്നലിൻ,


രാതീരം തേടുവാൻ


നാമെത്ര 


കൊതിപ്പൂ;


നിറതിങ്കളെ..."






amaldevpd@gmail.com



പ്രേമത്തിന് വേരുകൾ..

 " ഇന്നീ ഭൂവിതിൽ

നാം തേടും ഹൃദ്യമാം

പ്രേമത്തിൻ വേരുകളെത്ര -

യാഴത്തിലായ്

പടർന്നുവോ..."


amaldevpd@gmail.com


2025 മാർച്ച് 15, ശനിയാഴ്‌ച

❤️

 "കരളിലൊരു

കവിതയെഴുതുവാൻ

തരൂ പ്രിയെ....

നിൻ ഹൃദയ തുടിപ്പുകൾ..... ❤️

❤️

 " ഇരുകരങ്ങളിൽ

കോർക്കും നാം

നമ്മിലെ പ്രണയനാളുകൾ"



2025 മാർച്ച് 1, ശനിയാഴ്‌ച

കാതലി

 കാതലി

________




കനമേറിയ നെഞ്ചിൽ 

കടലാസ് പൂ പോലെ 

മൗനമായി വന്നിരുന്നവൾ....


സ്വപ്നങ്ങൾക്ക് 

ചിറകുകൾ 

വയ്ക്കാൻ തുടങ്ങിയപ്പോൾ 

എന്നരികത്തായി ഓടിയെത്തിയവൾ...


നോവിലും 

നിറചിരിയോടെ

ഒപ്പമിരുന്നവൾ...


അനുരാഗത്തിൻ്റെ

ആനന്ദം

നെറുകയിൽ

പകർന്നവൾ...


മനസ്സിൻ്റെ

താളം

ഇടറാതെ

നോക്കിയവൾ...


പ്രണയമെന്തെന്ന

ചോദ്യത്തിന്...?

അത്;

നീയാണെന്നു

ഉത്തരം പറഞ്ഞവൾ...





അമൽദേവ് പി ഡി 


_______________________________




❤️

 എന്നിടനെഞ്ചില് പിടക്കണ്

നിൻ്റെ മൗനം....

എന്നരികത്തായ് 

വരുകില്ലേ

ഇന്നു നീ...

കാത്തിരിപ്പാണ്

കാതലെ നിന്

കൊലുസ്സിൻ

നാദമൊന്നു കേൾപ്പാൻ....