ഈ ബ്ലോഗ് തിരയൂ

2019 ജനുവരി 9, ബുധനാഴ്‌ച

അഭിനിവേശം ഒപ്പം അഭിമാനവും 📽️

ഒരുതരം അഭിനിവേശമാണ്, ഒപ്പം
അഭിമാനവും ഉന്മാദവും സന്തോഷവും പകരുന്നതാണ് എനിക്ക് ഈ ജോലി.


വർഷങ്ങൾ കടന്ന് പോയി...

ചാലക്കുടിയിൽ നിന്ന് തുടങ്ങിയ മീഢിയ പ്രവർത്തനം കൊച്ചിയും കോഴിക്കോടും തൃശ്ശൂരും പിന്നിട്ട് വീണ്ടും ചാലക്കുടിയിൽ എത്തി നിൽക്കുന്നു.

ഒപ്പം നിന്ന സൗഹൃദങ്ങൾ,..

ഏറെ സന്തോഷകരം, ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ തടിച്ചുകൂടുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കാൻ തിടുക്കം കൂട്ടുന്ന എന്റെ വാശി...

തുടരും.....

ഒരുതരം അഭിനിവേശമാണ്, ഒപ്പം
അഭിമാനവും ഉന്മാദവും സന്തോഷവും പകരുന്നതാണ് എനിക്ക് ഈ ജോലി.

Photo clicked by: O.A.Arunbabu.


വർഷങ്ങളേറെ കഴിഞ്ഞു, ഒരു ഏപ്രിൽ 20...


വർഷങ്ങളേറെ കഴിഞ്ഞു, ഒരു ഏപ്രിൽ 20... പതിനൊന്നു മണിയോടടുത്ത സമയം. ജോലി തേടി നടന്ന എന്റെ നിഴലുകൾ അന്ന് ചാലക്കുടിയുടെ മണ്ണിൽ പതിഞ്ഞു.
പിന്നീടാനിഴൽ എ സി വി എന്ന ലോകത്തിന്റെ വാതിൽക്കൽ വന്ന് നിൽക്കുന്നു,...
കണ്ണട വച്ച്, ഒരു പേനതുമ്പിൽ താൻ തീർത്ത വൈവിദ്ധ്യങ്ങൾ നിറഞ്ഞ വാർത്താലോകത്തിന്റെ മാധുര്യം സ്വയം രുചിച്ച് ഇരിക്കുന്ന (ഇപ്പോഴത്തെ ഇൻഫോ നഗരം ) കൊരട്ടിയിലെ കോനൂർകാരൻ ഒ.എ.അരുൺ ബാബു. ആദ്യകാഴ്ച്ചയിൽ തന്നെ സൗഹൃദത്തിന്റെ നാൾവഴികൾ രചിച്ച് യാത്ര തുടർന്നു.
മാധ്യമലോകത്തിലെ സൗഹൃദങ്ങൾക്ക്, നേരമ്പോക്കുകൾക്ക്,  കാര്യഗൗരവങ്ങൾക്ക് എല്ലാം വഴിയൊരുക്കിയ സമസ്തയിലെ തുടക്കക്കാരൻ പിന്നീട് ചാലക്കുടിയും കടന്ന് ദേശങ്ങൾ താണ്ടി മാധ്യമ വിചാരണകൾ ഏറ്റുവാങ്ങിയപ്പോഴും വിധിയൊരുക്കിയത് ആ പഴയകാലത്തിന്റെ നർമ്മവും നീതിയും ഉൾക്കൊള്ളുന്ന ദിനങ്ങളിലേക്കുള്ള തിരിച്ചുവരവാണ്.
നിശ്ഛയദാർഢ്യത്തിന്റെയും ആത്മധൈര്യത്തിന്റെയും വഴിയിലുടെ അന്ന് തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. ഒട്ടേറെ സൗഹൃദങ്ങൾ കടന്നുപോയി. കടലാസുതോണിപോലെ ചിലതെല്ലാം തകർന്നുപോയി, ചിലത് കരിങ്കല്ലുപോലെ ഉറച്ചു നിന്നു.
കാലങ്ങൾക്ക് ശേഷം ജോലിയുടെ ഭാഗമായി വീണ്ടും ചാലക്കുടിയുടെ മണ്ണിൽ മടങ്ങിയെത്തിയപ്പോൾ ഒരു മടിയും കൂടാതെ ആദ്യം വിളിച്ചതും ഈ സൗഹൃദമായിരുന്നു.
ഇന്നും ഓർമ്മകളുടെ വേലിയേറ്റത്തിൽ ചില സൗഹൃദങ്ങൾ മായാതെ പൊന്തിവരുന്നത് മനസ്സിന് ഏറെ സന്തോഷം പകരുന്നു.

 Friendship is best in life .... ❤️





2019 ജനുവരി 3, വ്യാഴാഴ്‌ച

നവകേരള സൃഷ്ടിക്കായി ഒന്നിച്ചൊരുമിക്കാം..

എന്റെ അമ്മ എഴുതി, ചൊല്ലിയ ഒരു കവിത.
നവകേരള സൃഷ്ടിക്കായി ഒന്നിച്ചൊരുമിക്കാം..
എല്ലാവരും കേൾക്കുക..

2018 ഡിസംബർ 3, തിങ്കളാഴ്‌ച

കാട്ടരുവിയോളങ്ങളിൽ....

കാട്ടരുവിയോളങ്ങളി-
ലലതല്ലിയൊഴുകും
പുലർക്കാലപ്പൊൻപ്രഭയിൽ
തെളിയുന്ന രാഗങ്ങളേ
നിങ്ങളീഭൂമിയിൽ
തീർക്കും വസന്തത്തിൻ
പ്രിയമുള്ളവളാരോ... ❤️



അമൽദേവ്.പി.ഡി മിഴിപകർപ്പുകൾ
സ്വപ്നസഞ്ചാരി ... 🚶

ശബരിമല ഡ്യൂട്ടിക്കായി നിലയ്ക്കൽ എത്തിയിട്ട് പന്ത്രണ്ട് ദിവസമായി. കാനനായാത്രയിലൂടെ പന്ത്രണ്ടു കിലോമീറ്റർ പോകണം താമസിക്കുന്നിടത്തേക്ക്... ദിനവും പോകുന്ന വഴിയിൽ നിറയെ കാട്ടരുവികൾ കാണാം.. മുഖം കഴുകാൻ ഇറങ്ങിയ ഞാൻ ആ സൗന്ദര്യം എന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയപ്പോൾ... വീഡിയോ എല്ലാവരും കാണണം...




#ശുഭദിനം

#goodmorning #friends #withkattankaappi

ദിനങ്ങളെത്ര കടന്നുപോകുന്നു

ദിനങ്ങളങ്ങനെ മാഞ്ഞുപോകുന്നു,
മുഖങ്ങളെത്ര കടന്നുപോകുന്നു,
കാലമിങ്ങനെ യാത്രതുടരുന്നു...🕙
ഞാനുമേകനായലഞ്ഞു നടന്നേ...🚶



അമൽദേവ്.പി.ഡി മിഴിപകർപ്പുകൾ..
സ്വപ്നസഞ്ചാരി.... ✍️



2018 സെപ്റ്റംബർ 9, ഞായറാഴ്‌ച

കാലം കൈവിട്ട കളിപ്പാവകൾ

കാലം കിതച്ചുകൊണ്ടോടുകയാണ്
കണ്ണെത്താദൂരത്ത് കൊണ്ടുവച്ചനിധികൾതേടി.
കൈരേഖകൾ മുറിഞ്ഞു; ജീവിതവും
ഒട്ടുദൂരമെത്തിയില്ല കാലുകൾ തളർന്ന് ഞാനിരുന്നു.

കനമേറിയവാക്കുകൾ കോർത്ത്
കവിതകളാക്കി ചൊല്ലിനോക്കി,
ഇല്ല അനക്കമില്ല ഒരു കളിപ്പാവയെപോലെ അവൾചിരിതുടർന്നു.
പ്രണയം, ഇറ്റിറ്റുവീഴുന്ന മിഴിനീർകണങ്ങളിൽ അലിഞ്ഞുചേർന്നിരുന്നു.
അതൊഴുകിയവഴികളിലെ രക്തപ്പാട് മായാതെനിന്നു.

വെയിൽചോരുന്ന കൂരയ്‌ക്കുകീഴിൽ
ചിറകുരുമ്മി ഞങ്ങളെത്ര ചിരികൾനിറച്ചു.
ചിതലരിച്ച മൺചുവരിലാചിരിമായാതെ കിടപ്പുണ്ട്.

ഒടുക്കമഭിലാഷങ്ങൾ മരിച്ചതീരത്ത്
ചിതയൊരുക്കി ചിരിതൂകിനിന്നപ്പോൾ
ഒരുസൂര്യൻ കരയുന്നുണ്ടായിരുന്നു.


--------- അമൽദേവ് . പി. ഡി .................................................................


http://www.mizhipakarppukal.blogspot.in