കാതലി
________
കനമേറിയ നെഞ്ചിൽ
കടലാസ് പൂ പോലെ
മൗനമായി വന്നിരുന്നവൾ....
സ്വപ്നങ്ങൾക്ക്
ചിറകുകൾ
വയ്ക്കാൻ തുടങ്ങിയപ്പോൾ
എന്നരികത്തായി ഓടിയെത്തിയവൾ...
നോവിലും
നിറചിരിയോടെ
ഒപ്പമിരുന്നവൾ...
അനുരാഗത്തിൻ്റെ
ആനന്ദം
നെറുകയിൽ
പകർന്നവൾ...
മനസ്സിൻ്റെ
താളം
ഇടറാതെ
നോക്കിയവൾ...
പ്രണയമെന്തെന്ന
ചോദ്യത്തിന്...?
അത്;
നീയാണെന്നു
ഉത്തരം പറഞ്ഞവൾ...
അമൽദേവ് പി ഡി
_______________________________
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ