-----
ഓളങ്ങളലത്തല്ലി
തീരത്തടുക്കുന്ന
ഓടത്തിൽ
ഓട്ടുവളകളുമായി
ഞാനെത്തിയനേരം.
കനംവച്ച
കാർമേഘങ്ങളെ സാക്ഷിയാക്കി,
തീരത്ത് നീപതിച്ച
കാൽപ്പാടുകളെന്നോട് ചൊല്ലി;
അവളൊരു കള്ളി.
കൈക്കുള്ളിൽ
ഞെരിഞ്ഞമർന്ന
ഓട്ടുവളപ്പൊട്ടുകളിൽ
ഒരു സംശുദ്ധ
പ്രണയത്തിന്റെ
രക്തം പുരണ്ടു.
പിന്നെയും,
കാൽപ്പാടുകൾ നീളെപ്പരന്നു.
പൊട്ടിച്ചിതറിയ
വളപ്പൊട്ടുകൾക്ക് മേലെ
നിന്റെ മൃദുലപാദം
മാപ്പുചോദിക്കുന്നു.
മടിക്കുത്തിലൊതുക്കിയ
പ്രണയകാവ്യങ്ങൾ
ഞാനാതിരയിലെറിഞ്ഞു,
തിരിഞ്ഞു നടക്കാനായില്ല;
നേരെ
കടലിന്റെ ആഴങ്ങളിലേക്ക്...
''എന്റെ രക്തം പുരണ്ട
വളപ്പൊട്ടുകൾക്കറിയാം
ഈ തീരം കവർന്നെടുത്ത
പ്രണയരസത്തെ''
----------------------------
----------------------------
അമൽദേവ്.പി.ഡി.
----------------------------
http://mizhipakarppukal.blogspot.com ഓര്‍മ്മകള്‍ വരച്ചിടുന്നിടം... വായനയുടെ ലോകത്ത് നിന്നും കിട്ടുന്ന അക്ഷരകൂട്ടങ്ങളെ ഇവിടെ അടുക്കിവയ്ക്കുന്നു. Contact: amaldevpd@gmail.com
ഈ ബ്ലോഗ് തിരയൂ
2017 മാർച്ച് 12, ഞായറാഴ്‌ച
തീരം
I am P.D Amaldev
I like reading and writing. I write mostly poetry. I love traveling a lot. My job is media activity. I work as a Video Content Producer in Mathrubhumi Printing & Publishing Ltd.
The blog has been around for years. It's a place to write down what I feel in my mind. Mizhipakarppukal.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
കടപ്പാട്: കുട്ടംകുളം സമരത്തെ കുറിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കിയതിന് Google, Wikipedia നന്ദി. ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക...
-
" യാത്രകൾ അങ്ങനെയാണ്,... പുതിയതായി എന്തിന്റെയൊക്കെയോ ഒരു തുടക്കം. അതെ, അത്രയും മനോഹരമായ ഇടങ്ങളെ, കാഴ്ചകളെ, സൗഹൃദങ്ങളെ.... എല്ലാം അടുത്...
-
കണ്ണെത്താ ദൂരത്ത് ആകാശത്തോളം വലിയ സ്വപ്നങ്ങളുണ്ട്. ആഗ്രഹങ്ങളുണ്ട്…. അകലങ്ങളിൽ അതിരുകൾക്കപ്പുറം, ആർഭാടമില്ലാത്ത ആനന്ദത്തിന്റെ നീലിച്ച വടുക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ