ഈ ബ്ലോഗ് തിരയൂ

2025 ഏപ്രിൽ 27, ഞായറാഴ്‌ച

ആനന്ദമേ....

 " എന്നുയിരേ ആനന്ദമേ,

ആത്മരാഗ സ്വരലയമേ...


പ്രേമ സുരഭില; 

ചിന്തകളിൽ മൊട്ടിട്ട -

ചെമ്പക പൂന്തളിരെ...


മാരിവില്ലിന്റെ 

ഏഴഴകിൽ 

മാഞ്ഞുപോകാതെ 

നിന്നവളെ; 

നിൻ്റെയനുരാഗ -

സീമയിൽ ചാർത്തിടുന്നൊ-

രുനൂറു ചുംബനങ്ങൾ.


ചന്ദനഗന്ധമോലും

ചന്ദ്രികയാളെ നിൻ 

ചാരത്തിരുന്നു ഞാൻ 

ചിരിതൂകി മെല്ലെ നീ...


മഴയുടെ മാനസം 

തേടുന്ന രാവിതിൽ

നിറയുന്നു ഹൃദയത്തിൽ 

പ്രിയമുള്ള വരികൾ.


അനുരാഗിണി നിൻ 

അനിയത്ത് നിൽക്കാം ഞാൻ 

അതിലോലമൊരു രാഗം 

പാടുവാൻ നേരമായ്...


കാത്തിരിപ്പിൻ തോണി 

തുഴഞ്ഞു ഞാനേകനായ്,

വന്നെത്തിടാം 

നിൻ നിഴലായി ചേർന്നിടാം.... ❤️





Amaldevpd@gmail.com



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ