💙🤟❤️
"ഓരോ യാത്രയും എത്രയെത്ര അനുഭവങ്ങളാണ് പകർന്നു നൽകുന്നത്. ഓർമ്മകളിലേക്ക് മറയുന്ന ആ നിമിഷങ്ങൾ എത്ര മനോഹരമാണ്. ഒട്ടും പ്രതീക്ഷിക്കാതെ വന്നുചേരുന്ന നിമിഷങ്ങൾ. ജീവിതത്തിൻ്റെ ചിരിയും സങ്കടങ്ങളും ഇടകലർന്ന ഏടുകൾ മറിക്കുമ്പോൾ കാണാം; ഒരിക്കലെങ്കിലും നമ്മൾ ആഗ്രഹിച്ചിട്ടും നടക്കാതെ പോകുന്ന കാര്യങ്ങൾ, അതിന്മേൽ നാമനുഭവിക്കുന്ന ആകുലതകൾ... "
" ഏറെ സന്തോഷം തോന്നുന്നു ഈ യാത്രയിൽ... ചില യാത്രകൾ അങ്ങനെയാണ്. വല്ലാത്ത ഹരമാണ്. ആനന്ദമാണ്. "
" കന്യാകുമാരി യാത്ര ഒരു അനുഭവമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒരു യാത്ര. പെട്ടെന്ന് ഞങ്ങൾ എടുത്ത ഒരു തീരുമാനം. സൂര്യോദയം കാണുവാൻ കന്യകുമാരിയിൽ എത്തുമ്പോൾ 5.00 am ആയിട്ടുള്ളൂ.
06.25.am ന് ആണ് സൂര്യോദയം. ഞങ്ങളുടെ യാത്രയിൽ വിവേക് , ഷമിൻ , അഞ്ചിത, സച്ചിൻ പിന്നെ ഞാനും...
മനോഹരമായിരുന്നു യാത്രയും അതിലെ അനുഭവങ്ങളും. സൂര്യോദയം വ്യൂ ടവറിൽ നിന്നും ഞങ്ങൾ ആസ്വദിച്ചു. പിന്നെ ബ്രേക്ക് ഫാസ്റ്റ് ശേഷം നേരെ വിവേകാനന്ദ പാറയിലേക്ക്. കുട്ടിക്കാലത്തെ പോയ ഒരു പരിചയം. വിവേകാനന്ദപ്പാറയിലേക്ക് ഉള്ള ബോട്ട് യാത്രയിൽ ഏറെ മനോഹരം.
ഒഒരുപാട് സന്തോഷം നൽകിയ യാത്ര ആയിരുന്നു കന്യാകുമാരിയിലേക്കുള്ള ഞങ്ങളുടെ യാത്ര. ഒരുപാട് നാളുകൾ ശേഷം ഏറെ സന്തോഷിച്ച ഒരു നിമിഷം. സൗഹൃദങ്ങളുടെ ഒരു കെട്ടുറപ്പും കൂടെയായിരുന്നു യാത്ര.
Thanks To all...
❤️❤️❤️
Vivek P Kinanoor
Shemin Saidu
Anjitha Asok
Sachin Bindhu Kumar
pdamaldev_globetrotter
PDvlogs
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ